കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ സാധിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.. ട്രയൽ റൺ വെള്ളിയാഴ്ച
തൃശ്ശൂർ; കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിർമാണം വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കുതിരാനിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ സാഹചര്യത്തിൽ തടസ്സങ്ങളില്ലാതെ നിർമാണം മുന്നോട്ടു പോകുന്നു.
കൂടുതൽ തൊഴിലാളികൾ നിർമാണത്തിനായി എത്തിയിട്ടുണ്ട്. 24 മണിക്കൂറും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദിവസങ്ങളോളം അതിശക്തമായ മഴ തുടർന്നാൽ മാത്രമാണ് നിർമാണത്തെ പ്രതികൂലമായി ബാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

കൂട്ടായ ശ്രമമാണ് നടന്ന് വരുന്നത്. കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തുന്നു. ഇടത് തുരങ്കം തുറക്കാനുള്ള അവസാനഘട്ട പ്രവൃത്തികളാണ് നടന്നു വരുന്നത്.
നിർദ്ദേശാനുസരണമുള്ള പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി. കെ.എസ്.ഇ.ബി, ഫയർ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. നിലവിലെ നിർമാണം തൃപ്തികരമായി മുന്നോട്ടു നീങ്ങുന്നതായും മന്ത്രി പറഞ്ഞു.
കുതിരാൻ സന്ദർശനത്തിന് ശേഷം രാമനിലയത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗവും ചേർന്നു. നിലവിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. തുരങ്കത്തിനുള്ളിൽ
ഫയർ ആന്റ് സേഫ്റ്റിയുടെ ട്രയൽ റൺ ഇന്ന് (16-7-2021) നടത്താനാണ് തീരുമാനം.
ജില്ലാ കലക്ടർ ഹരിത വി കുമാർ, മുൻ കലക്ടർ എസ് ഷാനവാസ്, ജില്ലാ വികസന കമ്മീഷ്ണർ അരുൺ കെ വിജയൻ, അസി. കലക്ടർ സുഫിയാൻ അഹമ്മദ്, പൊതുമരാമത്ത് സെക്രട്ടറി
ആനന്ദ് സിങ്ക, ഡെപ്യൂട്ടി കലക്ടർ മധു സൂധനൻ, പ്രോജക്ട് ഡയറക്ടർ സഞ്ജയ് കുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications