കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ദുബായ് എമിഗ്രേഷന്റെ ആദരവ്

Google Oneindia Malayalam News

ദുബായ് : ദുബായിലെ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ( ദുബായ് എമിഗ്രേഷന്‍ ) വകുപ്പ് ആദരിച്ചു. 30 വര്‍ഷത്തിലധികമായി ദുബായ് വിസയില്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരെയാണ് വകുപ്പ് ആദരിച്ചത്. താമസ കുടിയേറ്റ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമസ്റ്റിക്ക് ഹെല്‍പ്പേര്‍സ് ഹാപ്പിനസ് ഫോറം ആണ് പരിപാടി സംഘടിപ്പിച്ചത്.

ദുബായ് ജെഡെബ്ല്യു ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ മലയാളികള്‍ അടക്കമുള്ള 50 വീട്ടുജോലിക്കാരാണ് ആദരവ് ഏറ്റുവാങ്ങിയത്. പരിപാടിയില്‍ ആദരിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരായ തൊഴിലാളികളാണ് ഏറെയും 34 ഇന്ത്യക്കാരാണ് ആദരവ് ഏറ്റുവാങ്ങിയത്.

dubai-emigration

ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍, ശ്രിലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യത്തെ വിട്ടുജോലിക്കാരും ഇത്തരത്തില്‍ വകുപ്പ് ആദരിച്ചു. ആതാത് രാജ്യത്തെ നയതന്ത്രകാര്യാലയ പ്രതിനിധികളുടെയും, സ്‌പോണ്‍സറിന്റെയും സാന്നിദ്ധ്യത്തിലാണ് തൊഴിലാളികളെ വകുപ്പ് ആദരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു താമസകുടിയേറ്റ വകുപ്പ് ഇത്തരത്തിലുള്ള ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.

almari

ഗാര്‍ഹിക മേഖലകളില്‍ തൊഴില്‍ എടുക്കുന്നവരുടെ ഉന്നമനത്തിനും, പരിരക്ഷക്കും വിപുലമായ നടപടിക്രമങ്ങളാണ് ദുബായ് എമിഗ്രേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ക്ക് മാത്രമായി ഒരു ഓഫീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡൊമസ്റ്റിക്ക് ഹെല്‍പ്പേര്‍സ് വിഭാഗം

എന്ന പേരിലാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ജോലിയിലെ വൈദഗ്ദ്ധ്യത്തെയും മികച്ച സേവനത്തെയും മാനിക്കുന്നതിന് വേണ്ടിയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയൂന്നവരുടെ സേവനത്തെ വലിയ രീതിയിലാണ് ഞങ്ങള്‍ നോക്കി കാണുന്നത്. ഇവരുടെ സേവനം രാജ്യത്തിലെ പൗരന്‍മാരുടെ ജീവിതത്തിന്റെ ഭാഗമാണ് . ഇവരുടെ വൈദഗ്ദ്ധ്യമുള്ള സേവന മികവിനെ വകുപ്പ് മാനിക്കുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു. തൊഴിലാളികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിവിധ സമ്മാനങ്ങളും ചടങ്ങില്‍ സമ്മാനിച്ചു

English summary
Dubai Immigration Department respected domestic labours including malayalis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X