കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്കായി ഒരു സര്‍ക്കാര്‍ പദ്ധതി

  • By Shabnam Aarif
Google Oneindia Malayalam News

അബു ദാബി: ഇന്ത്യന്‍ പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദശത്തോടെ ഇന്ത്യ സര്‍ക്കാര്‍ ആരംഭിക്കുന്ന പെന്‍ഷന്‍ ഏന്റ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഫണ്ടിന്‌ (പിഎല്‍ഐഎഫ്‌) ദുബയില്‍ വൈകാതെ ഒരു കേന്ദ്രം തുടങ്ങും.

വിദഗ്‌ധ, അവിദഗ്‌ധ തൊഴിലാളികള്‍ക്കും ഈ ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രകാരം ഗുണം ലഭിക്കും. മുന്നൂ തരത്തില്‍ ഈ പദ്ധതി പ്രവാസികള്‍ക്ക്‌ ഗുണം ചെയ്യും. പ്രായമായി വിശ്രമജീവിതം നയിക്കുന്ന കാലത്തേക്ക്‌ പണം സൂക്ഷിച്ച്‌ വെക്കാന്‍ സാധിക്കും. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ തിരിച്ച്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ ഈ പദ്ധതി വഴിയുള്ള പണം ഗുണം ചെയ്യും.

വിദേശത്ത്‌ ജോലി ചെയ്യുന്ന കാലയളവില്‍ 100,000 രൂപയുടെ (6,500 ദിര്‍ഹം) ഇന്‍ഷൂറന്‍സ്‌ കവറേജ്‌ ആണ്‌ ഈ പദ്ധതിയുടെ മൂന്നാമത്തെ ഗുണവശം.

യുഎഇയില്‍ ഉള്ള ഇരുപത്‌ ലക്ഷത്തോളം ഇന്ത്യക്കാരില്‍ 65 ശതമാനം പ്രവാസികളും താഴേക്കിടയിലുള്ള ജോലികള്‍ ചെയ്യുന്നവരാണ്‌. ഇവര്‍ക്കാണ്‌ ഈ പദ്ധതിയില്‍ അംഗമാവാന്‍ ആദ്യം അവലരം ലഭിക്കുക.

18നും 50നും ഇടയില്‍ വയസ്സുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ റിക്വയേര്‍ഡ്‌ (ഇസിആര്‍) പാസ്‌പോര്‍ട്ട്‌ ഉള്ള എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ അംഗമാവാന്‍ സാധിക്കും. പത്താതരം ജയിക്കാത്തവര്‍ക്ക്‌ ഇന്ത്യ ഇസിആര്‍ പാസ്‌പോര്‍ട്ട്‌ അനുവദിക്കുന്നുണ്ട്‌.

English summary
The Government of India will soon open a centre in Dubai to enroll thousands of Indian expatriate workers in its ambitious Pension and Life Insurance Fund (PLIF).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X