ഹെല്‍മറ്റ് ധരിക്കുന്നത് പൗരസ്വാതന്ത്ര്യത്തിന് എതിരല്ല; സുപ്രീം കോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഹെല്‍മെറ്റ് നിര്‍ബന്ധമാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. തിങ്കളാഴ്ചയാണ് ഹരജിക്കാരന്‍ സമര്‍പ്പിച്ച നിവേദനം കോടതി തള്ളിയത്. ഇതിന്റെ പേരില്‍ ഒരു നിയമവും നടപ്പാക്കുകയില്ലെന്നും കോടതി വ്യക്തമാക്കി.

xhelmets

ഹെല്‍മറ്റ് ധരിക്കുന്നത് പൗരസ്വാതന്ത്ര്യത്തിന് എതിരാണെന്നും അത് നിര്‍ബന്ധമാക്കരുത് എന്നുമായിരുന്നു ഹരജിയുടെ ഉള്ളടക്കം. ഹരജിക്കാരന്റെ വാദത്തില്‍ ന്യായമില്ലെന്ന് നിരീക്ഷിച്ച കോടതി നിവേദനം പൂര്‍ണ്ണമായി തള്ളിക്കളയുകയായിരുന്നു.

2010ലാണ് ഇരുചക്രവാഹനങ്ങളുടെ കൂടെ നിര്‍ബന്ധമായും ഹെല്‍മെറ്റ് നല്‍കണമെന്ന നിയമം നിലവില്‍ വന്നത്. ബിഎസഐ സാക്ഷ്യപ്പെടുത്തിയ ഹെല്‍മറ്റ് തന്നെ നല്‍കണം എന്നായിരുന്നു കോടതി നിര്‍ദ്ദേശം.

English summary
The Supreme Court held that it would not pass any order on this matter and dismissed the petition
Please Wait while comments are loading...