വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന കഴുകന്‍ സംരക്ഷണ ശില്‍പ്പശാല : കഴുകന്‍മാരെ സംരക്ഷിക്കുന്നതിന് സംഘടിതമായ പ്രവര്‍ത്തനം വേണം, ഡൈക്ലോഫെനാക്, കേറ്റോപ്രൊഫിന്‍ മരുന്നുകളുടെ നിര്‍മ്മാണം നിരോധിക്കണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ദക്ഷിണേന്ത്യയിലെ അവശേഷിക്കുന്ന കഴുകന്‍ വംശത്തിന്റെ സംരക്ഷണത്തിനായി സംഘടിതമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്ന് ശില്‍പ്പശാലയില്‍ ആവശ്യം. മനുഷ്യന്റെ എല്ലാ മേഖലകളിലേക്കുമുള്ള കടന്നുകയറ്റമാണ് കഴുകന്മാരുടെയും മറ്റ് ജീവിവര്‍ഗങ്ങളുടെയും കൂട്ടവംശനാശത്തിന് കാരണമാവുന്നതെന്നും സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന സംസ്ഥാന കഴുകന്‍ സംരക്ഷണ ശില്‍പ്പശാലയില്‍ അഭിപ്രായമുയര്‍ന്നു.

<strong>കാഞ്ഞാണിയില്‍ നാലുകോടിയുടെ കഞ്ചാവു പിടികൂടി: രണ്ട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ </strong>കാഞ്ഞാണിയില്‍ നാലുകോടിയുടെ കഞ്ചാവു പിടികൂടി: രണ്ട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രകൃതിയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ജീവിയാണ് കഴുകന്മാര്‍. നിലവില്‍ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെടാന്‍ പോകുന്ന സാഹചര്യമാണ് കഴുകന്മാര്‍ നേരിടുന്നത്. ദക്ഷിണേന്ത്യയില്‍ അവശേഷിക്കുന്ന കഴുകന്മാരുടെ ആവാസസ്ഥലമാണ് വയനാടന്‍കാടുകള്‍. സംസ്ഥാനത്ത് നടന്ന സര്‍വെയില്‍ വംശനാശഭീഷണി നേരിടുന്ന നിരവധി കഴുകവര്‍ഗത്തെ കണ്ടെത്തിയത് ഇവിടെ നിന്നാണ്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്.

State vulpture seminar

ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കഴുകന്‍ വംശത്തിന് ഭീഷണിയാകുന്ന ഡൈക്ലോഫെനാക്, കേറ്റോപ്രൊഫിന്‍ എന്നീ മരുന്നുകളുടെ നിര്‍മ്മാണം നിരോധിക്കുന്നതിനും, നിയമവിരുദ്ധമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും നടപടി വേണം. വയനാടിന്റെ പരിസ്ഥിതിയെയും വന്യജീവികളെയും പുഴകളെയും സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്നും ശില്‍പ്പശാലയില്‍ അഭിപ്രായമുയര്‍ന്നു.

ബത്തേരി ഗജ ഐ ബി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ വിവിധ വിഷയങ്ങളില്‍ സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി കെ വിഷ്ണുദാസ്, തമിഴ്‌നാട് അരുളകം സെക്രട്ടറി ഭാരതിദാസന്‍, ബന്ദിപ്പൂര്‍ ഫോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി രാജ്കുമാര്‍, വെള്ളിനിക്കര കോളജ് ഓഫ് ഫോറസ്ട്രിയിലെ പി എ നമീര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ എന്‍ ടി സാജന്‍, കണ്ണൂര്‍ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ കാര്‍ത്തികേയന്‍, പാലക്കാട് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അഞ്ജന്‍കുമാര്‍, വയനാട് വന്യജീവി സങ്കേതം അസിസ്റ്റന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രമേഷ് ബിഷ്‌ണോയ് എന്നിവര്‍ സംസാരിച്ചു.

നാര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കീര്‍ത്തി, സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി രഞ്ജിത്കുമാര്‍, കൂടാതെ വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഉന്നത വനപാലകരും, വിവിധ ഫോറസ്റ്റ് ഡിവിഷനുകളിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വനസംരക്ഷണ ജീവനക്കാര്‍, സ്‌കൂള്‍, കോളജ്, പരിസ്ഥിതി സംഘടനകള്‍, മൃഗസംരക്ഷണ വകുപ്പ്, പത്രമാധ്യമം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നൂറോളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

Wayanad
English summary
State vulpture seminar at Slthanbathery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X