തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും മണ്ണിടിച്ചില്‍: തുരങ്കപാത തുറക്കുന്നത് നീളുന്നു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാന്‍ തുരങ്കപ്പാതയില്‍ സുരക്ഷാഭീഷണിയുയര്‍ത്തി വീണ്ടും മണ്ണിടിച്ചില്‍. തുരങ്കപ്പാതയോട് അനുബന്ധിച്ചു നിര്‍മിച്ച പുതിയ റോഡില്‍ വഴുക്കുംപാറ ഭാഗത്താണ് മണ്ണിടിച്ചില്‍. ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്നു കരാര്‍ കമ്പനി അവകാശപ്പെട്ട തുരങ്കത്തില്‍നിന്നുള്ള പാതയിലേക്കാണ് മണ്ണിടിയുന്നത്. മണ്ണും പാറകളും മരങ്ങളും ഇടിഞ്ഞുവീഴുന്ന നിലയിലാണ്. കഴിഞ്ഞ മേയിലാണ് പുതിയ പാത ടാറിങ് നടത്തിയത്. ഇടത് തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ ലക്ഷ്യംവച്ചായിരുന്നു തിരക്കിട്ട പണികള്‍ നടത്തിയത്.

<strong>കള്ളപ്പണം വെളുപ്പിക്കല്‍; റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്തത് 5 മണിക്കൂര്‍, ചോദ്യം ചെയ്യല്‍ ഇന്നും</strong>കള്ളപ്പണം വെളുപ്പിക്കല്‍; റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്തത് 5 മണിക്കൂര്‍, ചോദ്യം ചെയ്യല്‍ ഇന്നും

എന്നാല്‍ മലയില്‍നിന്ന് അപകടകരമാംവിധം മണ്ണിടിച്ചിലിനും വലിയ പാറകളും മരങ്ങളും താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കയറ്റിവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ കുതിരാന്‍ മലയില്‍ പതിനഞ്ചിടത്ത് മലയിടിച്ചിലുണ്ടായി. ഇരുമ്പുപാലം ഭാഗത്തെ തുരങ്കമുഖവും മലയിടിഞ്ഞ് മണ്ണുമൂടിയിരുന്നു. തുരങ്കത്തിനുള്ളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായി. പ്രളയത്തിന്റെ പേരുപറഞ്ഞ് കരാര്‍ കമ്പനി തുരങ്കപ്പാതയുടെ ശേഷിച്ച പണികള്‍ നിര്‍ത്തിവക്കുകയും ചെയ്തു.

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം തുടങ്ങിയിട്ടു 10 വര്‍ഷം

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം തുടങ്ങിയിട്ടു 10 വര്‍ഷം

ആറുമാസത്തോളമായി തുരങ്കപ്പാതയുള്‍പ്പെടെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണവും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇരട്ടക്കുഴല്‍ തുരങ്കങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരവുമായിട്ടില്ല. ദേശീയപാത അഥോറിറ്റി ഇതിനുമുമ്പ് ഹൈക്കോടതിയില്‍ നല്‍കിയ വിവരമനുസരിച്ച് കഴിഞ്ഞ ഡിസംബര്‍ 31 നകം പണി പൂര്‍ത്തിയാക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. തുരങ്കം ഉള്‍പ്പെടെ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായി. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ കാരണം തുടര്‍ച്ചയായ അപകടങ്ങളും മരണങ്ങളും പതിവായിരിക്കുകയാണ.് ജനുവരി അവസാനം തുരങ്കപ്പാത തുറക്കുമെന്നായിരുന്നു പൊതുമരാമത്തു മന്ത്രിക്ക് കരാര്‍കമ്പനി നല്‍കിയ ഉറപ്പ്. എന്നാല്‍ ഇപ്പോഴും തുരങ്കപ്പാതയുടെ മുഖഭാഗത്തുതന്നെ മണ്ണിടിഞ്ഞു കിടക്കുകയാണ്. പ്രളയത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞിട്ടും മണ്ണുനീക്കാന്‍ പോലും കമ്പനി ശ്രമിച്ചിട്ടില്ല. കരാര്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയാണ് അനാസ്ഥ തുടരുന്നത്. തുരങ്കപ്പാത നിര്‍മാണം ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് കെ.എം.സി. കോടികളാണ് കുടിശിക നല്‍കാനുള്ളത്. 200 കോടി രൂപയുടെ ബാധ്യതയാണുള്ളതെന്ന് അധികൃതര്‍ പറയുന്നു.

