ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായ് ബേക്കറിയുടെ ദംഗല്‍ കേക്ക്; വില കേട്ടാലോ?

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ ദുബായിലെ ഒരു ബേക്കറി നിര്‍മിച്ച കേക്ക് കൗതുകമാകുന്നു. അടുത്തിടെ സൂപ്പര്‍ഹിറ്റായി മാറിയ ദംഗല്‍ സിനിമയിലെ കഥാപാത്രങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച കൂറ്റന്‍ കേക്കാണ് ആകര്‍ഷകമാകുന്നത്. 54 കിലോ ഭാരമുള്ള 25 ലക്ഷത്തോളം രൂപ വില വരുന്ന ഭക്ഷ്യയോഗ്യമായ കേക്കാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ബ്രോഡ്‌വേ ബേക്കറി പറയുന്നു.

ഒരു മാസത്തെ പ്രയത്‌നത്തിലൂടെയാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി 1200 പേരുടെ ജോലിസമയം ഉപയോഗിക്കപ്പെട്ടു. ദംഗലില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ ഫൊഗട്ടിന്റെ നില്‍ക്കുന്ന മാതൃകയും ഇദ്ദേഹത്തിന്റെ മക്കള്‍ ഗുസ്തി പരിശീലനം നേടുന്നതുമാണ് കേക്കിന്റെ മാതൃക. കേക്കില്‍ ഭക്ഷ്യയോഗ്യമായ സ്വര്‍ണവും ഉപയോഗിച്ചിട്ടുണ്ട്.

dangal

75ഗ്രാം സ്വര്‍ണം മെഡലിന്റെ രൂപഭംഗിക്കുവേണ്ടിയാണ് ഉപയോഗിച്ചത്. ഇന്ത്യയുടെ ദേശീയ പതാകയും കേക്കില്‍ കാണാം. കേക്ക് നൂറുശതമാനം ഭക്ഷിക്കാവുന്നതാണെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. ചോക്കലേറ്റ്, ഷുഗര്‍ എന്നിവയെല്ലാം ആവശ്യാനുസരണം ഉപയോഗിച്ചിട്ടുണ്ട്. ഇത് കഴിക്കാനായി 240പേര്‍ക്ക് വിതരണം ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍. ലോകമെമ്പാടുനിന്നും 2,000 കോടിയോളം രൂപ കലക്ഷന്‍ നേടിയ സിനിമയാണ് ദംഗല്‍. സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ് കേക്കിലൂടെ ബേക്കറി ഉടമകള്‍ നല്‍കുന്നത്.


English summary
Dubai bakery creates 54kg Dangal Cake to celebrate India’s Independence Day
Please Wait while comments are loading...