വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്വന്‍റിഫോര്‍ സര്‍വെ: കല്‍പറ്റയില്‍ സിദ്ധീഖിലൂടെ അട്ടിമറിയോ, അതോ വീണ്ടും ഇടതോ-ഫലം ഇങ്ങനെ

Google Oneindia Malayalam News

കല്‍പ്പറ്റ: രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ യുഡിഎഫിന് അല്‍പം മേധാവിത്വം അവകാശപ്പെടാന്‍ കഴിയുന്ന മണ്ഡലമാണ് കല്‍പ്പറ്റ. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സികെ ശശീന്ദ്രനിലൂടെ മണ്ഡലത്തില്‍ സിപിഎം ആദ്യമായി വിജയൊടി പാറിച്ചു. അതിന് മുമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് പലതവണ വിജയിച്ചിരുന്നെങ്കിലും സീറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കായിരുന്നു. ഇത്തവണ എല്‍ജെഡി മുന്നണിയിലേക്ക് തിരികെ എത്തിയതോടെ എല്‍ഡിഎഫ് സീറ്റ് അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ച് തോറ്റ എംവി ശ്രേയാംസ് കുമാര്‍ ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയായി. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയതാവട്ടെ ടി സിദ്ധീഖിനെയും. ഇതോടെ മണ്ഡലത്തിലെ മത്സര ചിത്രം മാറി. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് മണ്ഡലത്തില്‍ ആര് വിജയിക്കുമെന്ന പ്രവചനവുമായി ട്വന്‍റി ഫോര്‍ ന്യൂസ് എത്തുന്നത്.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

2016 ല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സിറ്റിങ് എംഎല്‍എയായിരുന്ന എംവി ശ്രേയാംസ് കുമാറിനെതിരെ 13083 വോട്ടുകളായിരുന്നു സികെ ശശീന്ദ്രന്‍ വിജയിച്ചത്. സികെ ശശീന്ദ്രന് 72959 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 59876 വോട്ടായിരുന്നു എംവി ശ്രേയാംസ് കുമാറിന് ലഭിച്ചത്. ബിജെപിയുടെ കെ സദാനന്ദന് 12938 വോട്ടും ലഭിച്ചു. 2011 ല്‍ 18169 വോട്ടുകളായിരുന്നു ശ്രേയാംസ് കുമാറിന്‍റെ ലീഡ്.

സീറ്റ് എല്‍ജെഡിക്ക്

സീറ്റ് എല്‍ജെഡിക്ക്

സിറ്റിങ് സീറ്റായിരുന്നിട്ട് കൂടി മുന്നണി മാറിയെത്തിയ എല്‍ജെഡിക്ക് സിപിഎം മണ്ഡലം വിട്ടുകൊടുത്തു. രാജ്യസഭാംഗമാണെങ്കിലും എല്‍ജെഡിക്ക് കല്‍പ്പറ്റ മണ്ഡലത്തില്‍ എംവി ശ്രേയാംസ് കുമാറിന് പകരം മറ്റൊരു പേര് ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതിന് പിന്നാലെ ഇടതുമുന്നണി ശക്തമായ പ്രചാരണം ആരംഭിക്കുകയും ചെയ്തു.

യുഡിഎഫില്‍ തര്‍ക്കങ്ങള്‍

യുഡിഎഫില്‍ തര്‍ക്കങ്ങള്‍

മറുവശത്താവട്ടെ യുഡിഎഫില്‍ തുടക്കം മുതല്‍ തര്‍ക്കങ്ങള്‍ നിലനിന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കല്‍പ്പറ്റ. ആദ്യ ഘട്ടത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. പിന്നീടാണ് ടി സിദ്ധീഖിന്‍റെ പേര് ഉയര്‍ന്നു വരുന്നത്. ഇതോടെ തന്നെ ജില്ലയില്‍ നിന്ന് വലിയ എതിര്‍പ്പും ഉണ്ടായി.

പ്രാദേശിക വികാരം

പ്രാദേശിക വികാരം


ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയില്‍ പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ടെന്ന വികാരമായിരുന്നു ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ക്കുണ്ടായിരുന്നത്. കെസി റോസക്കുട്ടി ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. തങ്ങള്‍ക്ക് കൂടി താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥി എന്ന വികാരവുമായി സഭയും രംഗത്ത് വന്നു.

ടി സിദ്ധീഖ്

ടി സിദ്ധീഖ്

എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെ ടി സിദ്ധീഖിനെ തന്നെ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നിന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അല്‍പം വൈകിയെങ്കിലും ശക്തമായ പ്രവര്‍ത്തനത്തിലൂടെ പ്രചരണത്തില്‍ ഇടതുമുന്നണിക്ക് ഒപ്പം പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഈ ഘട്ടത്തിലാണ് 24 ന്യൂസിന്‍റെ സര്‍വെ പുറത്ത് വരുന്നത്.

വിജയം ഇടതിന്

വിജയം ഇടതിന്

കല്‍പ്പറ്റയില്‍ ഇത്തവണ ഇഞ്ചോടിച്ച് മത്സരമെന്നാണ് 24 ന്യൂസ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി. ശ്രേയാംസ് കുമാര്‍ വിജയിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ തൊട്ടുപിറകില്‍ 46 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫും ടി സിദ്ധീഖുമുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എം. സുബീഷ് വിജയിക്കുമെന്ന് ഏഴ് ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാറിനുള്ള പിന്തുണ

സര്‍ക്കാറിനുള്ള പിന്തുണ

മണ്ഡലത്തിലെ 65 ശതമാനം പേരും പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നു. നിലവിലെ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ പ്രകടനം വളരെ മികച്ചതെന്ന് 11 ശതമാനം പേരും മികച്ചതെന്ന് 19 ശതമാനം പേരും ശരാശരിയെന്ന് 38 ശതമാനം പേരും അഭിപ്രായപ്പെട്ടു. മോശമെന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനംപേരാണ്.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Wayanad
English summary
MV Shreyams Kumar to win Kalpetta constituency: Twentyfour survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X