വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കണം: ഐഎന്‍ടിയുസി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കര പാരിസണ്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ സേവന വേതന കരാര്‍ പുതുക്കി നിശ്ചയിക്കണമെന്നതാണ് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.

2017 ഡിസംബറില്‍ പി.എല്‍.സി എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും കരാര്‍ പുതുക്കി തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. നിത്യാപയോഗ സാധനങ്ങളുടെ വിലകയറ്റവും, മറ്റ് ജീവിത ചിലവുകളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതര വിഭാഗം തൊഴിലാളികളുടെ ശമ്പളം കാലോചിതമായി വര്‍ദ്ധിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടേയും ശമ്പളവും ആനുകൂല്യങ്ങളും അതനുസരിച്ച് വര്‍ദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും ഇതിനായി സമരം ശക്തമാക്കുമെന്നും പി പി ആലി പറഞ്ഞു.

estatemarch-

എല്ലാ വിഭാഗം തോട്ടം തൊഴിലാളികളുടേയും മിനിമം കൂലി 600 രൂപയായി വര്‍ധിപ്പിക്കുക, ക്ഷാമബത്ത 400 പോയിന്റിന് മേല്‍ ഒരു പോയിന്റിന് 10 പൈസയായി വര്‍ധിപ്പിക്കുക, സൂപ്പര്‍ ആന്വേഷന്‍ പ്രായം 60 വയസായി നിശ്ചയിക്കുക, പി.എല്‍, സി കരാറില്‍ പറഞ്ഞിട്ടുള്ള 18 വിഭാഗം തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ജോബ് ഡിഫന്‍ഷ്യല്‍ 15 രൂപയായി വര്‍ധിപ്പിച്ചുനല്‍കുക, 19മത്തെ വിഭാഗത്തില്‍ വരുന്ന തൊഴിലാളികള്‍ക്ക് 100 രൂപയായി വര്‍ധിപ്പിച്ച് നല്‍കുക, തൊഴിലാളികള്‍ക്ക് മരണാനന്തര ചെലവുകള്‍ക്കായി 10,000 രൂപ വീതം നല്‍കുക, തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാലയങ്ങളില്‍ പോയി വരുന്നതിന് വാഹനസൗകര്യം നല്‍കുക, വിദ്യാഭ്യാസ സഹായം നല്‍കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും, യൂണിഫോമും, പാദരക്ഷകളും നല്‍കുക, കീടനാശിനി തളിക്കുന്നവര്‍ക്ക് യൂണിഫോമും കൈയ്യുറ, മാസ്‌ക്, ഷൂസ്, സോപ്പ് ടവ്വര്‍ തുടങ്ങിയവ നല്‍കുക, തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യക ഭവന പദ്ധതി ഏര്‍പ്പെടുത്തുക, വീട് വെക്കുന്നതിനാവശ്യമായ ഭൂമി മാനേജ്‌മെന്റ് വിട്ടു കൊടുക്കുക, എല്ലാ ലയങ്ങളിലും കുടിവളം ലഭ്യമാക്കുക തുടങ്ങിയ 29 ആവശ്യങ്ങളുന്നയിച്ചാണ് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സമരം ആരംഭിച്ചിരിക്കുന്നത്.

ഏരിയ പ്രസിഡന്റ് ടി.എ. റെജി അധ്യക്ഷത വഹിച്ചു.ഡി.യേശുദാസ്,തങ്കമ്മ യേശുദാസ്,എം.പി.ശശികുമാര്‍,എ.എം.നിഷാന്ത്,മുജീബ് കോടിയേടന്‍,സി.എച്ച്.സുഹൈര്‍,കെ.പി.രവീന്ദ്രന്‍,ടി.കുഞ്ഞാപ്പ,ടി.കെ.നാസര്‍,കെ.അര്‍ഷിദ്,എസ്.ഗാന്ധി,പി.ഗഫൂര്‍,എം.പി.അബ്ദു,എം.ആര്‍.മണി,കെ.കൃഷ്ണന്‍,പി.എസ്.രാജേഷ്,എ.രാഘവന്‍,സുനില്‍ കെ സത്താര്‍ എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about intuc march.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X