കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജാവ് ഇടപെട്ടു: നിതാഖത്ത് നടപടി വിണ്ടും നീട്ടി

  • By Aswathi
Google Oneindia Malayalam News

Nitaqat
റിയാദ്: സ്വദേശി വത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിതാഖത്ത് നടപടി നവംബര്‍ മൂന്ന് വരെ നീട്ടി. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുള്ള രാജാവ് ഇക്കാര്യം പ്രഖ്യപിച്ചത്. നേരത്തെ അറിയിച്ചിരുന്ന സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ ഉത്തരവ് ഇറക്കിയത്.

സമയപരിധി നിട്ടണമെന്ന് വിവിധ മന്ത്രാലയങ്ങളും എംബസികളും ആവശ്യപ്പെട്ടത് പരിഗണിച്ചു കൊണ്ടാണ് നടപടി. നിതാഖത്ത് നടപടിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെയില്‍ 16 ലക്ഷത്തോളം പേര്‍ രാജ്യം വിടുകയോ മറ്റൊരു ജോലി ശരിയാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ്. 30,000ത്തോളം പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ശേഷിച്ചവര്‍ ജോലി മാറുകയോ സ്‌പോണ്‍സര്‍ഷിപ് ശരിയാക്കുകയോ ചെയ്തിട്ടുണ്ട്.

നിയമം ലംഘിച്ച് സൗദിയില്‍ താമസിക്കുന്നവര്‍ക്ക് താമസം നിയമ വിധേയമാക്കാനോ രാജ്യം വിടാനോ അനുവദിച്ചിരുന്ന നിതാഖത് സമയപരിധി ബുധനാഴ്ചയാണ് അവസാനിക്കാനിരുന്നത്. നേരത്തെ രാജാവ് ഇടപെട്ട് സമയ പരിധി മുന്ന് മാസമായി നീട്ടിയതും സൗദി അറേബിയയിലെ പ്രവാസികള്‍ക്ക് താത്കാലിക ആശ്വാസമായിരുന്നു.

നിതാഖത്ത് പ്രകാരം ഇനിയും മുപ്പത് ലക്ഷം വിദേശികള്‍ കയറ്റി അയക്കാനിരിക്കെ ഇവരുടെ രേഖകള്‍ പരിശോധിക്കുന്നതിന് നിലവിലെ സമയം മതിയാവില്ലെന്ന് വിവിധ മന്ത്രാലയങ്ങളും എംബസികളും ആവശ്യപ്പെട്ടിരുന്നു. നിയമലംഘനത്തിനെതിരെയുള്ള പരിശോധന വ്യാഴാഴ്ച മുതല്‍ കര്‍ശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 40 ശതമാനം തിരക്കാണ് അനുഭവപ്പെട്ടത്.

English summary
The concession period allowed by the Saudi govt on implementing Nitaqat work policy was extended by 4 months till November 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X