കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്...
എന്നും ഇടത്തോട്ട് വീശിയിരുന്ന കൊല്ലത്തിലെ കാറ്റ് കുറച്ചുനാളുകളായി മാറിവീശുന്നുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ഒമ്പതും ഇടതിന് നൽകിയ കൊല്ലം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പെത്തിയപ്പോൾ മറുപക്ഷം ചാടി. തദ്ദേശ തെരഞ്ഞെടുപ്പിലും കാറ്റ് വലത്തോട്ട് വീശുന്ന പ്രവണതയാണ് കൊല്ലം കാട്ടിയത്. മുന്നണിയുടെ കുത്തകയായിരുന്ന കൊല്ലം കോർപറേഷൻ കാൽനൂറ്റാണ്ടിനുശേഷം യുഡിഎഫ് പിടിച്ചെടുത്തു. ത്രിതല തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് യുഡിഎഫ് നേടിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മാറ്റത്തിന്‍റെ കാറ്റ് ഉൾക്കൊണ്ട് ഇടത് വൃത്തങ്ങൾ ജാഗ്രതയോടെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. യുഡിഎഫും കൊമ്പന്മാരുടെ കൊഴിഞ്ഞ്പോക്ക് തടഞ്ഞ് കാര്യമായ പരാതികളില്ലാതെ സ്ഥാനാർഥികളെ തെരഞ്ഞെടുത്തു. എൻഡിഎയാകട്ടെ നേട്ടമുണ്ടാകാൻ സാധ്യതയുള്ളിടത്ത് മാത്രം ശ്രദ്ധിച്ച് മറ്റിടങ്ങളിൽ ശത്രുപക്ഷത്തുനിന്നെത്തിയവർക്കും സെലിബ്രിറ്റികൾക്കും അവസരം നൽകിയുള്ള പരീക്ഷണത്തിലാണ്.

കൊല്ലത്ത് മുകേഷിനെ മാറ്റി കശുവണ്ടി വികസന ബോർഡ് ചെയർമാനും പാർട്ടി ജില്ലസെക്രട്ടറിയുടെ ചുമതലയും വഹിക്കുന്ന എസ്. ജയമോഹനാണ് സിപിഎം സ്ഥാനാർഥി. എഐസിസി അംഗം ബിന്ദു കൃഷ്ണയെ തന്നെ യുഡിഎഫ് വീണ്ടും സ്ഥാനാർഥിയാക്കി. എൻഡിഎ സ്ഥാനാർഥി മെഡിട്രീന ഹോസ്പിറ്റൽ എം.ഡി കൂടിയായ ഡോ.എൻ. പ്രതാപ്കുമാറാണ്. ചവറയിൽ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ തന്നെ നേർക്കുനേർ എത്തുന്നു. ആർഎസ്പിയുടെ ഷിബു ബേബി ജോൺ സിറ്റിങ് എംഎൽഎയും സിപിഎം സ്വതന്ത്രനുമായ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുക. എൻഡിഎ സ്ഥാനാർഥി ബിജെപിയുടെ കെ.ആർ. രാജേഷാണ്.
മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറാണ്. കോൺഗ്രസ് വിട്ട മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ആർ.എസ്. അരുൺരാജ് ആണ് ബിജെപി സ്ഥാനാർഥി. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാലിന് എതിരാളി മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയാണ്. ആർ. ബലകൃഷ്ണപിള്ളയെന്ന അതികായനെ അട്ടിമറിച്ച ഐഷ മറ്റൊരു അട്ടിമറി നടത്തുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. അവിടെ കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർഥി ആർ. രശ്മിയെയാണ് ബിജെപി കളത്തിലിറക്കുന്നത്.
പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് എതിരാളി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ അഞ്ചുകൊല്ലം ചെലവഴിച്ച കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ്. മോട്ടിവേഷൻ കോച്ചായ ട്വന്‍റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ഇരവിപുരത്ത് രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി ആർഎസ്പിയുടെ യുവനേതാവ് വിഷ്ണു മോഹനാണ്. ആർഎസ്പി വിട്ട് ബിഡിജെഎസിൽ ചേർന്ന സജി ഡി.ആനന്ദ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
ചാത്തന്നൂരിൽ സിപിഐ സിറ്റിങ് എംഎൽഎയെ മാറ്റി പുതുമുഖമായ ആർ. രാജേന്ദ്രനെയാണ് പരീക്ഷിക്കുന്നത്. എതിരാളി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയാണ്. കഴിഞ്ഞ രണ്ട് തവണയും ബിജെപിയെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിച്ച ബി.ബി. ഗോപകുമാറാണ് ഇക്കുറിയും മൽസരിക്കുന്നത്. പുനലൂരിൽ സിപിഐ സിറ്റിങ് എംഎൽഎ പി.എസ്. സുപാലിനെ മാറ്റി സി. അജയപ്രസാദിനെയാണ് മത്സരിപ്പിക്കുന്നത്. മുസ്ലീം ലീഗിന്‍റെ സംസ്ഥാന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ തവണ മത്സരിച്ച ഈ സീറ്റിൽ ഇക്കുറി ജില്ല പ്രസിഡന്‍റ് നൗഷാദ് യൂനുസിനെയാണ് യുഡിഎഫ് പരീക്ഷിക്കുന്നത്. ട്വന്റി 20യുടെ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് എൻഡിഎ സ്ഥാനാർഥി.
യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കുണ്ടറയിൽ കെപിസിസി വർക്കിങ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് തന്നെ വീണ്ടും. സിപിഎം പുതുമുഖമായ എസ്.എൽ. സജികുമാറിനെയാണ് പരീക്ഷിക്കുന്നത്. ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. കരുനാഗപള്ളിയിൽ സിറ്റിങ് എം.എൽ.എ സി.ആർ. മഹേഷ് വീണ്ടും ജനവിധി തേടുമ്പോൾ സിപിഐക്കായി വനിത നേതാവ് എം.എസ്. താരയാണ് മത്സരിക്കുന്നത്. ബിജെപി യുവനേതാവ് വി.എസ്. ജിതിൻ ദേവ് എൻഡിഎക്കായും രംഗത്തുണ്ട്.
സംവരണ മണ്ഡലമായ കുന്നത്തൂരിൽ സിറ്റിങ് എംഎൽഎ ആർഎസ്പി ലെനിനിസ്റ്റിന്‍റെ കോവൂർ കുഞ്ഞുമോൻ ആറാം തവണയും ഇടതിനായി ജനവിധി തേടുന്നു. മുൻ എതിരാളി ആർഎസ്പിയുടെ ഉല്ലാസ് കോവൂർ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. ജില്ല പ്രസിഡന്‍റ് രാജി പ്രസാദാണ് ബിജെപി സ്ഥാനാർഥി. 2021ലെതെരഞ്ഞെടുപ്പിൽ കുന്നത്തൂർ, ചവറ, കൊല്ലം മണ്ഡലങ്ങളിൽ മൂവായിരത്തിൽ താഴെ വോട്ടിനാണ് യുഡിഎഫ് പരാജയപ്പെട്ടത്. കുന്നത്തൂരിൽ 2790, ചവറ 1096, കൊല്ലം 2072 എന്നിങ്ങനെയായിരുന്നു എൽഡിഎഫ് ഭൂരിപക്ഷം. ഇത് യുഡിഎഫിന് പ്രതീക്ഷ നൽകുന്നുമുണ്ട്. എൻഡിഎയേയും ഇവിടെ എഴുതിത്തള്ളാൻ കഴിയില്ല.
-
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം












Click it and Unblock the Notifications