ദുബായിൽ മിനി തൃശ്ശൂർ പൂരം; ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ തിരുവാതിരയും, പങ്കെടുത്തത് 1246 വനിതകൾ!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎയിൽ കേരളത്തിന്റെ പരമ്പരാഗത നൃത്ത രൂപമായ തിരുവാതിരയിൽ പങ്കെടുത്തത് 1246 മങ്കമാർ. ഇന്ത്യക്ക് പുറത്ത് നടക്കുന്ന എറ്റവും വലിയ തിരുവാതിരയാണ് യുഎഇയിൽ നടന്നത്. എത്തിസലാത്ത് അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെയും സൗത്ത് ഇന്ത്യിലെയും യുവതികൾ അണിനിരന്ന തിരുവാതിര അരങ്ങേറിയത്. പുരം ദുബായ് 2017 എന്ന കാർണിവലിലാണ് ഏറ്റവും വലിയ തിരുവാതിര അരങ്ങേറിയത്. കേരളത്തിലെ ഏറ്റവം വലിയ സാംസ്ക്കാരിക ഉത്സവമായ തൃശ്ശൂർ പൂരത്തിന്റെ ചെറിയ പതിപ്പായിരുന്നു ' പൂരം ദുബായ് 2017'.

ഇനിമുതൽ ബിയർ സുലഭം; അടുത്തുള്ള ഹോട്ടലുകളിലും ലഭിക്കും, പദ്ധതിയുമായി എക്സൈസ് വകുപ്പ്!

സെറ്റ് സാരിയും ചുറ്റി, തലയിൽ മുല്ലപ്പൂവും ചൂടി ചെറിയ പെൺകുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ തിരുവാതിരയിൽ അണിനിരന്നു. പാർക്കിലും വീട്ടിലുമായി നാൽപ്പത് ഗ്രൂപ്പുകളായാണ് പരിശാലനം നടത്തിയത്. പ്രശസ്ത നടിയും ഡാൻസറുമായ ആശ ശരത്തിന്റെ ശിക്ഷണത്തിലാണ് 15 മിനുട്ടും 30 മിനുടുമുള്ള ഇന്ത്യക്ക് പുറത്ത് നടന്ന ഏറ്റവും വലിയ തിരുവാതിരക്കളി അരങ്ങിലെത്തിയത്. ഇതിനുവേണ്ടി വളരെ വലിയതോതിലുള്ള തയ്യാറെടുപ്പുകൾ തന്നെ നടത്തേണ്ടി വന്നിട്ടുണ്ടെന്ന് കോർഡിനേറ്റർ ശ്രീരേഖ അജിത്ത്കുമാർ പറ‍ഞ്ഞു.

വെല്ലുവിളിയെ അതിജീവിച്ചു

തിരുവാതിരയ്ക്ക് വേണ്ടിയുള്ള ലോക്കൽ ആഭരണങ്ങൾ സംഘടിപ്പിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. സെറ്റ് സാരി, മുണ്ട്, ആഭരണങ്ങൾ, മുല്ലപ്പു എന്നിവ കേരളത്തിൽ നിന്ന് ബൾക്ക് ആയി എത്തിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു.

പ്രയത്നത്തിന്റെ ഫലം

പ്രയത്നത്തിന്റെ ഫലം

തിരുവാതിരയിൽ പങ്കെടുത്ത എല്ലാവരും നല്ല രീതിയിൽ തന്നെ പ്രയത്നിച്ചു. ഇതിന്റെ ഫലമായാണ് തിരുവാതിര ഇത്രയും വിജയമായതെന്ന് മറ്റൊരു കോഡിനേറ്റർ സ്മിത സുരേഷ് പറഞ്ഞു.

60 വയസ്സായ മുത്തശ്ശിയും

60 വയസ്സായ മുത്തശ്ശിയും

സീതല ബാബു എന്ന അറുപത് വയ്യസ്സുകാരിയായ അമ്മൂമ്മയായിരുന്നു തിരുവാതിരയിൽ പങ്കെടുത്തതിൽ ഏറ്റവും പ്രായം കൂടിയ സ്ത്രീ. ഒരു കീ ഹോൾ സർജറി മാറ്റി വെച്ചാണ് സീതല ബാബു തിരുവാതിരയിൽ പങ്കെടുത്തത്. 48 പേരടങ്ങുന്ന അൽ ഭയിൽ ഗേറ്റ് കമ്മയൂണിറ്റിയുടെ ടീം ലീഡ് കൂടിയാണ് സീതല ബാബു.

മലയാലികളല്ലാത്ത അമ്പത് പേർ

മലയാലികളല്ലാത്ത അമ്പത് പേർ

മലയാളികൾ അല്ലാത്തവരും തിരുവാതിര കളിച്ചു എന്നത് സന്തോഷമുള്ള കാര്യമാണെന്ന് കോർഡിനേറ്റർ ജയ ഗോപകുമാർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 50 സ്ത്രാകളാണ് ഈ ചരിത്ര മൂഹൂർത്തത്തിൽ പങ്ക് ചേർന്നത്. ഹിന്ദു, മുസ്ലീം, കൃസ്ത്യൻ എന്നീ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഇതിൽ ഭാഗവാക്കായി എന്ന് എവർ പറ‍ഞ്ഞു.

English summary
Passion and patriotism united when 1,246 Indian women in the UAE presented a performance of a traditional dance form of Kerala, Thiruvathira, in Dubai on Friday.The women, a majority of them hailing from the South Indian state of Kerala, presented the dance at the Etisalat Academy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്