വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിയേറ്റമേഖലയിലെ വരള്‍ച്ചാ ലഘൂകരണ പദ്ധതി; ഹരിതവേലികള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ബുധനാഴ്ച തുടങ്ങും, കബനീതീരത്ത് നട്ടുപിടിപ്പിക്കുന്നത് പതിനായിരം വൃക്ഷത്തൈകള്‍!!

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ വരള്‍ച്ചക്ക് പരിഹാരമായി നടപ്പിലാക്കുന്ന സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി കബനീനദിയുടെ തീരത്ത് ജൈവവേലി സ്ഥാപിക്കാനുള്ള പദ്ധതികള്‍ക്ക് ബുധനാഴ്ച തുടക്കമാവും. 16 കിലോമീറ്റര്‍ നീളത്തില്‍ കബനി നദിയുടെ അതിര്‍ത്തിയിലൂടെ പതിനായിരം വൃക്ഷെത്തെകളാണ് നട്ടുപിടിപ്പിക്കുന്നത്.

<strong>സിഒടി നസീർ വധശ്രമകേസ്; ഷംസീര്‍ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തന്‍, കേസില്‍ ഉള്‍പ്പെടുത്തിയാല്‍ പോലിസിന് കൈപ്പാള്ളും, എംഎൽഎയെ ചോദ്യം ചെയ്യാനാകാതെ പോലീസ്!!</strong>സിഒടി നസീർ വധശ്രമകേസ്; ഷംസീര്‍ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തന്‍, കേസില്‍ ഉള്‍പ്പെടുത്തിയാല്‍ പോലിസിന് കൈപ്പാള്ളും, എംഎൽഎയെ ചോദ്യം ചെയ്യാനാകാതെ പോലീസ്!!

വനം വകുപ്പില്‍ നിന്നും ഇതിനായി രണ്ട് വര്‍ഷം പ്രായമുളള കൂടതൈകള്‍ ലഭ്യമാക്കി കഴിഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും കര്‍ഷക കൂട്ടായ്മകളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിപാലത്തിനായി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേനയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നദീത്തീരത്ത് മൂന്ന് വരികളിലായി നാടന്‍ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിച്ച് തുടര്‍പരിപാലനം നടത്തി ജൈവവേലിയാക്കുന്ന രീതിയാണ് അവലംബിക്കുന്നത്.

Drought

മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളുടെ വരള്‍ച്ചക്ക് പ്രധാനകാരണം കബനീനദീത്തീരത്തുളള വൃക്ഷങ്ങളുടെ ശോഷണവും, കര്‍ണ്ണാടകയില്‍നിന്നുളള ചുടുക്കാറ്റിന്റെ പ്രവേശനവുമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമായാണ് ജൈവവേലി നിര്‍മ്മിക്കുന്നത്. വയനാട് പാക്കേജ് വിഹിതത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത്, മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവരുടെയും ഫണ്ടുകള്‍ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്.

വിവിധയിടങ്ങളിലായി 120 കാവുകളും മുപ്പത് കിലോമീറ്റര്‍ നീളത്തില്‍ നീര്‍ച്ചാലുകളില്‍ ഓടത്തൈകള്‍ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. മണ്ണിന്റെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനുളള ജൈവവള നിര്‍മ്മാണയൂണിറ്റുകളും ഉപരിതല ജലം സംഭരിക്കുന്നതിനുളള ചകിരി നിറച്ച കമ്പോസ്റ്റ് കുഴികളും മണ്‍ത്തടയണകളും നിര്‍മ്മിക്കുന്ന പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് പറഞ്ഞു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10.30 ന് മുളളന്‍ക്കൊല്ലി മരക്കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിക്കും.

Wayanad
English summary
Green belt project in Kabani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X