പരിഹാരംഗാബിയോണ്‍ ഭിത്തി

പരിഹാരംഗാബിയോണ്‍ ഭിത്തി

തുരങ്കമുഖത്ത് മണ്ണിടിച്ചിലുണ്ടായത് തുരങ്കങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തുരങ്കപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് മണ്ണിടിച്ചിലിനെ പ്രതിരോധിക്കുന്ന ആധുനിക ഗാബിയോണ്‍ ഭിത്തി കെട്ടണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയപാത സുരക്ഷാവിഭാഗം കത്തുനല്‍കി. കാറ്റുംമഴയും പ്രകൃതിക്ഷോഭവമുണ്ടായാല്‍ തുരങ്കത്തിന് പ്രതിരോധിക്കാനാകുമോ എന്നാണ് സംശയം. മണ്ണിടിച്ചിലുണ്ടായതോടെ സുരക്ഷാമാനദണ്ഡം പൂര്‍ണമായി പാലിക്കണമെന്ന്് ദേശീയപാത അഥോറിട്ടി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഗാബിയോണ്‍ വാള്‍ നിര്‍മിക്കണമെന്നു ആവശ്യപ്പെട്ടത്.

 നിര്‍മാണത്തിനുള്ള കാലതാമസം

നിര്‍മാണത്തിനുള്ള കാലതാമസം

പുതിയ ഭിത്തി കെട്ടണമെങ്കില്‍ ചുരുങ്ങിയത് എട്ടുമാസമെങ്കിലുമെടുക്കും. അതോടെ പണി ഇപ്പോഴൊന്നും തീരില്ലെന്ന് വ്യക്തം. കരാര്‍ കമ്പനിയും ഉപകരാറെടുത്ത പ്രഗതിയും പുലര്‍ത്തുന്ന അനാസ്ഥ ചോദ്യം ചെയ്യാന്‍ സര്‍ക്കാരും അധികൃതരും തയാറാകുന്നില്ലെന്ന പരാതി രൂക്ഷമാണ്. കുതിരാനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് തുരങ്കപ്പാതകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ തുരങ്കപ്പാത സംബന്ധിച്ച അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹനദാസ് 28 ന് പാത നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. മുളയം, മുടിക്കോട്, പട്ടിക്കാട്, കുതിരാന്‍ എന്നീ പ്രദേശങ്ങളിലാണ് കമ്മിഷന്‍ സന്ദര്‍ശനം നടത്തിയത്. റോഡ് നിര്‍മാണത്തില്‍ നിരവധി അപാകത ഉള്ളതായി കമ്മിഷന്‍ വിലയിരുത്തി. പാതയില്‍ ആവശ്യത്തിന് ഡിവൈഡറുകള്‍ ഇല്ലെന്നും അടിപ്പാതകളുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതായും ഇത് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കമ്മിഷന്‍ വിലയിരുത്തി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

കുതിരാനിലെ തുരങ്കപ്പാതകള്‍ പാതിവഴിയില്‍

കുതിരാനിലെ തുരങ്കപ്പാതകള്‍ പാതിവഴിയില്‍

ആറുമാസമായി പണികള്‍ നിലച്ച് കുതിരാനിലെ തുരങ്കപ്പാതകള്‍ പാതിവഴിയില്‍. ഇരട്ടക്കുഴല്‍ തുരങ്കങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരമില്ല. കഴിഞ്ഞ ഡിസംബര്‍ 31 നകം പണി പൂര്‍ത്തിയാക്കുമെന്നാണ് ദേശീയപാത അഥോറിറ്റി ഇതിനുമുമ്പ് ഹൈക്കോടതിയില്‍ നല്‍കിയ വിവരമനുസരിച്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പും നടപ്പായില്ല. പത്തുവര്‍ഷമായി തുരങ്കം ഉള്‍പ്പെടെ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. റോഡ് നിര്‍മാണത്തിലെ അപാകതകളും മെല്ലെപോക്കും കാരണം തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹനദാസ് 28 ന് പാത നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. മുളയം, മുടിക്കോട്, പട്ടിക്കാട്, കുതിരാന്‍ എന്നീ പ്രദേശങ്ങളിലാണ് കമ്മിഷന്‍ സന്ദര്‍ശനം നടത്തിയത്. റോഡ് നിര്‍മാണത്തില്‍ നിരവധി അപാകത ഉള്ളതായി കമ്മിഷന്‍ വിലയിരുത്തി. പാതയില്‍ ആവശ്യത്തിന് ഡിവൈഡറുകള്‍ ഇല്ലെന്നും അടിപ്പാതകളുടെ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതായും ഇത് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കമ്മിഷന്‍ വിലയിരുത്തി. കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എങ്കിലും ദേശീയപാതയും തുരങ്കപാതയും നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാകുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍.

