കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്നത് ആയിരകണക്കിന് ഇന്ത്യക്കാര്‍,ദുരിതകഥ കേട്ടാല്‍ കണ്ണുനിറയും

  • By ഭദ്ര
Google Oneindia Malayalam News

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 87% പരാതികളാണ് ആയിരകണക്കിന് ഇന്ത്യക്കാരില്‍ നിന്നും വന്നിരിക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, എന്നിങ്ങനെ ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ പോലും കഴിയാത്ത ദുരിതത്തിലാണ്.

ഒന്‍പത് ഗള്‍ഫ് രാജ്യങ്ങളിലായി ഇന്ത്യന്‍ മിഷന്‍ നടത്തിയ അന്വേഷണത്തില്‍ 55,119 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പാണ് പുറത്ത് വിട്ടത്.

 ഖത്തറിലെ അവസ്ഥ

ഖത്തറിലെ അവസ്ഥ


13, 624 പരാതികളാണ് ഖത്തറില്‍ നിന്നു മാത്രമായി ഇന്ത്യന്‍ മിഷന് ലഭിച്ചത്.

സൗദി അറേബ്യ

സൗദി അറേബ്യ

11195 പരാതികളാണ് സൗദിയില്‍ നിന്നും ലഭിച്ചത്.
 കുവൈത്ത്, മലേഷ്യ

കുവൈത്ത്, മലേഷ്യ


കുവൈത്തില്‍ നിന്നും 11,103 പരാതികളും മലേഷ്യയില്‍ നിന്നും 6346 പരാതികളും ലഭിച്ചു.

ഭക്ഷണമില്ല

ഭക്ഷണമില്ല


സൗദി അറേബ്യയില്‍ പതിനായിരത്തില്‍ അധികം ആളുകളാണ് ഭക്ഷണം പോലും ഇല്ലാതെ കഴിയുന്നത്.
ശമ്പളം

ശമ്പളം

ശമ്പളം ലഭിക്കാതിരിക്കുക, മാസങ്ങള്‍ കഴിഞ്ഞ് ശമ്പളം കിട്ടുക, കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യിപ്പിക്കുക എന്നിങ്ങനെയാണ് പരാതികള്‍
 പരാതികള്‍

പരാതികള്‍


യാതൊരു മെഡിക്കല്‍ സേവനങ്ങളും ജോലിക്കാര്‍ക്ക് ലഭിക്കുന്നില്ല, വിസയോ ലേബര്‍ കാര്‍ഡോ തിയ്യതി കഴിഞ്ഞിട്ടും പുതുക്കി നല്‍കുന്നില്ല, കോണ്‍ട്രോക്ടില്‍ പറഞ്ഞ എയര്‍ ടിക്കറ്റുകള്‍ നാട്ടില്‍ പോകുന്നതിന് ലഭിക്കുന്നില്ല, പാസ്‌പോര്‍ട്ടുകള്‍ ബലമായി പിടിച്ചു വെയ്ക്കുന്നു എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്.

ലൈംഗിക ചൂഷണ പരാതികള്‍

ലൈംഗിക ചൂഷണ പരാതികള്‍


ലൈംഗിക ചൂഷണ പരാതികള്‍ താരതമ്യേന കുറവാണ് ലഭിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നത് പൊതുവെ സ്ത്രീകളാണ്. ഇവര്‍ക്ക് നിലവില്‍ പരാതികള്‍ രേഖപ്പെടുത്താന്‍ അവസരം ലഭിക്കാതെയാണെന്നും പറയുന്നു.

മരിച്ചു വീഴുന്നവര്‍

മരിച്ചു വീഴുന്നവര്‍


ജയിലില്‍ കഴിയുന്നവര്‍, മരിക്കുന്നവര്‍ 1,697 ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നത്. വര്‍ഷത്തില്‍ സൗദി, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങൡ 1,00,000 ഇന്ത്യന്‍ ജോലിക്കാരാണ് രിച്ചു വീഴുന്നത്.

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ക്ലിക്ക് ചെയ്യൂ.. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ക്ലിക്ക് ചെയ്യൂ..

English summary
As thousands of laid-off Indian workers in Saudi Arabia were said to be without food, 87 per cent of complaints received from Indian workers at Indian missions across nine countries were from six Gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X