• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കലക്‌ട്രേറ്റ് വളഞ്ഞ് വയനാട്ടില്‍ യു ഡി എഫ് ഉപരോധസമരം: ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യു ഡി എഫ് നേതാക്കള്‍

  • By Desk

കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി യു ഡി എഫ് ആഹ്വാനം ചെയ്ത ഉപരോധസമരത്തില്‍ വയനാട്ടില്‍ അണിനിരന്നത് ആയിരങ്ങള്‍. രാവിലെ ആറ് മണി മുതല്‍ ആരംഭിച്ച ഉപരോധസമരം മൂലം കലക്‌ട്രേറ്റിലെ ഓഫീസുകളുടെ പ്രവര്‍ത്തനം മുടങ്ങി. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കലക്‌ട്രേറ്റിലേക്ക് കയറാനായില്ല. ജില്ലയുടെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്നും നൂറ് കണക്കിന് പേരാണ് ഉപരോധ സമരത്തിനെത്തിയത്. കലക്‌ട്രേറ്റിന്റെ രണ്ട് കവാടങ്ങളിലും സമരക്കാര്‍ പ്രതിഷേധവലയം തീര്‍ത്തു.

ഉച്ചക്ക് 12.30-ഓടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നത് സര്‍ സി പിയെ തോല്‍പ്പിക്കുന്ന സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം കാളവണ്ടി യുഗത്തിലേക്ക് തിരിഞ്ഞുനടന്നുകൊണ്ടിരിക്കുകയാണ്. മതവിരുദ്ധവും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മോദി പഠിച്ച കോളജില്‍ നിന്നാണ് പിണറായി വിജയന്‍ ഡിഗ്രിയെടുക്കാന്‍ ശ്രമിക്കുന്നത്.

udfprotest-

ശബരിമല വിഷയത്തില്‍ സി പി എമ്മും ബി ജെ പിയും വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പതിനെട്ടാം പടിയില്‍ വത്സന്‍ തില്ലങ്കേരിക്ക് പ്രസംഗിക്കാന്‍ മൈക്ക് കൊടുത്തത് പിണറായി വിജയന്റെ പൊലീസായിരുന്നു. കേരളത്തില്‍ ഒരു പരിഗണനയും കിട്ടാത്ത അമിത്ഷാക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയാണ്.

മതില് കെട്ടാന്‍ ക്രിസ്ത്യന്‍-മുസ്ലീം സംഘടനകളെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോഴിക്കോട് സഹജീവികളെ സഹായിക്കാനിറങ്ങി തിരിച്ച് ജീവന്‍ വെടിച്ച ചെറുപ്പക്കാരന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധനസഹായം നല്‍കിയപ്പോള്‍ വര്‍ഗീയത പറഞ്ഞ വെള്ളാപ്പള്ളി നടേശനെയും, കര്‍സേവക്കിറങ്ങി തിരിച്ച ടി പി സുഗതനെയുമെല്ലാം മുന്‍നിരയില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ മതില് കെട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയത്തെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയെങ്കിലും ഇപ്പോഴും പതിനായിരം രൂപ പോലും കിട്ടാത്ത അയിരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ കൊടുത്ത സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ മുതല്‍ ഉദ്ഘാടനവേദിയില്‍ സംസാരിച്ച യു ഡി എഫിന്റെ നേതാക്കളെല്ലാം സി പി എമ്മിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ചു. ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ സമയമായെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും നേതാക്കള്‍ പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടി ടീച്ചര്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, സി പി വര്‍ഗീസ്, കെ കെ അഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad

English summary
udf protest in collectorate wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X