• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആര് കാണും ഇവരുടെ കണ്ണീർ;ലോക്ക്ഡൗൺ തകർത്തത് നിരവധി ജീവിതങ്ങൾ

Google Oneindia Malayalam News

കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ പട്ടിണിയിലാക്കിയത് നിരവധികുടുംബങ്ങളെയാണ്.അന്നന്നുള്ള നിത്യ വരുമാനത്തിന് വക തേടിയിരുന്ന ഉന്തുവണ്ടിക്കാർ കടകൾ അടച്ചുപൂട്ടിയിട്ട് 38 ദിവസത്തോളം പിന്നിടുകയാണ്. ആരും സഹായിക്കാനില്ലാത്ത തങ്ങളെ സർക്കാർ ചേർത്തു പിടിക്കണമെന്നാണ് ഇവരുടെ ആവശ്യം.

cmsvideo
  Families struggling because of Lockdown In Kerala | Oneindia Malayalam

  അടച്ചുപൂട്ടൽ നീണ്ടപ്പോൾ പട്ടിണിയിലും തീരാ ദുരിതത്തിലുമായ നിരവധി പേരുണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തിലുള്ള ഒരു വിഭാഗമാണ് ഉന്തുവണ്ടിക്കാർ.നിത്യവരുമാനം കൊണ്ട് മാത്രം ദിവസങ്ങൾ തള്ളി നീക്കിയിരുന്നവർ. എന്നാൽ, ലോക്ക്ഡൗൺ വന്നതോടെ ഇവർക്കും വരുമാനമില്ലാതായി.ഉന്തുവണ്ടിയിൽ പഴവും പച്ചക്കറിയുമൊക്കെയായി വില്പനയ്ക്ക് പോകുന്നവർ തിരുവനന്തപുരത്ത് എന്ന് മാത്രമല്ല, കേരളത്തിലെവിടെയുമുള്ള സ്ഥിരം കാഴ്ചകളാണ്. ഓരോ പെട്ടിക്കടയും ഓരോ ജീവിതങ്ങളാണ്.

  ടൂറിസ്റ്റ് മേഖലകളിലും വഴിയോരക്കച്ചവടക്കാരുടെ സാന്നിധ്യമില്ല. ടൂറിസം മേഖല നിശ്ചലമായതോടെ സഞ്ചാരികളുടെ കുറവും പിന്നിടു വന്ന അടച്ചൂ പൂട്ടലുമൊക്കെ നിരവധി പേരുടെ പ്രതീക്ഷകളെയാണ് തച്ചു തകർത്തത്.അന്നന്നത്തെ അന്നത്തിന് പോലും വകയില്ലാതെ സങ്കടക്കടലിൽ കഴിയുന്ന നിരവധി കുടുംബങ്ങളാണ് ഓരോ തെരുവോരങ്ങളിലുമുള്ളത്. പലയിടത്തും അതിഥി തൊഴിലാളികൾ പോലും ഇവർക്കിടയിലുണ്ട്.

  ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

  മുട്ടായി മുതൽ പച്ചക്കറി വരെ വിൽക്കുന്ന ചെറിയ പെട്ടികടകൾക്ക് മുന്നിൽ ഇപ്പോൾ തെരുവുനായകളുടെ കൂട്ടമാണ്. വൃത്തിഹിനമായ രൂപത്തിലുള്ള കടകളുടെ സാഹചര്യം ഇവിടങ്ങളെ തെരുവുനായകളുടെ വിഹാര കേന്ദ്രമാക്കി. നീണ്ട അടച്ചിടൽ വന്നതോടെ കടകൾ പലതും മഴ നനഞ്ഞ് നശിക്കുന്നതും പതിവ് കാഴ്ചകളാണ്. സർക്കാർ സംവിധാനങ്ങൾ മറ്റെല്ലാ വിഭാഗങ്ങൾക്കും സഹായം നൽകുന്നതു പോലെ തങ്ങൾക്കും കരുതലേകണമെന്നാണ് ഭൂരിഭാഗം ഉന്തുവണ്ടിക്കാരുടെയും ആവശ്യം.

  തുച്ഛമായ വരുമാനത്തിന് ജീവിക്കുന്ന ഇവരെ പോലുള്ളവർക്ക് ജീവിതം തള്ളി നീക്കണമെങ്കിൽ ഭരണകൂടത്തിൻ്റെ സാന്ത്വനം അത്യാവശ്യമാണ്.ഇവരും മനുഷ്യരാണ്. ഇവരുടെ ഓരോ തുള്ളി കണ്ണീരും ഓരോ കുടുംബത്തിൻ്റെയും അത്താണിയാണ്, പ്രതീക്ഷകളാണ്. അടിയന്തരമായി ഇക്കൂട്ടരുടെ ജീവിത പ്രശ്നത്തിലും മന്ത്രിതല ഇടപ്പെടൽ തന്നെ വേണമെന്നാണ് ഇവർ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

  അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  Thiruvananthapuram
  English summary
  The lockdown following Covid left many families starving. They want the government to hold them together when no one can help them.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X