വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എല്ലാവര്‍ക്കും കാണാനാവട്ടെ': നേത്രദാനത്തില്‍ പുതിയ സന്ദേശമെഴുതി പ്രൊജക്ട് വിഷന്‍; പ്രചോദനമായി ബീയാട്രീസും, രുഗ്മിണി അവ്വയും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ നേത്രദാനത്തില്‍ പുതുചരിത്രമെഴുതുന്നു. വയനാട്ടില്‍ നിന്നും ഒരാഴ്ച്ചക്കിടെ മരണാനന്തരം രണ്ട് പേരുടെ നേത്രപടലങ്ങളാണ് ദാനം ചെയ്തത്. സിസ്റ്റര്‍ ബീയാട്രീസിന്റെ നേത്രപടലമായിരുന്നു ആദ്യം ശേഖരിച്ചത്. നേത്രദാന പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായാണ് പ്രൊജക്ട് വിഷന്‍ നേത്രപടല ശേഖരണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

<strong>കൃഷിഭവന്റെ നെല്‍വിത്തുകള്‍ വീണ്ടും ചതിച്ചു; മുളച്ചുപൊന്തിയത് പുല്ലുകള്‍; ദുരിതത്തിലായത് വെള്ളമുണ്ടയിലെ കര്‍ഷകര്‍</strong>കൃഷിഭവന്റെ നെല്‍വിത്തുകള്‍ വീണ്ടും ചതിച്ചു; മുളച്ചുപൊന്തിയത് പുല്ലുകള്‍; ദുരിതത്തിലായത് വെള്ളമുണ്ടയിലെ കര്‍ഷകര്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലോക കാഴ്ചദിനത്തില്‍ കല്‍പ്പറ്റയില്‍ പ്രൊജക്ട് വിഷന്‍ അന്ധനടത്തം നടത്തിയിരുന്നു. ഇതോടെയാണ് വയനാട്ടില്‍ സംഘടന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരാളുടെ മരണം സ്ഥിരീകരിച്ചാല്‍ ഉടന്‍ നേത്രദാനത്തിനായി ബന്ധുക്കള്‍ 6235002244 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Rugmini and Biyatra

മരണശേഷം ആറ് മണിക്കൂറിനുള്ളില്‍ നേത്രപടലം നീക്കണമെന്നാണ് വസ്തുത. ഈ സമയം കൊണ്ട് പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ നേത്ര പടലം സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കും. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്ന്യാസ സഭാംഗമായ സിസ്റ്റര്‍ ്ബിയാട്രീസ് കോഴിക്കോട് ആസ്ഥാനമായ കേരള പ്രൊവിന്‍സ് അംഗമാണ്. പ്രൊജക്ട് വിഷനിലൂടെ ജില്ലയില്‍ നേത്രദാനം ചെയ്ത ആദ്യ വനിതയെന്ന ബഹുമതി കൂടി ഇനി സിസ്റ്ററിന്റെ പേരില്‍ എഴുതിച്ചേര്‍ക്കും.
Eye donation

ഇതിന് ശേഷം നവംബര്‍ 26ന് രാത്രി നിര്യാതയായ പനമരം നീര്‍വാരം ഭക്തിനിവാസില്‍ രുഗ്മിണി അമ്മയുടെ നേത്രപടലമാണ് പ്രൊജക്ട് വിഷന്‍ ശേഖരിച്ചത്. കല്‍പ്പറ്റ ഫാത്തിമമാതാ മിഷന്‍ ആശുപത്രിയിലാണ് 87കാരിയായ രുഗ്മിണി അമ്മ മരിക്കുന്നത്. സിസ്റ്റര്‍ ബീയാട്രീസിന്റേത് പോലെ തന്നെ രുഗ്മിണിയമ്മയുടെ നേത്രപടലവും പ്രൊജക്ട് വിഷന്‍ ടെക്‌നീഷ്യല്‍ പി എല്‍ ജോഷി ശേഖരിച്ച് അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്ക് അയക്കുകയായിരുന്നു.

പ്രൊജക്ട് വിഷന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജും ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷനൂപ് ജോര്‍ജുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ദാനമായി നേത്രപടലങ്ങള്‍ സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ഇരുവരും രുക്മിണി അവ്വയുടെ കുടുംബംഗങ്ങള്‍ക്കു നല്‍കി.

നീര്‍വാരം ഭക്തിനിവാസില്‍ പരേതനായ എകെ വെങ്കിട്ടഗൗഡറുടെ ഭാര്യയാണ് രുക്മിണി അവ്വ. കൃഷ്ണരാജേന്ദ്രപ്രസാദ്, വസന്ത്കുമാര്‍, സുലോചന എന്നിവരാണ് മക്കള്‍. തിമിരം ഉള്‍പ്പെടെ നേത്രരോഗങ്ങള്‍ രുക്മിണി അവ്വയെ അലട്ടിയിരുന്നില്ല. അതിനാല്‍ ജീവിതസായാഹ്നത്തില്‍ അവര്‍ക്കു കണ്ണാടി ആവശ്യമായിരുന്നില്ലെന്നതും വസ്തുതയായിരുന്നു. എന്തിരുന്നാലും സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ അന്ധരായവര്‍ക്ക് കാഴ്ച നല്‍കാനുള്ള പ്രൊജക്ട് വിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പേര്‍ ഇന്ന് പിന്തുണയുമായെത്തുകയാണ്.

Wayanad
English summary
Eye donation project in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X