കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ ലഘുഭക്ഷണ ശാലകള്‍ക്ക് നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ദുബായ് മുന്‍സിപ്പാലിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ബക്ഷണ ശാലകളില്‍ നിന്നു മാത്രമേ ലഘുഭക്ഷണങ്ങള്‍ വാങ്ങാവൂ എന്നാണ് നിര്‍ദ്ദേശം. ലഘു ഭക്ഷണം വാങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേസമുണ്ട്.

റംസാന്‍ മാസം അടുക്കുന്നതോടെ ദുബായില്‍ ഒട്ടേറെ ബ7ണ സാലകള്‍ സജീവമാകും. എന്നാല്‍ ഇവിടെ നിന്നും ലഭിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെപ്പറ്റു ആരും ചിന്തിയ്ക്കുന്നതേയില്ല. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഭക്ഷണം ജനങ്ങളില്‍ എത്തിയ്ക്കാനുള്ള ഉത്തരവാദിത്തം അധികൃതര്‍ക്കുണ്ടെന്ന് ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ഖാലിദ് ഷരീഫ് പറയുന്നു.

Snacks Dubai

ബക്ഷണസാധനങ്ങള്‍ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിയ്ക്കണമെന്നും വ്രതാനുഷ്ഠാനങ്ങള്‍ നടത്തുന്ന വിശ്വാസികളുടെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന തരത്തിലാകണം ഭക്ഷ്യ സാധനങ്ങളുടെ വില്‍പ്പനയെന്നും നഗരസഭ അറിയിച്ചു.

ലഘു ഭക്ഷണങ്ങള്‍ സൂക്ഷിയ്ക്കുന്ന ക്യാബിനുകള്‍ വൃത്തിയുള്ളതാകണമെന്നും ചൂടും തണുപ്പും ഒരുപോലെ ക്രമീകരിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇഫ്താര്‍ സമയത്തിന് രണ്ട് മണിയ്ക്കൂര്‍ മുന്‍പ് മാത്രം ഭക്ഷണം പാകം ചെയ്യണമെന്നും പരമാവധി ഇഫ്താര്‍ കഴിഞ്ഞ ഉടന്‍ തന്നെ വില്‍പ്പന അവസാനിപ്പിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

English summary
Be careful where you buy your Ramadan snack: Dubai Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X