• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട്ടില്‍ സൗജന്യസൂപ്പര്‍ സ്പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് ജനുവരി 20ന്: ആയിരക്കണക്കിന് രോഗികള്‍ക്ക് പരിശോധനാ സൗകര്യമൊരുങ്ങും...

  • By Desk

കല്‍പ്പറ്റ: വയനാട്ടില്‍ സൗജന്യ സൂപ്പര്‍സ്പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ് ജനുവരി 20ന് എല്ലാ വിഭാഗത്തിലുംപെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ക്യാംപില്‍ പരിശോധനാ സൗകര്യമൊരുക്കും. ആരോഗ്യവകുപ്പിന്റെയും നാഷനല്‍ ഹെല്‍ത്ത് മിഷന്റെയും നേതൃത്വത്തില്‍ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഹര്‍ത്താലിലെ പോലീസ് പരാജയം; കമ്മിഷണറെ വിമര്‍ശിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

വയനാട്ടിലെ എല്ലാ മേഖലയിലുമുള്ള എല്ലാത്തരം രോഗങ്ങള്‍ക്കും ക്യാംപില്‍ പരിശോധന നടത്തും. ജനറല്‍ മെഡിസിന്‍, ശ്വാസകോശ രോഗം, ത്വക് രോഗം, ഇഎന്‍ടി, ശിശുരോഗം, ഗൈനക്കോളജി, കാന്‍സര്‍, അസ്ഥിരോഗം, വാതം, നേത്രരോഗം, ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്‌ക രോഗം, ഉദര രോഗം, ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മാനസിക രോഗം എന്നീ വിഭാഗങ്ങളില്‍ ക്യാമ്പില്‍ ചികില്‍സ ലഭിക്കും.

meeting

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യമായി അള്‍ട്രാ സൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, എക്സ് റേ, ഇസിജി, എക്കോ ടെസ്റ്റ്, മൈനര്‍ സര്‍ജറികള്‍, ദന്ത-തിമിര ശസ്ത്രക്രിയകള്‍, കണ്ണടകള്‍, മരുന്നുകള്‍ തുടങ്ങിയവ ലഭ്യമാക്കും. കൊച്ചി ഐ.എം.എ, കോംട്രസ്റ്റ് ഐ കെയര്‍, ഡിഎം വിംസ് എന്നിവിടങ്ങളിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സന്നദ്ധ സംഘത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാംപില്‍ ജില്ലയിലെ ആയിരക്കണക്കിന് രോഗികള്‍ പങ്കെടുക്കും. രോഗികളെ കണ്ടെത്തുന്നതിനും, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ വാഹനത്തില്‍ ക്യാംപുകളിലെത്തിക്കുന്നതിനും പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വയനാട്ടില്‍ നടക്കുന്ന ഏറ്റവും വലിയ മെഡിക്കല്‍ ക്യാംപ് കൂടിയായിരിക്കും ഇത്. കൊച്ചി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരു വര്‍ഷത്തേക്കുള്ള ചികില്‍സയും മരുന്നുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് രജിസ്ട്രേഷന്‍. മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ ക്യാംപുകളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മെഡിക്കല്‍ ക്യാംപുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ചികില്‍സ ആവശ്യമായ ആദിവാസികളെ മെഡിക്കല്‍ ക്യാമ്പിലെത്തിക്കാന്‍ ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സുകള്‍ ലഭ്യമാക്കാന്‍ അദ്ദേഹം ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി വാണിദാസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രൈബല്‍ പ്രമോട്ടര്‍മാരും ആശാവര്‍ക്കര്‍മാരും കോളനി സന്ദര്‍ശനം നടത്തി ചികില്‍സ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ക്യാമ്പിന്റെ പ്രചാരണാര്‍ഥം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ ദേവകി, മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി ആര്‍ പ്രവീജ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad

English summary
Super speciality mega medical camp at Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X