കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്കുള്ള ടിക്കറ്റ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ എന്നിവയും നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു.

യുഎഇയില്‍ നിന്നുള്ള മലയാളികള്‍ക്കാണ് നിരക്ക് വര്‍ധനയില്‍ കഷ്ടകാലം ആരംഭിച്ചത്. കേരളത്തിലേക്ക് മാത്രമുള്ള ടിക്കറ്റുകള്‍ക്കാണ് ഇത്രയും അധികം തുക ഈടാക്കുന്നത്.

സ്‌പൈസ് ജെറ്റ്

സ്‌പൈസ് ജെറ്റ്


ജൂലൈ മുതലാണ് നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും ടിക്കറ്റിന് 1131, 1178 ദിര്‍ഹം എന്ന നിരക്കിലാണ് ഈടാക്കുന്നത്. എന്നാല്‍ ഇതേ ദിവസത്തില്‍ തന്നെ ദില്ലിയിലേക്ക് ടിക്കറ്റിന് 620 ദിര്‍ഹവും, മുംബൈയിലേക്ക് 494 ദിര്‍ഹവും മാത്രം മതി.

ഇന്‍ഡിഗോ എയര്‍വേയ്‌സ്

ഇന്‍ഡിഗോ എയര്‍വേയ്‌സ്


ജൂലൈ മാസത്തെ ടിക്കറ്റിന് കോഴിക്കോട്ടേക്ക് 1381 ദിര്‍ഹം, കൊച്ചിയിലേക്ക് 1327 ദിര്‍ഹം, തിരുവനന്തപുരത്തേക്ക് 1164 ദിര്‍ഹം. എന്നാല്‍ ദില്ലിയിലേക്ക് 495 ദിര്‍ഹവും മുംബൈയിലേക്ക് 552 ദിര്‍ഹവുമാണ് ചാര്‍ജ്.

ജെറ്റ് എയര്‍വേയ്‌സ്

ജെറ്റ് എയര്‍വേയ്‌സ്


ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് 1694 ദിര്‍ഹം, കൊച്ചിയിലേക്ക് 1584 ദിര്‍ഹം. എന്നാല്‍ മുംബൈയിലേക്ക് 1424ഉം ദില്ലിയിലേക്ക് 1454ഉം ഈടാക്കുന്നു.

കേരളത്തിലേക്ക് മാത്രം

കേരളത്തിലേക്ക് മാത്രം


കേരളത്തിലേക്ക് മാത്രമുള്ള ടിക്കറ്റില്‍ എങ്ങനെയാണ് ഇത്രമാത്രം വ്യത്യാസം വന്നിരിക്കുന്നത് എന്നതിന് ഉത്തരമില്ല. സാധാരണ ജൂലൈ, ആഗസ്റ്റ് മാസത്തില്‍ ടിക്കറ്റിന് വര്‍ധനവ് വരുത്താറുണ്ടെങ്കിലും ഇത്രമാത്രം മലയാളികളെ പിഴിയാറില്ല.

English summary
Air fares of flights shoot up Dubai to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X