• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലയാളം ദിന പത്രത്തിനെതിരെ 10ലക്ഷം രൂപയുടെ മാനനഷ്ടക്കേസ്: കേസ് മലപ്പുറത്തെ യുവ അഭിഭാഷകന്‍റേത്

  • By Desk

മലപ്പുറം: മലയാള മനോരമ പത്രത്തിനെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസുമായി മലപ്പുറത്തെ യുവ അഭിഭാഷകന്റെ വക്കീല്‍നോട്ടീസ്, അഡ്വ. കെ.വി യാസറാണ് മലയാള മനോരമക്കെതിരെ നിയമനടപടി സ്വീകരിച്ചത്. പീഡനക്കേസിനെ പ്രതിയായ വളാഞ്ചേരി എല്‍ഡിഎഫ് കൗണ്‍സിലര്‍ക്കുവേണ്ടി യൂത്ത് ലീഗ് നേതാവ് കൂടിയായ താന്‍ ഹാജരായെന്നാണ് രണ്ടു ദിവസങ്ങളിലായി മനോരമ വാര്‍ത്ത നല്‍കിയത്.

മായാവതിയുടെ വലംകൈ പ്രവര്‍ത്തിച്ചത് ബിജെപിക്ക് വേണ്ടി; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

എന്നാല്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല, അഡ്വ ബി എ ആളൂരിന്റെ പലകേസുകളിലും മലപ്പുറം ജില്ലയില്‍ താനാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈകേസില്‍ താന്‍ ഹാജരായിട്ടില്ലെന്നും അഡ്വ. കെ വി യാസര്‍ പറയുന്നു. ഇതിന് പുറമെ തന്നെ മന:പൂര്‍വം കരിവാരിത്തേക്കാനും, രാഷ്ട്രീയമായി വിഷയം ചര്‍ച്ചയാക്കാനുമാണ് വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചത്. പീഡനക്കേസില്‍ സിപിഎം കൗണ്‍സിലറുടെ വക്കീല്‍ യൂത്ത് ലീഗ് നേതാവ് എന്ന തലക്കെട്ടിലാണ് മേയ് 18ന് മനോരമ വാര്‍ത്ത നല്‍കിയത്.

ഈവാര്‍ത്തയില്‍ പൂല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കൂടിയായ താനാണ് കേസിനായി ജില്ലാ കോടതിയില്‍ ഹാജരാകുന്നതെന്ന് പറയുന്നുണ്ട്, എന്നാല്‍ താന്‍ കേസില്‍ ഹാജരാകുന്നില്ല, കേസുമായി യാതൊരു ബന്ധവുമില്ല, നേരത്തെ അഡ്വ. ആളൂരിന്റെ പലകേസുകളും താന്‍ മലപ്പുറം ജില്ലയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഈകേസ് താന്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കൂടിയായതിനാലാണ് ഏറ്റെടുക്കാതിരുന്നതെന്നും യാസര്‍ പറഞ്ഞു.

 വ്യാജ വാര്‍ത്ത നല്‍കിയെന്ന്

വ്യാജ വാര്‍ത്ത നല്‍കിയെന്ന്

ഈവാര്‍ത്തക്ക് പുറമെ മേയ് 18ന് വീണ്ടും സമാനമായ രീതിയില്‍തന്നെ മനോരമ വാര്‍ത്ത നല്‍കിയിട്ടുണ്ട്,'അന്ന് കുട്ടികളുടെ സംരക്ഷകന്‍, ഇന്ന് പീഡനക്കേസിലെ വക്കീല്‍' എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്, താന്‍ നേരത്തെ ജില്ലാ ബാലസംരക്ഷണ യൂണിറ്റി(ഡിസിപിയു) മുന്‍അഭിഷകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തില്‍ വീണ്ടും വാര്‍ത്ത നല്‍കിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാകേണ്ട കുട്ടികള്‍ക്ക് നിയമ സംബന്ധമായ സഹായങ്ങള്‍ നല്‍കുകയും അവരുടെ സാഹചര്യങ്ങള്‍ പഠിച്ച് ബോര്‍ഡിന് വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ലീഗല്‍ കംപ്രബേഷന്‍ ഓഫീസറായിരുന്നും യാസറെന്നും വാര്‍ത്തയില്‍ പറയുന്നു. ഇത്തരത്തില്‍ മന:പൂര്‍വം തന്നെ കരിവാരിത്തേക്കുകയും, രാഷ്ട്രീയമായ തനിക്ക് പ്രയാസം ഉണ്ടാക്കിയതോടൊപ്പം മാനഹാനികൂടി സൃഷ്ടിച്ചതോടെയാണ് ഇത്തരത്തില്‍ നിയമനടപടി സ്വീകരിച്ചതെന്നും യാസര്‍ പറഞ്ഞു.

