പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാർ കേസ്; പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം

Google Oneindia Malayalam News

പാലക്കാട്; വാളയാർ പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സി ബി ഐ കുറ്റപത്രം. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്ന പോലീസ് കുറ്റപത്രത്തെ ശരിവെയ്ക്കുന്നതാണ് സി ബി ഐ കുറ്റപത്രവും.

walayar

ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ നാല് പേരാണ് സി ബി ഐ കുറ്റപത്രത്തിലെ പ്രതികൾ. പോലീസ് കുറ്റപത്രത്തിലും ഇവർ നാല് പേരും തന്നെയാണ് പ്രതികൾ. ഇരു പെൺകുട്ടികളുടേതും ആത്മഹത്യ ആണെങ്കിലും കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരുവനതപുരം സി ബി ഐ യൂണിറ്റ് ഡി വൈ എസ് പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. പോലീസ് റിപ്പോർട്ടിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സാക്ഷികൾ സി ബി ഐ കുറ്റപത്രത്തിൽ ഉണ്ട്.

2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം കഴിഞ്ഞ് മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെ്തുകയായിരുന്നു. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷിയായിരുന്നു ഒൻപത് വയസുകാരി.

പീഡനത്തിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു എന്നാല്‍ തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ വിചാരണ കോടതി പ്രതികളെ വെറുതെവിടുകയായിരുന്നു. വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി ഉണ്ടായി. തുടർന്നാണ് കേസ് സിബിഐക്ക് വിട്ട്

Recommended Video

cmsvideo
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

English summary
walayar case; CBI files charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X