വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊവരിമലയിലെ കയ്യേറ്റം ഒഴിപ്പിച്ചു; പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി, ഭൂസമരസമിതി കലക്‌ട്രേറ്റിന് മുന്നില്‍ ഉപരോധസമരം തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തൊവരിമലയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള മിച്ച ഭൂമി കയ്യേറി സമരം നടത്തിവന്ന സിപിഐ എം എല്‍ നിയന്ത്രണത്തിലുള്ള ഓള്‍ ഇന്ത്യ ക്രാന്തി കിസാന്‍ സഭയുടെ പ്രവര്‍ത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. ഭൂമിയില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന നാല് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

<strong>കനത്തവേനലിലും ആശ്വാസം നല്കി കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം; തടാകം സംരക്ഷിക്കാന്‍ ഇനിയും നടപടിയാകുന്നില്ല</strong>കനത്തവേനലിലും ആശ്വാസം നല്കി കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം; തടാകം സംരക്ഷിക്കാന്‍ ഇനിയും നടപടിയാകുന്നില്ല

കയ്യേറ്റം ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഭൂസമരസമിതി പ്രവര്‍ത്തകര്‍ കലക്ട്രേറ്റിന് മുമ്പില്‍ ഉപരോധ സമരം നടത്തുകയാണ്. സി പി എം എല്‍ റെഡ്സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ ക്രാന്തി കിസാന്‍ സഭ, ഭൂസമരസമിതി എന്നിവരുടെ നേതൃത്വത്തില്‍ തൊവരിമലയില്‍ ഹാരിസണ്‍ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ച് നടത്തിവന്ന ഭൂസമരം പൊലീസ് സഹായത്തോടെ ബുധനാഴ്ച ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം.

Land strike

ഹാരിസണ്‍ മലയാള ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത 104 ഹെക്ടര്‍ വനഭൂമിയിലാണ് തെരഞ്ഞെടുപ്പിന്റെ തലേന്ന് സമരക്കാര്‍ കയ്യേറി താമസം തുടങ്ങിയത്. ആദിവാസി, ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഭൂമി കയ്യേറി സമരം തുടങ്ങിയത്. വീട് വെക്കാനും, കൃഷി ചെയ്ത് ജീവിക്കാനുമായി ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ വീതം ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്.

സമരക്കാരുമായി കഴിഞ്ഞ ദിവസം സി സി എഫ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വീട് വെക്കാനും കൃഷി ചെയ്ത് ജീവിക്കാനുമായി ഭൂമി പതിച്ചു നല്‍കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച സമരക്കാരെ വനഭൂമിയില്‍ നിന്ന് ഇറക്കാന്‍ കൂടുതല്‍ സേനാംഗങ്ങളുടെ സഹായത്തോടെ വനംവകുപ്പ് നീക്കം നടത്തിയത്.

മാധ്യമങ്ങളെ വിലക്കിക്കൊണ്ടായിരുന്നു നടപടികള്‍. സമരസമിതി നേതാക്കളായ നാല് പേരൊഴികെ മറ്റെല്ലാവരും വനഭൂമിയില്‍ നിന്നുമിറങ്ങി. എന്നാല്‍ ഭൂമിയില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന സമരസമിതിയുടെ നേതൃത്വത്തിലുള്ള കുഞ്ഞിക്കണ്ണന്‍, മനോഹരന്‍, താഹീര്‍, രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മിച്ചഭൂമിയായി പിടിച്ചെടുത്തതിനെതിരെ ഹാരിസണ്‍ കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസില്‍ ഹാരിസന് അനുകൂല വിധി ലഭിച്ചതായാണ് വിവരമെന്ന് സമരനേതാവായ കുഞ്ഞികണാരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഭാഗം വ്യക്തമായി കോടതിയെ ധരിപ്പിക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാരിസണ് ഒത്താശ ചെയ്യുകയായിരുന്നുവെന്നും കുഞ്ഞിക്കണാരന്‍ ആരോപിച്ചു. വെസ്റ്റ് ചെയ്ത ഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്കും 30 ശതമാനം ഇതര ഭൂരഹിത വിഭാഗങ്ങള്‍ക്കും 20 ശതമാനം ഭുമി വികസന പ്രവര്‍ത്തനങ്ങള്‍ക്കും വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് അനുസരിച്ചും സര്‍ക്കാര്‍ തിരിച്ചുപിടിച്ച മിച്ചഭൂമി എന്ന നിലക്കും പതിച്ചു നല്‍കാമെന്നിരിക്കെ, വയനാട്ടിലെ 17 ശതമാനത്തോളം വരുന്ന ആദിവാസി ജനത തല ചായ്ക്കാന്‍ ഇടമില്ലാതെ നരകിക്കുകയാണെന്ന് സമരസമതി നേതാക്കള്‍ പറയുന്നു.

സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കീര്‍ത്തി, റെയ്ഞ്ചര്‍മാരായ ബാബുരാജ്, വി.രതീഷന്‍, കെ.ജെ.ജോസ്, ബിജു, മുരളീധരന്‍, പ്രേംരാജ്, ഡെപ്യുട്ടി റെയിഞ്ചര്‍മാരായ പി.ശശികുമാര്‍, കെ.കെ.ബഷീര്‍, അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റര്‍ മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരക്കാരെ ഒഴിപ്പിച്ചത്. എ.എസ്.പി.വൈഭവ് സക്‌സേന, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജേക്കബ്ബ്, ബത്തേരി, അമ്പലവയല്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Wayanad
English summary
Towarimala land strike in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X