തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച; കുപ്രസിദ്ധ ക്രിമിനലുകളടക്കം നാലു പേര്‍ പിടിയില്‍ സംഭവം വൈരാഗ്യം മൂലം ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്ന്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രണ്ടു ദിവസം മുന്‍പ് കൊമ്പിടിയില്‍ യാത്രക്കാര്‍ ഓട്ടോക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ നാലു പേര്‍ ചാലക്കുടി ഡിവൈഎസ്പി കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇരിങ്ങാലക്കുട പടിയൂര്‍ പാറാട്ട്പറമ്പില്‍ രാമന്റെ മകന്‍ മകുടി എന്നറിയപ്പെടുന്ന മഹേഷ് (30 ) അരിപ്പാലം കിഴക്കിനിയേത്ത് വീട്ടില്‍ മധുവിന്റെ മകന്‍ അമല്‍ (20 ) പടിയൂര്‍ വൈക്കത്തപ്പന്‍ അമ്പലത്തിനു സമീപം മാമ്പ്ര വീട്ടില്‍ കൊച്ചയ്യപ്പന്റെ മകന്‍ ലാലു എന്ന കണ്ണന്‍ (44) തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മാഞ്ചേരി വളപ്പില്‍ അപ്പുവിന്റെ മകന്‍ ശിവന്‍ (48വയസ്) എന്നിവരാണ് പിടിയിലായത്.

എറണാകുളത്ത് കണ്ണന്താനം വിയർക്കുന്നു; കളം പിടിക്കാതെ ബിജെപി, 'ട്രോള്‍ ഇമേജ്' വോട്ടിനെ ബാധിക്കുമെന്ന്എറണാകുളത്ത് കണ്ണന്താനം വിയർക്കുന്നു; കളം പിടിക്കാതെ ബിജെപി, 'ട്രോള്‍ ഇമേജ്' വോട്ടിനെ ബാധിക്കുമെന്ന്

കൊമ്പിടിയില്‍ നിന്നും ഓട്ടം വിളിച്ച യാത്രക്കാര്‍ തന്നെ ആക്രമിച്ച് ഏഴായിരത്തി മുന്നൂറോളം രൂപയും സ്മാര്‍ട്ട് ഫോണും കവര്‍ന്നതായി കൊമ്പിടി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം നടത്തവേ ഇത് ക്വട്ടേഷന്‍ ഇടപാടാണെന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് ഡിവൈഎസ്പി പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ എല്ലാവരും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പിടിയിലായത്.
തുമ്പൂരില്‍ ബാഗ് കമ്പനി ഉടമയായ ശിവനെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതോടെ ഓട്ടോ ഡ്രൈവറോട് തോന്നിയ വൈരാഗ്യമാണ് ക്വട്ടേഷനില്‍ കലാശിച്ചത്.

robberycasetcr

ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയ കാര്യം ശിവന്‍ തന്റെ സുഹൃത്തും കെട്ടുച്ചിറ ഷാപ്പിലെ കറിവയ്പ്പുകാരനുമായ കണ്ണനോട് സംഭാഷണമദ്ധ്യേ അറിയിക്കുകയും അവനെ നിലക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ പരിചയത്തില്‍ അതിനുള്ള ആളുകള്‍ ഉണ്ടെന്നും ചേട്ടന്‍ പേടിക്കേണ്ട കാര്യമില്ലെന്നും കണ്ണന്‍ ശിവനെ ധൈര്യപ്പെടുത്തി. തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മഹേഷിനേയും അമലിനേയും ഇതിനായി പതിനായിരം രൂപയും മദ്യവും പറഞ്ഞ് ഇടപാട് ഉറപ്പിക്കുകയായിരുന്നു. എങ്ങനെയെങ്കിലും പരാതി ഉണ്ടായി കേസില്‍ പിടിക്കപ്പെട്ടാല്‍ എല്ലാ കാര്യവും താന്‍ നോക്കിക്കോളാമെന്നും ശിവന്‍ ഏറ്റു.

ഇതേ തുടര്‍ന്ന് സംഭവ ദിവസം കൊമ്പിടിയിലെത്തി മഹേഷ് യാത്രക്കാരനെന്ന വ്യാജേന ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയും അമല്‍ രഹസ്യമായി പിന്‍തുടരുകയും ചെയ്തു. യാത്രാമദ്ധ്യേ അമല്‍ ഓട്ടോറിക്ഷ ബൈക്കുപയോഗിച്ച് തടയുകയും ഇരുവരും ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമം നടത്തുമ്പോള്‍ അതുവഴി മറ്റു വാഹനങ്ങള്‍ വരികയും മഹേഷും അമലും ഓട്ടോറിക്ഷ ഡ്രൈവറുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. പിന്നീട് ആളൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഓട്ടോ ഡ്രൈവര്‍ പരാതിപ്പെട്ടതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലിസ് ബൈക്കിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അമലിനെ തിരിച്ചറിയുന്നത്. തുടര്‍ന്ന് പിടിയിലായ അമലിനേയും മഹേഷി നേയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് ക്വട്ടേഷന്‍ ആണെന്ന വിവരം ലഭിച്ചതും മറ്റു രണ്ടു പേരും പിടിയിലാകുന്നതും.അമലും മഹേഷും നിരവധി ക്രിമിനല്‍ കേസുകളിലും അടിപിടിക്കേസുകളിലും പ്രതികളാണ്. മഹേഷ് കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന റൗഡിയുമാണ്.

പ്രത്യേകാന്വേഷണ സംഘത്തില്‍ ആളൂര്‍ എസ് ഐ രാജീവ് എന്‍.എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, റെജി എ.യു, ഷിജോ തോമസ്, ആളൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ഗ്ലാഡിന്‍, സീനിയര്‍ സിപിഒമാരായ രാവുണ്ണി, ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്. പിടിയിലായ നാലു പേരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി കെ.ലാല്‍ജി അറിയിച്ചു. പ്രതികളെ വൈദ്യ പരിശോധനക്കും മറ്റും ശേഷം കോടതിയില്‍ ഹാജരാക്കി.

Thrissur
English summary
four arrested in robbery case from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X