വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ എക്‌സൈസ് വകുപ്പ് നവംബറില്‍ രജിസ്റ്റര്‍ ചെയ്തത് 299 കേസുകള്‍; ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് പരിശോധന ശക്തമാക്കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വയനാട്ടിലെ മൂന്ന് എക്‌സൈസ് ചെക്ക്‌പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യ ലോബികള്‍ ജില്ലയില്‍ പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്.

അതേസമയം, ലഹരിയുമായ ബന്ധപ്പെട്ട കേസുകള്‍ ജില്ലയില്‍ കൂടുകയാണ്. നവംബര്‍മാസത്തില്‍ മാത്രമായി എക്സൈസ് വകുപ്പ് 299 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആകെ നടത്തിയത് 246 റെയ്ഡുകളാണ്. പൊലീസ്, ഫോ റസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് ഇക്കാലയളവില്‍ എക്‌സൈ സ് വകുപ്പ് അഞ്ച് റെയ്ഡുകള്‍ നടത്തി. 45 അബ്കാരി കേസുകളും 35 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. കോട്പാ കേസു കളുടെ എണ്ണം 219 ആണ്. കോട്പാ കേസില്‍ 38,300 രൂപ യാണ് പിഴയീടാക്കിയത്.

exciseraid-1

തൊണ്ടിമുതലായി 6.500 ലിറ്റര്‍ കള്ളും അനധികൃതമായി സൂക്ഷിച്ച 48 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. 1,012 ലിറ്റര്‍ വാഷും ഒമ്പതു ലിറ്റര്‍ ചാരായവും 6.440 കിലോഗ്രാം കഞ്ചാവും ഇക്കാലയളവില്‍ പിടികൂടിയിട്ടുണ്ട്. 20.605 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവും 130.080 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി യഥാക്രമം 20, 34 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന 264 സ്പാസ്മോ പ്രോക്സിവോണ്‍ ഗുളികകള്‍ നവംബര്‍ മാസത്തില്‍ മാത്രമായി പിടിച്ചെടുത്തു. അഞ്ചു ബൈക്കുകളും ഇതോട് അനുബന്ധിച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിലായി 18,236 വാഹനങ്ങള്‍ ഇക്കാലയളവില്‍ പരിശോധിച്ചു. നവംബറില്‍ മാത്രം മുത്തങ്ങ ചെക്പോസ്റ്റില്‍ 9,393 വാഹനങ്ങളാണ് പരിശോധിച്ചത്. ബാവലിയില്‍ 2,051ഉം തോല്‍പ്പെട്ടിയില്‍ 2,605ഉം വാഹനങ്ങള്‍ പരിശോധിച്ചു. ജില്ലയിലെ നാലു മെഡിക്കല്‍ ഷോപ്പുകളും 377 കള്ളുഷാപ്പുകളും പരിശോധനയ്ക്കു വിധേയമാക്കി. വിവിധ കള്ളുഷാപ്പുകളില്‍ നിന്നായി 59 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 165 കോളനികള്‍ സന്ദര്‍ശിച്ച് ലഹരിവിരുദ്ധ സന്ദേശം കൈമാറി. 59 ബോധവല്‍ക്കരണ പരിപാടികളാണ് ഇക്കാലയളവില്‍ വയനാട്ടില്‍ നടത്തിയത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 17 ജനകീയ കമ്മിറ്റി യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്. ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടി എക്സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പരാതികളും വിവരങ്ങളും കണ്‍ട്രോള്‍ റൂമിലെ 04936 248850 എന്ന നമ്പറില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 18004252848, ഹോട്ട്ലൈന്‍ നമ്പര്‍: 155358.

Wayanad
English summary
Excise department registers 299 cases in november regarding new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X