 കേസുമായി ബന്ധമില്ലെന്ന്

കേസുമായി ബന്ധമില്ലെന്ന്

വളാഞ്ചേരി പീഡന കേസില്‍ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി ശംസുദ്ധീന് വേണ്ടി മഞ്ചേരി പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചത് ഹൈ കോടതി അഭിഭാഷകന്‍ അഡ്വ ബി എ ആളൂര്‍ ആണ്, വളാഞ്ചേരി പോലീസ് ക്രൈം നമ്പര്‍ 125/19 ആണ് എഫ്.ഐ.ആര്‍ ഫയല്‍ചെയ്തത്. സിഎംപി 1142/2019 നമ്പര്‍ ആയുള്ള മഞ്ചേരി പോക്‌സോ കോടതിയില്‍ നിലവിലുള്ള മുന്‍കൂര്‍ ജാമ്യ ഹരജി ബോധിപ്പിച്ചിട്ടുള്ളത് ആളൂര്‍ വക്കീല്‍ ആണ്, ആയതില്‍ മെമ്മെ ഓഫ് ആപ്പീസ്സിനസ് ഉള്ളതും അദ്ദേഹത്തിനാണെന്നും ഇതിനാല്‍ കേസില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്നും യാസര്‍ പറഞ്ഞു.

 മാപ്പ് പറയണമെന്ന്

മാപ്പ് പറയണമെന്ന്

മനോരമ പ്രിന്റ്, ആന്‍ഡ് പബ്ലിഷെര്‍ക്കെതിരെയാണ് നോട്ടീസയച്ചതെന്ന് യാസര്‍ പറഞ്ഞു. നോട്ടീസ് കിട്ടി ഏഴു ദിവസത്തിനകം പ്രസിദ്ദീകരിച്ച തെറ്റായ വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് സത്യസന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തുല്യപ്രാധാന്യത്തോട് കൂടി വീണ്ടും മനോരമയില്‍ അച്ചടിച്ച് പ്രസീദ്ദീകരിച്ച് വിതരണം ചെയ്യണമെന്നും അല്ലാത്ത പക്ഷം താങ്കളുടെ പ്രവൃത്തിമൂലം എന്റെ കക്ഷിക്ക് സമൂഹത്തിലുണ്ടായ അപകീര്‍ത്തിക്കും അവമതിപ്പിനും എന്റെ കക്ഷിക്ക് ഭാവിയിലുണ്ടായേക്കാവുന്ന ഇരുളടഞ്ഞ സാമൂഹിക സംഘടന പരമായ ഭാവിക്കും സംഭവിക്കുന്ന നഷ്ടം വിലമതിക്കാനാകാത്തതാണെങ്കിലും നിയമപരമായി തീര്‍പ്പ് കല്‍പിക്കുന്നതിന് വേണ്ടി എന്റെ കകക്ഷിയുടെ സല്‍പേരിന് വന്നിട്ടുള്ള കളങ്കത്തിനും പൊതുജനമധ്യത്തില്‍ എന്റെ കക്ഷിക്ക് ഉണ്ടായിട്ടുള്ള അവമതിപ്പിനും നഷ്ടപരിഹാരമായി 10ലക്ഷം രൂപ കണക്കാക്കിയിട്ടുള്ളതും, പ്രസ്തുത ഏഴു ദിവസത്തിനകം എന്റെ കക്ഷിക്ക് രേഖാമൂലം നല്‍കി ആയത് ബോധ്യപ്പെടുത്തണമെന്നുമാണ് മനോരമക്ക് അയച്ച് നോട്ടീസില്‍ പറയുന്നത്.

നോട്ടീസില്‍ പറയുന്നത്

നോട്ടീസില്‍ പറയുന്നത്

തുക നല്‍കാത്ത പക്ഷം താങ്കള്‍ക്കെതിരെയും സ്ഥാപനത്തിനെതിരെയും ഇന്ത്യന്‍ശിക്ഷാ നിയമം 499,500 വകുപ്പ് പ്രകാരവും നിയമനടപടി സ്വീകരിക്കുന്നതും കൂടാതെ നഷ്ട പരിഹാര സംഖ്യ വസൂലാക്കുന്നതിന് വേണ്ടി സിവില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതും, ഇതുകാരണം എന്റെ കക്ഷിക്കുണ്ടാകുന്ന എല്ലാവിധ കഷ്ട നഷ്ടങ്ങള്‍ക്കും ഈ രജിസ്ട്രേര്‍ഡ് നോട്ടീസ് ചെലവ് 3000രൂപ അടക്കം താങ്കളും സ്ഥാപനവും ഉത്തരവാദിയായിരിക്കുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നുവെന്നാണ് നോട്ടീസില്‍ വിശദീകരിക്കുന്നത്.

 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി!!

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി!!

മനോരമയില്‍വന്ന തെറ്റായ വാര്‍ത്ത കണ്ടു മറ്റു പല ഓണ്‍ലൈന്‍ മീഡിയകളും തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയെന്നും യാസര്‍ പറയുന്നു.മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ മറ്റൊരു പ്രക്ഷോഭം കൂടി തിരിഞ്ഞുകുത്തുന്നുവെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിവാദ പീഡനക്കേസില്‍ പ്രതിയായ ഇടതുപക്ഷ കൗണ്‍സിലറുടെ വക്കീല്‍ തന്നെ ഇപ്പോള്‍ യൂത്ത് ലീഗ് നേതാവാണ്. കൗണ്‍സിലറെ മന്ത്രി കെ.ടി ജലീല്‍ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രക്ഷോഭം നടത്തിയ യൂത്ത്‌ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാവിന്റെ ഈ ആഗമനമെന്നും പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിക്കുന്നതായി യാസര്‍ പറയുന്നു.

Malappuram

English summary
Young advocate files defamation case aginst against Malayalam daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X