പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറുന്നു; തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം

Google Oneindia Malayalam News

പാലക്കാട്: മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകളും തുറന്നു. അഞ്ച് മീറ്റർ വീതമാണ് നാല് ഷട്ടറുകളും തുറന്നത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 112.36 ആയിരുന്നു. ഒരു മണിക്കൂറിൽ ഒരു സെന്റി മീറ്റർ എന്ന നിലയിലാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരുന്നത്.

റൂൾ കർവ് പ്രകാരം ഡാമിന്റെ സംഭരണ ശേഷി 112.99 മീറ്ററാണ്. ജലനിരപ്പ് ആശങ്കാകരമായ രീതയിൽ ഉയർന്നിട്ടില്ലേങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
അതേസമയം പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

 prd-1659694471.jpg -Prope

ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഡാമിന്റെ റിവര്‍ സ്ലൂയിസ് 50 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു അട്ടപ്പാടി ഭവാനിപ്പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 875.97 മീറ്ററാണ്. പരമാവധി സംഭരണശേഷി 877 മീറ്ററാണ്.

ജില്ലയിൽ നിലവിൽ നാല് ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. കാഞ്ഞിരപുഴ, മംഗലം, പോത്തുണ്ടി, ആളിയാർ എന്നിവയാണ് തുറന്നിരിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും പോത്തുണ്ടി ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 53 സെന്റീമീറ്റര്‍ വീതവും ആളിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ 24 സെമി വീതവുമാണ് തുറന്നിരിക്കുന്നത്.

അതേസമയം മഴശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി നിലവിലുള്ള അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 72 കുടുംബങ്ങളിലെ 193 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടുംബങ്ങളിലെ 25 പേരെയും(12 സ്ത്രീകള്‍, 8 പുരുഷന്‍മാര്‍, 5 കുട്ടികള്‍), കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരുകുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 25 കുടുംബങ്ങളിലെ 61 പേരെയും(26 സ്ത്രീകള്‍, 19 പുരുഷന്‍മാര്‍, 16 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 29 കുടുംബങ്ങളിലെ 82 പേരെയും(34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടില്‍ ഓടന്‍തോട് സെന്റ് ജൂഡ് ചര്‍ച്ചില്‍ നാല് കുടുംബങ്ങളിലെ എട്ട് പേരയും(നാല് സ്ത്രീകള്‍, നാല് പുരുഷന്‍മാര്‍) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

'മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകണം'; സ്റ്റാലിന് കത്തയച്ച് പിണറായി'മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകണം'; സ്റ്റാലിന് കത്തയച്ച് പിണറായി

 സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു

English summary
Heavy Rain; Malampuzha dam shutters opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X