• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹൈവേയിലെ സ്വര്‍ണക്കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചാസംഘത്തിലെ പ്രധാനി പിടിയില്‍: പിടിയിലായത് ഫാന്റം എന്ന ഷിജോ പോള്‍

  • By Desk

തൃശൂര്‍: വിദേശത്തുനിന്നും നെടുമ്പാശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോകുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപത്തുവച്ച് മറ്റു കാറിലെത്തിയ സംഘം കൊള്ളയടിച്ച സംഭവത്തിലെ ഒരാള്‍കൂടി പിടിയിലായി. കൊരട്ടി വാലുങ്ങാമുറി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിജോ പോള്‍ എന്ന ഫാന്റം പൈലി (35) എന്നയാളെയാണ് ചാലക്കുടി ഡിവൈഎസ്പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുമ്പ് ഈ കേസില്‍ പിടിയിലായ ഷുഹൈല്‍ ആണ് ഈ ഓപ്പറേഷന്റെ സൂത്രധാരന്‍. ഷുഹൈല്‍ തടിയന്റവിട നസീറിന്റെ സഹോദരനാണ് .

സി സോണ്‍ കലോല്‍സവം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വന്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്!!

പ്രതിയെ പിടികൂടിയ സംഘത്തില്‍ സി.ഐ. ജെ. മാത്യു, എസ്.ഐ. വി.എസ്. വത്സകുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, റോയ് പൗലോസ്, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ബിനു എം.ജെ., ചാലക്കുടി സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. ബൈജു പൊന്നോത്ത് എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ആദ്യ ശ്രമം പാളിയെന്ന്!!

ആദ്യ ശ്രമം പാളിയെന്ന്!!

ഷെഫീക്കിന്റെയും ഷിജോ പോളിന്റെയും നേതൃത്വത്തില്‍ രണ്ടു കാറുകളിലായി ദേശീയപാതയില്‍ കാത്തുനിന്ന ഗുണ്ടാസം ഘത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സ്വര്‍ണം കയറ്റിവന്ന വാഹനം ആദ്യം ആലുവയിലേക്ക് പോയതിനാല്‍ രാത്രി തന്നെ കവര്‍ച്ച ചെയ്യാനുള്ള ശ്രമം പാളുകയും തുടര്‍ന്നു തൃശൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ച വാഹനത്തെ ഗുണ്ടാസംഘങ്ങള്‍ പിന്‍തുടരുകയും ചാലക്കുടി പോട്ട ഫ്‌ളൈഓവറിനു സമീപംവച്ച് ഇന്നോവ കാറിലും 'ഹ്യൂണ്ടായി ഐ-10' കാറിലുമായെത്തിയ കവര്‍ച്ചാസംഘം സ്വര്‍ണം കൊണ്ടുപോയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് യാത്ര തടസപ്പെടുത്തി കാറിലെ ഒരാളെ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് ആ കാറടക്കം എടുത്ത് കടക്കുകയുമായിരുന്നു.

 മോഷണം നടത്തി വാഹനം ഉപേക്ഷിച്ചു

മോഷണം നടത്തി വാഹനം ഉപേക്ഷിച്ചു

കാറില്‍വച്ച് സ്വര്‍ണം വച്ചിരിക്കുന്ന സ്ഥലംചോദിച്ച് യുവാവിനെ മൃഗീയമായി മര്‍ദിക്കുകയും തുടര്‍ന്ന് കൊടകരക്ക് സമീപം യുവാവിനെയും കാറും ഉപേക്ഷിക്കുകയും തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു. തമിഴ്‌നാട്ടില്‍ വച്ച് പലവഴിക്കായി പിരിഞ്ഞ സംഘത്തിലെ പത്തുപേര്‍ മുമ്പ് പിടിയിലായി. മറ്റൊരു ലോഹത്തിനാല്‍ ആവരണം ചെയ്തിരുന്ന സ്വര്‍ണം സംഘാംഗങ്ങള്‍ പൊളിച്ചെടുത്ത് കണ്ണൂരില്‍ വില്‍പ്പന നടത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ഇടുക്കി ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. സംഘാംഗങ്ങള്‍ തമ്മില്‍ പരിചയമില്ലാത്തതിനാല്‍ മുഖ്യ സൂത്രധാരന്‍മാരെ പിടികൂടാന്‍ പോലീസിന് ഏറെ പണിപെടേണ്ടിവന്നിരുന്നു.

 വിറ്റ സ്വര്‍ണം പോലീസ് കണ്ടെടുത്തു

വിറ്റ സ്വര്‍ണം പോലീസ് കണ്ടെടുത്തു

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്റെ നിര്‍ദേശാനുസരണം ചാലക്കുടി ഡി.വൈ.എസ്.പി. കെ. ലാല്‍ജി, ചാലക്കുടി സി.ഐ. ജെ മാത്യു, ചാലക്കുടി എസ്.ഐ. വി.എസ്. വത്സകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേരളത്തില്‍ എയര്‍പോര്‍ട്ട് പരിസരം, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മാസങ്ങളായി നടത്തിയ അന്വേഷണമാണ് ഷിജോ പോളിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്. കണ്ണൂരില്‍നിന്ന് വില്‍പ്പന നടത്തിയ സ്വര്‍ണവും പോലീസ് സംഘം നേരത്തെ കണ്ടെടുത്തിരുന്നു. കൊരട്ടി സ്‌റ്റേഷനില്‍ രണ്ടുവര്‍ഷം മുന്‍പ് ഒരു യുവാവിനെ തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ടടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ ഷിജോ പോള്‍. ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. സ്വര്‍ണക്കടത്തുകാരെയും അവരുടെ വിവരങ്ങള്‍ കവര്‍ച്ചാ സംഘങ്ങള്‍ക്ക് നല്‍കുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്

എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്

വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ ശേഷം സംഘാംഗങ്ങളൊത്ത് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു സ്വര്‍ണം കൊണ്ടുവരുന്ന ആള്‍ക്കാരെ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇത്തരക്കാരെ പിന്‍തുടര്‍ന്ന് വിവരങ്ങള്‍ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയും കൊള്ളയടിക്കുകയും കവര്‍ച്ച മുതല്‍ പങ്കിട്ടെടുക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്നു കൊടുവള്ളി സ്വദേശികള്‍ സ്വര്‍ണവുമായി വരുന്ന വിവരം കിട്ടിയ ഷുഹൈല്‍ സംഘാംഗങ്ങളുമൊത്ത് അവിടെ എത്തുകയും ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര സ്വദേശിയായ ഷഫീക്ക് എന്ന വാവയെ കവര്‍ച്ച നടത്താന്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

Thrissur

English summary
accused arrested in highway gold robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X