കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് ഭീഷണി, യുവതിയ്ക്ക് 15 വര്‍ഷം തടവ്?

  • By Meera Balan
Google Oneindia Malayalam News

Duabi
ദുബായ്: ദുബായ് ക്രിമിനല്‍ കോടതിയില്‍ പൊതു വിചാരണയ്ക്കിടെ ബോംബ് ഭീഷണി മുഴക്കിയെ ഉസ്ബക്കിസ്താന്‍ യുവതിയ്ക്ക് പരമാവധി നല്‍കാവുന്ന ശിക്ഷയെപ്പറ്റിയുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വ്യഭിചാരക്കുറ്റത്തിന് വിചാരണ നേരിടുന്ന ഇവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷത്തെ ശിക്ഷവരെയാണ് ലഭിയ്ക്കേണ്ടിയിരുന്നു. എന്നാല്‍ ബോംബ് ഭീഷണി മുഴക്കിയതിലൂടെ ഏഴ് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ സ്ത്രീയ്ക്ക് ശിക്ഷ ലഭിയ്ക്കാം.

ഒരു അറബിയെ താന്‍ വിവാഹം കഴിച്ചെന്നും ഗര്‍ഭിണി ആയശേഷം തന്നെ ഉപേക്ഷിച്ച് അയാള്‍ കടന്നുവെന്നും കാട്ടി കുറച്ച് നാള്‍ മുന്‍പ് യുവതി പൊലീസിനെ സമീപിച്ചു. എന്നാല്‍ അറബി വിവാഹം ചെയ്തതിന് തെളിവുകളൊന്നും ഇവരുടെ കൈവശം ഇല്ലായിരുന്നു. എല്ലാ തെളിവുകളും മോഷ്ടിച്ച് കൊണ്ടാണ് ഭര്‍ത്താവ് പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിയ്ക്കെതിരെ വ്യഭിചാരക്കുറ്റം ചുമത്തുകയായിരുന്നു പൊലീസ്. ഈ കേസിന്‍റെ വിചാരണ വേളയിലാണ് ബോംബ് ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ചത്. ഈ കേസില്‍ രണ്ട് തരത്തില്‍ യുവതിയ്ക്ക് ശിക്ഷ ലഭിയ്ക്കാം. ഏറ്റവും കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും ശിക്ഷ ലഭിയ്ക്കാനാണ് സാധ്യത.

യുവതിയുടെ അരയില്‍ ബോംബ് ഇല്ലായിരുന്നു. ബോംബ് ഇല്ലാത്ത പക്ഷം രണ്ട് തരത്തിലുള്ള ശിക്ഷകളാണ് യുവതിയ്ക്ക് ലഭിയ്ക്കുക. ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ച് മൂന്ന് മുതല്‍ ഏഴ് വര്‍ഷത്തെ തടവും രണ്ടാമത് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി മുഴക്കിയതിന് മൂന്ന് വര്‍ഷവും ഒരു മാസവും കുറഞ്ഞത് ശിക്ഷ അനുഭവിയ്ക്കണം.

ഇനി യുവതിയുടെ പക്കല്‍ ബോംബ് ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ മൂന്ന് തരത്തില്‍ ശിക്ഷിയ്ക്കപ്പെട്ടേനെ. ലൈസന്‍സ് ഇല്ലാതെ സ്‌ഫോടകവസ്തു കൈവശം വച്ചതിന് മൂന്ന് മുതല്‍ 15 വര്‍ഷം വരെ ശിക്ഷ. രണ്ടാമത് ബോംബ് പ്രയോഗിയ്ക്കാന്‍ ശ്രമിച്ചതിന് മൂന്ന് മുതല്‍ 15 വര്‍ഷം വരെ ശിക്ഷ. മൂന്നാമതായി പൊതുഭരണകൂടത്തെ ആക്രമിയ്ക്കാന്‍ ശ്രമിച്ചതിനും സര്‍ക്കാരിന്റെ സ്വത്ത് വകകള്‍ നശിപ്പിയ്ക്കാന്‍ ശ്രമിച്ചതിന് 10 വര്‍ഷത്തെ തടവും. സ്ത്രീയ്ക്ക് പരമാവധി ശിക്ഷ വിധിയ്ക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ പറയുന്നത്. ഇവര്‍ക്ക് മാപ്പ് അപേക്ഷിയ്ക്കാന്‍ കഴിയും.

English summary
An judicial official at Dubai Courts, who asked not to be named, has said that the Uzbek woman who entered the Dubai Public Prosecution building with a child and threatened to blow herself up could face a prison sentence of between seven and 15 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X