പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടൂരിൽ കഞ്ചാവ് വിൽപന: അഞ്ച് പേർ അറസ്റ്റിൽ, അറസ്റ്റിലായവര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍!!

  • By Desk
Google Oneindia Malayalam News

അടൂർ: ലോഡ്ജിൽ താമസിച്ച് കാറിലും സ്കൂട്ടറിലുമായി കറങ്ങി നടന്ന് സ്കൂൾ പരിസരത്ത് ഉൾപ്പെടെ കഞ്ചാവ് വിൽപന നടത്തുന്ന അഞ്ചു യുവാക്കളെ അടൂർ പൊലീസ് പിടികൂടി. ഇലവുംതിട്ട ഒടിയുഴം പുഷ്പമംഗലത്ത് വീട്ടിൽ കൃഷ്ണലാൽ (അരുൺ–28), അടൂർ നെല്ലിമൂട്ടിൽപടി ശാലോം ചർച്ചിനു സമീപം മങ്ങാട്ട് താഴേതിൽ ജിതിൻ രാജ് (ജിത്ത്–29), കുന്നിട ഉഷാഭവനിൽ ഉമേഷ് കൃഷ്ണൻ (28), നെടുമൺ കുറ്റിയാപുറത്ത് വീട്ടിൽ വിഷ്ണു (20), വള്ളിക്കോട് പുത്തൻകുരിശ് കല്ലുവിളതെക്കേതിൽ ജിത്തുകുമാർ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 165 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

പ്രായപൂർത്തിയാകാത്ത ആനയടി സ്വദേശിക്ക് മണക്കാല ഭാഗത്തുവച്ച് കഞ്ചാവ് കൈമാറുന്നതിനിടെയാണ് കാറിൽ നിന്ന് കൃഷ്ണലാലിനെയും ജിതിൻ രാജിനെയും ഉമേഷ് കൃഷ്ണനെയും ഇന്നലെ രാവിലെ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളായ ജിത്തുവിനെയും വിഷ്ണുവിനെയും നെല്ലിമുകളിലുള്ള ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലോഡ്ജിൽ നിന്നു കഞ്ചാവ് പായ്ക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകളും പായ്ക്ക് ചെയ്ത കഞ്ചാവും കണ്ടെടുത്തു.

pathanamthitta-

ഇതു കൂടാതെ വിഷ്ണുവിന്റെ സ്കൂട്ടറിൽ നിന്ന് 22 പായ്ക്കറ്റ് കഞ്ചാവ് പൊതിയും പിടിച്ചെടുത്തു. ഡിവൈഎസ്പി ആർ. ജോസ്, ഇൻസ്പെക്ടർ ജി. സന്തോഷ്കുമാർ, എസ്ഐമാരായ ബി. രമേശൻ, രതീഷ്കുമാർ, എസ്‌സിപിഒ മനോജ്കുമാർ, സിപിഒമാരായ ഗോപാൽ ടെന്നിസൺ, ദിലീപ് ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഘത്തെ കുടുക്കിയത്. കഞ്ചാവ് എത്തുന്നത് കമ്പത്തു നിന്ന് അറസ്റ്റിലായ യുവാക്കൾ കമ്പത്തു നിന്നാണ് കഞ്ചാവ് നാട്ടിൽ എത്തിക്കുന്നത്. ഇതിനു ശേഷം വിവിധ സ്ഥലങ്ങളിൽ ലോഡ്ജിൽ മുറി വാടകയ്ക്ക് എടുത്ത് അവിടെ പ്ലാസ്റ്റിക് കവറുകളിലാക്കും.

എന്നിട്ട് വാഹനങ്ങളിൽ സുരക്ഷിതമായ സ്ഥലത്ത് ഒളിപ്പിച്ച ശേഷം സ്കൂൾ പരിസരങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആവശ്യക്കാരെ കണ്ടെത്തി പൊതി കൈമാറും. ഒരു പൊതി 500 രൂപയ്ക്കാണ് നൽകുന്നത്. പ്രതികളിൽ ക്രിമിനൽ കേസിൽ പെട്ടവരും അറസ്റ്റിലായവരിൽ മൂന്നു പേർ ക്രിമിനൽ കേസിൽപ്പെട്ടവരാണ്. ദേഹോപദ്രവമേൽപ്പിച്ചതിന് ആറന്മുള സ്റ്റേഷനിലും വാഹനം കടത്തിയതിനു പത്തനംതിട്ട സ്റ്റേഷനിലും കൃഷ്ണലാലിനെതിരെ കേസുണ്ട്. ജിതിൻരാജിനെ ഒരു കേസിൽ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയും മറ്റൊരു കേസിൽ പത്തനംതിട്ട സിജെഎം കോടതിയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഉമേഷ് കൃഷ്ണനെതിരെ കൊലപാതക ശ്രമത്തിന് അടൂർ സ്റ്റേഷനിലും വിവിധ അടിപിടികളിലും വീടു കയറി ആക്രമിച്ചതിനും പന്തളം സ്റ്റേഷനിലും കേസുള്ളതായും പൊലീസ് പറഞ്ഞു.

English summary
Pathanamthitta Local News about ganja case arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X