അബുദാബി: റോഡപകടങ്ങളില്‍ പെടുന്ന ഏഷ്യക്കാരുടെ എണ്ണം കുറയുന്നു

  • Posted By:
Subscribe to Oneindia Malayalam

അബൂദാബി: അബൂദബിയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്ന ഏഷ്യക്കാരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 11 ശതമാനം കുറഞ്ഞതായി അബൂദബി പോലിസ്. കഴിഞ്ഞ ദിവസം സമാപിച്ച ട്രാഫ്ക് സുരക്ഷാ സമ്മേളനത്തില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം റോഡ് അപകടങ്ങളില്‍ 213 ഏഷ്യക്കാര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി ട്രാഫിക് കണ്‍ട്രോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2015ല്‍ ഇത് 273 ആയിരുന്നു. 2014ല്‍ 239 ഏഷ്യക്കാരാണ് റോഡപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തത്.

യുഡിഎഫിന്റെ സിഗ്നേച്ചര്‍ ക്യാമ്പയ്‌നിലൂടെ ലക്ഷ്യംവെക്കുന്നത് ഗിന്നസ് റെക്കോഡ് 'ലക്ഷ്യം ഒരു കോടി ഒപ്പുകള്‍'

അപകടത്തില്‍ പെട്ട് നിസാരമായി പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2016ല്‍ 1,191 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് റോഡപകടത്തില്‍ ചെറിയ രീതിയില്‍ പരുക്കേറ്റത്. 2015ല്‍ 1,349 എണ്ണവും 2014ല്‍ 1,377ഉം ആയിരുന്നു ഇത്.

abhudhabi

18നും 30നും ഇടയില്‍ പ്രായമുള്ള 108 യുവാക്കളാണ് 2016ലെ റോഡപകടങ്ങളില്‍ കൊല്ലപ്പെടുകയും 1,108 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതില്‍ 56 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. 2015ല്‍ റോഡ് അപകടങ്ങളില്‍ 83 യുവാക്കളാണ് മരിച്ചത്. 1,184 പേര്‍ക്ക് പരുക്കേറ്റു.

അമിത വേഗതയും പെട്ടെന്ന് റോഡ് ലൈന്‍ മാറുന്നതും അശ്രദ്ധയും മുന്‍പിലെ വാഹനങ്ങളുമായി മതിയായ അകലം പാലിക്കാത്തതുമാണ് മിക്ക ട്രാഫിക് അപകടങ്ങള്‍ക്കും കാരണമായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം, അബുദാബി ട്രാഫിക് പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ റോഡ് സുരക്ഷാ ബോധവല്‍ക്കരണം റോഡപകട നിരക്ക് ഗണ്യമായി കുറയാനിടയാക്കി. കാറുകളും പുതിയ ഡ്രൈവര്‍മാരുടേയും എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും അബുദാബിയിലെ റോഡുകളില്‍ അപകടങ്ങള്‍ കുറയുകയാണുണ്ടായത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്കിതെരായ നടപടികള്‍ ശക്തമാക്കിയതും റോഡ് അപകടങ്ങള്‍ കുറയാന്‍ കാരണമായതായും ട്രാഫിക് പൊലീസ് വിലയിരുത്തി.

അബൂദബി ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഒട്ടേറെ സുരക്ഷാ ബോധവല്‍ക്കരണ കാംപയിനുകള്‍, പ്രദര്‍ശനങ്ങള്‍, ട്രാഫിക് അവബോധ ക്ലാസുകള്‍ എന്നിവയിലൂടെ മൊത്തം 2,04,700 പേര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണം ലഭിച്ചു. 18 മുതല്‍ 30 വരെ പ്രായമുള്ള ഡ്രൈവര്‍മാര്‍ക്കിടയില്‍ മാത്രം 27 ട്രാഫിക് ബോധവല്‍ക്കരണ ക്യാംപെയിനാണ് നടത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി 'ടുഗെതര്‍ ഫോര്‍ പീസ്' എന്ന മുദ്രാവാക്യവുമായി നടത്തിയ കാംപയിന്‍ 1,497 പേര്‍ക്ക് പ്രയോജനപ്പെട്ടതായും ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടി

English summary
The number of Asians who were killed in road accidents in the emirate dropped by 11 per cent over the past three years, according to the latest figures released by Abu Dhabi Police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്