കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ഹീലില്‍ ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നു

Google Oneindia Malayalam News

ദമാം: യാത്രാരേഖക്കായി ദമാം തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ കാത്തിരിപ്പ് നീളുന്നു. വ്യക്തമായ രേഖകളോടെ പൂരിപ്പിച്ച് നല്‍കിയ അപേക്ഷകളില്‍ പോലും എമര്‍ജന്‍സി സര്‍ടിഫിക്കറ്റ് (ഇ.സി) എത്തിയില്ല. രണ്ടാഴ്ച മുമ്പ് എംബസി സംഘം പൂരിപ്പിച്ച് കൊണ്ടുപോയ അപേക്ഷകളിലും നടപടിയായില്ല. അതിന് മുമ്പ് നല്‍കിയ അപേക്ഷകരും കാത്തിരിപ്പിലാണ്. വ്യക്തമായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്കൊപ്പമാണ് ഇവരും ഏതാണ്ട് നൂറ്റിയമ്പത് പേര്‍ക്ക് മാത്രം സൗകര്യമുള്ള ദമാം തര്‍ഹീലിലെ ഇന്ത്യക്കാര്‍ക്കുള്ള സെല്ലില്‍ കഴിയുന്നത്. വെല്‍ഫെയര്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മനുഷ്യത്വ രഹിതമായ സമീപനമാണ് ഇ.സി. വൈകാന്‍ കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ തെളിവ് നിരത്തി ചൂിക്കാട്ടുന്നു.

ജൂണ്‍ 29ന് സന്ദര്‍ശിച്ച ശേഷം ഏറെ നാള്‍ എംബസി സംഘം തര്‍ഹീലിലെത്തിയിരുന്നില്ല. ദമാം തര്‍ഹീലില്‍ യാത്രാരേഖ കാത്ത് നൂറ് കണക്കിന് ഇന്ത്യന്‍ തടവുകാര്‍ കഴിയുന്നതായി മലയാളം ന്യൂസ് (ജുലൈ 28) വാര്‍ത്ത നല്‍കിയിരുന്നു.
നാല്‍പ്പത് നാള്‍ നീണ്ട ഇടവേളക്ക് ശേഷമാണ് ആഗസ്റ്റ് 10ന് സംഘം വീണ്ടും ദമാമില്‍ സന്ദര്‍ശനം നടത്തിയത്. അറ്റാഷെമാരായ പി.കെ. മിശ്ര, എസ്.പി. സിംഗ്, ട്രാന്‍സ്‌ലേറ്റര്‍ മൂസ എന്നിവരുള്‍പ്പെട്ട സംഘം ദമാം തര്‍ഹീലിലും വനിതകളുടെ അഭയകേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയെങ്കിലും ദമാം, തുഖ്ബ ജയിലുകളില്‍ അന്നും എത്തിയില്ല.

ഒരു മാസത്തിന് ശേഷവും എംബസി സംഘം എത്താതിരുന്നതിനാല്‍ തര്‍ഹീലിലുള്ള 170 പേരുടെ അപേക്ഷകള്‍ പൂരിപ്പിച്ച് നാസ് വക്കം ആഗസ്റ്റ് ഒന്നിന് എംബസിയിലെത്തിച്ചു. ഇതില്‍ 135 പേര്‍ക്ക് ഔട്ട്പാസ് നല്‍കാമെന്ന് പരിശോധനക്ക് ശേഷം സ്ഥിരീകരിച്ചുവെങ്കിലും 63 ഇ.സികള്‍ മാത്രമാണ് എംബസി സംഘം കൊണ്ടുവന്നത്. തര്‍ഹീലില്‍ ഓരോ വ്യക്തികളെയും നേരില്‍ കണ്ട് ബോധ്യപ്പെട്ട ശേഷം മാത്രമെ ഇ.സി. നല്‍കാവൂ എന്നായിരുന്നു സംഘത്തിനുള്ള നിര്‍ദേശം.

അതനുസരിച്ച് 54 ഇ.സികള്‍ നല്‍കിയ സംഘം ഒമ്പതെണ്ണം റിയാദിലേക്ക് തിരിച്ചുകൊണ്ടുപോയി. അസുഖം കാരണവും മറ്റും തര്‍ഹീലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയവരുടെയും അസുഖം മൂര്‍ഛിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെയും ഇ.സികളാണ് തിരിച്ചുകൊണ്ടുപോയത്. യാത്രാരേഖകള്‍ കൈവശമില്ലാത്ത 150ലേറെ പേര്‍ ഇ.സിക്ക് പുതുതായി അപേക്ഷ നല്‍കിയിട്ടണ്ട്.
വിതരണം ചെയ്ത 54 ഇ.സികളില്‍ തൊണ്ണൂറ് ശതമാനം പേരും നാട്ടിലേക്ക് യാത്രയായി. എല്ലാ രേഖകളുമായി പൂരിപ്പിച്ച് നല്‍കിയ ഇരുനൂറിലേറെ പേര്‍ ഇ.സി ലഭിക്കുന്നത് കാത്ത് കഴിയുന്നു. ഏതാണ്ട് അത്രയും പേര്‍ അപേക്ഷാ ഫോറം പൂരിപ്പിക്കാനുമുണ്ട്.

തടവുകാരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ കാലതാമസം വരുത്തുന്ന ഇന്ത്യന്‍ എംബസിയുടെ ക്രൂരവും മനുഷ്യത്വ രഹിതവുമായ സമീപനം ദമാം ഡിപോര്‍ട്ടേഷന്‍ സെന്റര്‍ (തര്‍ഹീല്‍) അധികൃതരെയും രോഷാകുലരാക്കിയിട്ടുണ്ട്. തര്‍ഹീല്‍ മേധാവി ഔദ്യോഗിക കേന്ദ്രങ്ങളില്‍ പരാതി നല്‍കുന്നതായി വിവരം ലഭിച്ചു. ഇരുനൂറ് ഇന്ത്യന്‍ തടവുകാരുടെ ഫയലുകള്‍ തര്‍ഹീലില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ചയക്കാവുന്ന നിലയിലാണ്. നാല്‍പ്പത് നേപ്പാളികളുടെയും ഒരു ബംഗ്ലാദേശിയുടെയും ഫയല്‍ മാത്രമാണ് ഈ രീതിയില്‍ അവശേഷിക്കുന്നത്.

English summary
In dammam tarheel, a lot of indians trapped, due to negligence from Indian embassy office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X