• search
For thiruvananthapuram Updates
Allow Notification  

  സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം സംരക്ഷിക്കാനാകണം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  • By desk

  തിരുവനന്തപുരം: കേരളത്തിന്റെ പാരമ്പര്യത്തിലുള്ള പരസ്പര സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം പൊതു സമൂഹത്തിലും നിയമസഭയിലും സംരക്ഷിക്കാനും തുടരാനുമാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കേരള നിയമസഭയില്‍ 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കേരള നിയമസഭയുടെ ചര്‍ച്ചകളും മാനുഷികമൂല്യമുള്ള നിയമനിര്‍മാണങ്ങളും സംസ്ഥാനത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണ്. നൂറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹികചുറ്റുപാടുകള്‍ ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. ആദി ശങ്കരാചാര്യനും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും പോലെയുള്ള ദീര്‍ഘവീക്ഷണമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്ക് വേദിയായതും ഈ സാഹചര്യമാണ്. ഹിന്ദു, ജൂത, ക്രിസ്ത്യന്‍, ഇസ്ലാം തുടങ്ങിയ മതങ്ങളും അവ വിശ്വസിക്കുന്നവരും തമ്മില്‍ സംവാദത്തിനും ഇത് അവസരമൊരുക്കി.

  ഒരു വ്യക്തി ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും പരസ്പര സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരമാണ് വേണ്ടത്. ഭൂപരിഷ്‌കരണം മുതല്‍ പഞ്ചായത്തീരാജ് വരെയും, സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയും കേരളജനത ഒട്ടേറെ നേട്ടം കൈവരിച്ചവരാണ്. നിയമസഭയുടെ നിയമ നിര്‍മാണങ്ങള്‍ 'കേരള മോഡല്‍' എന്ന് വിശേഷിപ്പിക്കുന്ന ഈ സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് ഏറെ സഹായവുമായിട്ടുണ്ട്.

  അസാമാന്യ പ്രാഗത്ഭ്യമുള്ള ജനപ്രതിനിധികളുടെ ശബ്ദവും ചിന്തകളും കൊണ്ട് ശക്തിപ്പെടാന്‍ 60 വര്‍ഷം കൊണ്ട് കേരള നിയമസഭയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആദ്യകാല മുഖ്യമന്ത്രിമാരായ ഇ.എം.എസ് നമ്പൂതിരിപ്പാട്, ആര്‍. ശങ്കര്‍, സി. അച്യൂതമേനോന്‍ എന്നിവരും ആദ്യ സഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യരും തലമുതിര്‍ന്ന നേതാക്കളായ കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, കെ.ആര്‍. ഗൗരിയമ്മ, എ.കെ. ആന്റണി, പിണറായി വിജയന്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. ഈ വജ്രജൂബിലി ആഘോഷങ്ങള്‍ അവരുടെ കൂട്ടായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ്.

  കെ.ആര്‍. നാരായണനെപ്പോലെയുള്ള മഹദ്വ്യക്തിത്വത്തെ രാജ്യത്തെ ഏറ്റവും വലിയ പദവിയിലേക്ക് സംഭാവന ചെയ്തതു കേരളമാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയും മറികടന്ന വ്യക്തിയാണദ്ദേഹം. പിന്നിട്ട വഴികള്‍ ചാരിതാര്‍ഥ്യത്തോടെ തിരിഞ്ഞുനോക്കുന്നതിനൊപ്പം പ്രതീക്ഷയോടെ വരും കാലത്തെ കാണ്ടേണ്ടതുമുണ്ട്. രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ സമ്പദ്ഘടനയ്ക്ക് കേരളത്തിന്റെ പ്രതിഭകള്‍ സംഭാവന നല്‍കിയിട്ടുണ്ട്.

  അധ്യാപകര്‍, ആരോഗ്യമേഖലയിലുള്ളവര്‍, ടെക്നോളജിസ്റ്റുകള്‍, ബിസിനസുകാര്‍, തൊഴിലാളികള്‍, വിനോദസഞ്ചാരമേഖലയില്‍ തുടങ്ങി കേരള യുവതയുടെ മാനവവിഭവശേഷി ഏറെ പേരുകേട്ടതാണ്. കേരളത്തില്‍ യുവാക്കള്‍ക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ കൂടുതല്‍ അവസരം ഉറപ്പുവരുത്തുംവിധം 'കേരളമോഡലി'ന്റെ അടുത്തഘട്ടം ഉയര്‍ന്നുവരണം. ഇതിനായുള്ള ശ്രമങ്ങള്‍ എല്ലായിടങ്ങളില്‍ നിന്നുമുണ്ടാകണം.

  മലയാളികളാണ് രാജ്യത്തിന്റെ തന്നെ ചിന്താനേതൃത്വമെന്നത് ഈ സഭയുടെ കഴിഞ്ഞ 60 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. സംവാദങ്ങളും വിയോജിപ്പുകളും അംഗീകരിക്കുമ്പോള്‍ തന്നെ അക്രമങ്ങള്‍ക്ക് ഭരണഘടനയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


  കൂടുതൽ തിരുവനന്തപുരം വാർത്തകൾView All

  Thiruvananthapuram

  English summary
  President Ram Nath Kovind inaugurates Festival of Democracy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more