 പണി നീളുന്നത് അനിശ്ചിതമായി

പണി നീളുന്നത് അനിശ്ചിതമായി

തുരങ്കപ്പാതകള്‍ തുറക്കുന്നതിനുള്ള അവസാനതീയതി നിശ്ചയിക്കുന്നതും മാറ്റിവയ്ക്കുന്നതും പതിവായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പൊതുമരാമത്തു മന്ത്രിക്ക് കരാര്‍ കമ്പനി നല്‍കിയ ഉറപ്പ് പുതുവര്‍ഷത്തില്‍ 29 നകം പാത തുറക്കുമെന്നായിരുന്നു. ഇതിനുമുമ്പ് പലതവണ നല്‍കിയ ഉറപ്പുകളെ പോലെ ഇതും വെറുതെയായി. വാഗ്ദാനങ്ങള്‍ മുറയ്ക്കു നടക്കുമ്പോഴും തുരങ്കപ്പാതയുടെ മുഖഭാഗത്തുതന്നെ മണ്ണിടിഞ്ഞു കിടക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് മണ്ണിടിച്ചിലിനെ പ്രതിരോധിക്കുന്ന ആധുനിക ഗാബിയോണ്‍ ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത സുരക്ഷാവിഭാഗം കത്തുനല്‍കിയിട്ടുമുണ്ട്. മന്ത്രി ജി. സുധാകരന്‍ മുമ്പ് ഇവിടെ സന്ദര്‍ശനം നടത്തിയവേളയില്‍ 29 നകം തുറന്നുകൊടുക്കാന്‍ ധാരണയായതാണ്. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ജനുവരി കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിച്ചില്ല.

 പ്രളയം കാരണമെന്ന്

പ്രളയം കാരണമെന്ന്

പ്രളയം ഉണ്ടായത് പണികള്‍ മുടങ്ങിയതിന്റെ കാരണമായി ചൂണ്ടിക്കാട്ടാനാണ് കരാര്‍ കമ്പനിയുടെ ശ്രമം. പ്രളയത്തിന് ശേഷം അഞ്ചുമാസം കഴിഞ്ഞിട്ടും മണ്ണുനീക്കാന്‍ പോലും കമ്പനി ശ്രമിച്ചിട്ടില്ല. നിര്‍ത്തിവച്ച നിര്‍മാണ പ്രവര്‍ത്തികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം കരാര്‍ കമ്പനി സാമ്പത്തികപ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയാണ് അനാസ്ഥ തുടരുന്നത്. തുരങ്കപ്പാത നിര്‍മാണം ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് കെ.എം.സി. കോടികളാണ് കുടിശിക നല്‍കാനുള്ളത്. 200 കോടി രൂപയുടെ ബാധ്യതയാണുള്ളതെന്ന് അധികൃതര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇതോടെ നിര്‍മാണം നിര്‍ത്തി തൊഴിലാളികളെല്ലാവരും തന്നെ തുരങ്ക നിര്‍മാണം ഉപേക്ഷിച്ച സാഹചര്യമാണ്.

 സുരക്ഷയില്‍ ആശങ്ക

സുരക്ഷയില്‍ ആശങ്ക


തുരങ്കമുഖത്ത് മണ്ണിടിച്ചിലുണ്ടായത് തുരങ്കങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാറ്റും മഴയും പ്രകൃതിക്ഷോഭവമുണ്ടായാല്‍ തുരങ്കത്തിന് പ്രതിരോധിക്കാനാകുമോ എന്നും സംശയമുണ്ട്. മണ്ണിടിച്ചിലുണ്ടായതോടെ സുരക്ഷാമാനദണ്ഡം പൂര്‍ണമായി പാലിക്കണമെന്നാണ് ദേശീയപാത അഥോറിട്ടിയുടെ നിലപാട്. ഗാബിയോണ്‍ വാള്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ ഭിത്തി കെട്ടണമെങ്കില്‍ ചുരുങ്ങിയത് എട്ടുമാസമെങ്കിലുമെടുക്കും. അതോടെ പണി ഇപ്പോഴൊന്നും തീരില്ലെന്നുറപ്പായി. കരാര്‍ കമ്പനിയും ഉപകരാറെടുത്ത പ്രഗതിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തെ രംഗത്തിറക്കാനും നീക്കമില്ല. കുതിരാനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലയില്‍ നിര്‍മിക്കുന്ന തുരങ്കപ്പാതകള്‍ ഗതാഗതയോഗ്യമാകന്‍ ഇനിയും ദീര്‍ഘമാസങ്ങള്‍ വേണ്ടിവന്നേക്കും.

Thrissur
English summary
land sliding in kuthiran tunnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X