പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിറക്കൂട്ടിൽ വിസ്മയം തീർത്ത് ആറന്മുള വാസ്തുവിദ്യാഗുരുകുലം: പരിപാടി പത്തനംതിട്ടയില്‍!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തിന്റെ സംസ്‌കാരത്തെ നിറക്കൂട്ടുകൾ ചാലിച്ച് സന്ദർശകർക്ക് വിസ്മയവിരുന്നൊരുക്കുയാണ് ആറന്മുള വാസ്തുവിദ്യാ ഗുരുകുലം. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ സംഘടിപ്പിച്ച മേളയിലാണ് ചുമർചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ പഴയക്ഷേത്രങ്ങളും കൊട്ടാരങ്ങളും പള്ളികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിലാണ് പ്രദർശനം സംഘടിപ്പിരിക്കുന്നത്.

ചുമർചിത്രങ്ങളുടെ ആഖ്യാനത്തിലും ആലേഖനത്തിലും ഒരു പ്രത്യേക ശൈലിയിലാണ് ഇവർ പിന്തുടരുന്നത്. ഉപയോഗിക്കുന്ന നിറക്കൂട്ടുകളുടെ സവിശേഷതയും ഇതിനൊരു കാരണമാണ്. വരകളുടെ കൃത്യത, വർണസങ്കലനം, അലങ്കാരങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം, വികാരാവിഷ്‌കാരത്തിലെ ശ്രദ്ധ എന്നിവ ഇവിടെയുള്ള ഓരോ ചിത്രത്തിന്റേയും പ്രത്യേകതയാണ്.

pathanamthit-mapta

ആരാധനാമൂർത്തികളായ ദേവീദേവന്മാർ, ഋഷികളുടേയും മനുഷ്യരുടേയും ദേവാരാധന, തിരുപ്പിറവി, കഥകളി, ക്ഷേത്രങ്ങളുടെ രൂപകൽപന തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിരിക്കുന്നത്. രജോഗുണം, തമോഗുണം, സാത്വികഗുണം എന്നിങ്ങനെ മൂന്ന് ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ചുമർചിത്ര രചന. വാസ്തുവിദ്യാഗുരുകുലത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വരച്ച ചിത്രങ്ങളാണിവ. ദർഭപ്പുല്ല് പാലിൽ പുഴുങ്ങി നേർത്തതാക്കിയാണ് ചിത്രം വരയ്ക്കാനുള്ള ബ്രഷ് തയ്യാറാക്കുന്നത്. പ്രകൃതിദത്ത നിറങ്ങളാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞയ്ക്കും ചുവപ്പിനും പ്രത്യേക കല്ലുകൾ, പച്ചയ്ക്ക് നീല അമരിയുടെ ഇല, കറുപ്പിന് എണ്ണകരി, വെളുപ്പിന് ചുണ്ണാമ്പ്, പശയ്ക്ക് വേപ്പിൻകറ, ഈയാംപുല്ല് കൊണ്ടുള്ള ബ്രഷ് എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നതെന്ന് ആറന്മുള ഗുരുകുലം സീനിയർ ഡ്രാഫ്റ്റ്‌സമാൻ ഫ്രാൻസിസ്‌ക ആന്റണി മണ്ണാളി പറഞ്ഞു.

വാസ്തുവിദ്യയും പാരമ്പര്യ നിർമാണ പ്രവർത്തികളേയും ശാസ്ത്രീയ രീതിയെയും പ്രാവർത്തികമാക്കുന്നതിനും അതിന് വേണ്ട പരിശീലനം നടത്തുന്നതിനും പാരമ്പര്യ ചുമർചിത്ര ശിൽപ്പങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് ആറന്മുള വാസ്തുവിദ്യാ ഗുരുകുലം. സന്ദർശകർക്ക് ചുമർചിത്രങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.

English summary
vasthuvidya gurukulam celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X