Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം അടുക്കുന്നു; 1918 പുതിയ രോഗികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുന്നു. ജില്ലയില്‍ ഇതുവരെ 4,90,006 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,78,320 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്ന് ജില്ലയില്‍ പുതിയതായി 1918 രോഗികളാണുള്ളത്. അതേസമയം, പുതിയ രോഗികളേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി. 2,572 പേര്‍. പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവന്നതോടെ 9760 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,90,006 ആണ്. 4,78,320 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.55% ആണ്. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,902 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 164 പുരുഷന്‍മാരും 145 സ്ത്രീകളും പത്ത് വയസ്സിനു താഴെ 81 ആണ്‍കുട്ടികളും 63 പണ്‍കുട്ടികളുമുണ്ട്.

covid

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 181
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 315
സര്‍ക്കാര്‍ ആശുപത്രികളില്‍ - 214
സ്വകാര്യ ആശുപത്രികളില്‍ - 366
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 419

കൂടാതെ 6,347 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,551 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 220 പേര്‍ ആശുപത്രിയിലും 1,331 പേര്‍ വീടുകളിലുമാണ്. 10,340 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,090 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,970 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 280 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,45,465 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    682 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,37,414 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 42 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
    പരിയാരം,നാലുക്കെട്ട്, എരുമപ്പെട്ടി, മുണ്ടത്തിക്കോട്, പുന്നയൂര്‍, വടക്കേക്കാട്, ചൂണ്ടല്‍, ചൊവ്വന്നൂര്‍, കൂര്‍ക്കഞ്ചേരി, ചേര്‍പ്പ് നാളെ (01/10/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയില്‍ ഇതുവരെ 32,42,957 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,54,469 പേര്‍ ഒരു ഡോസ് വാക്‌സിനും, 9,88,488 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+