ഡ്രീം നറുക്കെടുപ്പിൽ ദുബായ് മലയാളിക്ക് സ്വപ്ന സമ്മാനം! 120 ലക്ഷം ദിർഹം അഥവാ 20 കോടി രൂപ...

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി രൂപ സമ്മാനം. ദുബായിൽ താമസക്കാരനായ ഹരികൃഷ്ണൻ നായർക്കാണ് 20 കോടിയിലേറെ രൂപ സമ്മാനമടിച്ചത്. ഡിസംബർ അവസാനം നടന്ന നറുക്കെടുപ്പിലാണ് ഹരികൃഷ്ണൻ നായരെ ഭാഗ്യം തേടിയെത്തിയത്.

സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരം, വിവാഹാഭ്യർത്ഥനയും; ബംഗാളിയായ മധ്യവയസ്ക്കൻ പിടിയിൽ...

ആണും പെണ്ണും തമ്മിലുള്ള എല്ലാ ബന്ധവും ലൈംഗികമാണെന്നാണ് ബൽറാമിന്റെ ചിന്താഗതി!തുറന്നടിച്ച് 'അയൽക്കാരൻ'

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ ഏറ്റവുമുയർന്ന സമ്മാനത്തുക നൽകുന്നതാണ് അബുദാബി ഡ്രീം 12 നറുക്കെടുപ്പ്. 120 ലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. കൃത്യം പറഞ്ഞാൽ 20 കോടി ഏഴ് ലക്ഷം രൂപ. ഈ തുകയാണ് മലയാളിയായ ഹരികൃഷ്ണൻ നായർക്ക് ലഭിച്ചിരിക്കുന്നത്.

bigticket

ഹരിക‍ൃഷ്ണനുമായി ഫോണിൽ ബന്ധപ്പെട്ട ഡ്യൂട്ടി ഫ്രീ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾക്ക് പുറമേ ആറ് മറ്റു സമ്മാന ജേതാക്കളെയും നറുക്കെടുപ്പിലൂടെ കണ്ടെത്തിയിട്ടുണ്ട്. യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ നേരത്തെയും മലയാളികൾക്ക് സമ്മാനമടിച്ചിരുന്നു.

അമേരിക്കയിലെ വനിതാ ഡോക്ടറും മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയുമായ നിഷിത രാധാകൃഷ്ണപ്പിള്ളയ്ക്ക് 18 കോടി രൂപയും, വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനം ലഭിച്ചിരുന്നു. ഇതിനു പുറമേ നിരവധി മലയാളികൾക്ക് ചെറിയ സമ്മാനത്തുകകളും നറുക്കെടുപ്പിലൂടെ ലഭിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dubai malayali won 120 lakh dirham in abudhabi dream lottery.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്