കോന്നിയില്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വീട്ടില്‍ മരിച്ചനിലയില്‍. പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി (45) ഭാര്യ റീന(44) മകന്‍ റയാന്‍(എട്ട്) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചുദിവസമായി വീട്ടുകാരെ പുറത്തുകാണാത്തതിനാല്‍ ബന്ധു വീട്ടില്‍ അന്വേഷിച്ചെത്തിയതോടെയാണ് മരണ വിവരം അറിഞ്ഞത്. തുറന്നുകിടന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ഇവര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു കിടന്നിരുന്നത്. ഇരുവരുടേയും ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. മറ്റൊരു കിടപ്പു മുറിയിലെ കിടക്കയിലായിരുന്നു സോണിയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍.

മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രവാസിയായിരുന്നു സോണി. അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്. സോണിയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം കുറച്ചു നാളുകള്‍ക്ക് മുന്‍പ് സോണി പരുമലയിലെ ആശുപത്രിയില്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications