Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങുമെത്താതെ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനം; അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടി യാത്രക്കാർ

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് നെയ്യാറ്റിൻകര സ്റ്റേഷൻ. അടിസ്ഥാന സൗകര്യ വികസനമില്ലാതെ പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത് ദിനം പ്രതി അഞ്ഞൂറോളം വരുന്ന ജനങ്ങളാണ്. വേണ്ടത്ര നവീകരണങ്ങളോ വികസനമോ നടത്താതെ താലൂക്ക് കേന്ദ്രമായ സ്റ്റേഷനെ അവഗണിക്കുന്നതായാണ് ആക്ഷേപം.

റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളാണുള്ളത്.എന്നാൽ ഒരു പ്ലാറ്റ്ഫോമിന് മാത്രമേ മേൽക്കൂരയുള്ളൂ. മറ്റൊന്നിന് മേൽക്കൂര പേരിന് മാത്രം. മഴയും വെയിലും കൊണ്ട് നിരന്തരം കഷ്ടപാടനുഭവിക്കുന്നവരുടെ ദുരിതം ചെവിക്കൊള്ളാൻ ആരും തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പക്ഷം.

1

സ്റ്റേഷനിൽ ശൗചാലയത്തിന്റെ പ്രവർത്തനവുമില്ല. ശൗചാലയം പൂട്ടിട്ട് പൂട്ടി താക്കോൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ സൂക്ഷിക്കുന്നുവെന്നതാണ് സാഹചര്യം. സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാർ ആശ്രയിക്കുന്നതും സ്റ്റേഷനിൽ നല്ല രീതിയിൽ ഉപയോഗിക്കാവുന്ന ശൗചാലയം പ്രവർത്തിക്കാത്തതിലും യാത്രക്കാർ അസംതൃപ്തരാണ്.

തീർന്നില്ല, വാഹനം പാർക്ക് ചെയ്യുന്നതിയിടത്ത് ഷീറ്റ്, ഓട് എന്നിവ പാകി മേൽക്കൂരയും സ്ഥാപിച്ചിട്ടില്ല. ഇക്കാരണത്താൽ സ്റ്റേഷനിൽ നിന്ന് ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ വാഹനങ്ങൾ മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നതും പതിവ് കാഴ്ചയാണ്.

ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിങ് ഫീസ് നൽകി വാഹനം പാർക്ക് ചെയ്തിട്ടും യാത്രക്കാരോട് റെയിൽവേ കാട്ടുന്നത് കടുത്ത അനീതി. നേരത്തെ വാഹനം മോഷണം പോകുന്നതും പതിവായിരുന്നു.

2

കുടുംബശ്രീയാണ് വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല നിർവഹിക്കുന്നത്. ടെൻഡർ അവസാനിക്കുന്ന സമയമാകുമ്പോൾ അത് പുതുക്കി നൽകുകയും ചെയ്യും. പാർക്കിങ്ങിന് അമിതചാർജ് ചിലസമയങ്ങളിൽ ഈടാക്കുന്നതും പതിവാണ്. ഇക്കാരണത്താൽ യാത്രക്കാർ റെയിൽവേ സ്റ്റേഷൻ കവാടത്തിലേക്ക് വരുന്ന റോഡിനിരുവശത്തും വാഹനം പാർക്ക് ചെയ്ത് പോകുന്ന കാഴ്ചയും നിരന്തരം കാണാം.

ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലൊന്നായ നെയ്യാറ്റിൻകര അപര്യാപ്തതയുടെ വക്കിലൂടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ദീർഘദൂര സർവീസുകൾ അടക്കം നിരവധി ട്രെയിനുകൾ ഇവിടെ നിർത്താറില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതും താലൂക്ക് കേന്ദ്രമായിട്ടും പ്ലാറ്റ്ഫോം വികസനം യാഥാർഥ്യമാക്കാത്തതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

3

ജില്ലയിലെ എം പി യുടെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാകൂവെന്നാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് കെ ജയകുമാർ പറയുന്നത്. ശശി തരൂർ എം പി ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. നാളിതുവരെ എം പി നെയ്യാറ്റിൻകര സ്റ്റേഷൻ്റെ വികസനത്തിൻ്റെ ഭാഗമായുള്ള ഒരു കാര്യങ്ങളിലും ഒരു ഇടപെടലും നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ എം പി പൂർണ പരാജയമാണെന്നും എസ് കെ ജയകുമാർ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.

4

എം പി യാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് വികസനത്തിനുള്ള പ്ലാൻ ഫണ്ട് അനുവദിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടത്.റിസർവേഷൻ സൗകര്യത്തിനായി പ്രത്യേക കൗണ്ടർ അനിവാര്യമാണ്.ടിക്കറ്റ് നൽകുന്നതിനും റിസർവേഷനായുള്ള സംവിധാനങ്ങൾക്കും അന്വേഷണങ്ങൾക്കുമെല്ലാം ഒരു കൗണ്ടറാണുള്ളത്. കൂടുതൽ കൗണ്ടറുകൾ തുറക്കണമെന്നും ജയകുമാർ ആവശ്യപ്പെടുന്നു.

5

സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നുള്ള നിലയ്ക്ക് മണ്ഡലത്തിലെ എംഎൽഎയ്ക്ക് നിവേദനം നൽകാൻ മാത്രമേ കഴിയുകയുള്ളൂ.എന്നാൽ, കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് തീവണ്ടിയാത്രക്കാരൻ സന്തോഷ് പറയുന്നത്.

പാത ഇരട്ടിപ്പിക്കലിൻ്റെ കാര്യത്തിലും കേന്ദ്രം പണം അനുവദിക്കുന്നില്ല. കൊവിഡ് സാഹചര്യമായതിനാൽ എക്സ്പ്രസ് അടക്കമുള്ള തീവണ്ടികൾ നിയന്ത്രിതമായാണ് ഓടുന്നത്. ലഭിക്കുന്ന ഇടവേളകൾ കൊണ്ട് പാത ഇരട്ടിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മികച്ച രീതിയിലേക്ക് ഉയർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
    എട്ടാം ക്ലാസുകാരിയുടെ പരാതി..ഞൊടിയിടയിൽ മന്ത്രിയുടെ മറുപടി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+