ജുമുഅ പ്രസംഗം അറബികളല്ലാത്തവര്‍ക്ക് മനസ്സിലാക്കാന്‍ യുഎഇയില്‍ സംവിധാനം വരുന്നു

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: വെള്ളിയാഴ്ചകളിലെ ജുമുഅ പ്രസംഗങ്ങള്‍ അറബികളല്ലാത്തവര്‍ക്കും മനസ്സിലാക്കാന്‍ സംവിധാനമൊരുക്കുമെന്ന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്പീക്കര്‍ ഡോ അമല്‍ അല്‍ ഖുബൈസിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തു. ഔഖാഫ് ചെയര്‍മാന്‍ ഡോ മുഹമ്മദ് മത്താര്‍ അല്‍ കഅബിയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം കൗണ്‍സിലില്‍ ഉന്നയിച്ചത്.

ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കു! എംപിമാരോടും സൈനികരോടും പാക് സൈനിക മേധാവി

മതപരമായ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം സഹവര്‍ത്തിത്തത്തിന്റെയും സഹിഷ്ണുതയും സംസ്‌ക്കാരം പകര്‍ന്നു നല്‍കുവാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായ സംവിധാനങ്ങളൊരുക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

dubai

ഇംഗ്ലീഷ്, ഉര്‍ദു, ചൈനീസ്, ഫ്രഞ്ച്, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ജുമുഅ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന് സംവിധാനമൊരുക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചതായി ഡോ അല്‍ കഅബി പറഞ്ഞു. രാജ്യത്തെ പ്രവാസി സമൂഹത്തെയും അവരുടെ വൈവിധ്യങ്ങളെയും അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും അദ്ദേഹം വ്യക്താക്കി. ഇതോടൊപ്പം സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പ്രസംഗങ്ങള്‍ വിവിധ ഭാഷകളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചും ആലോചിക്കും.

പള്ളികളിലെ പ്രസംഗങ്ങള്‍ക്ക് പുറമെ ഒരുവര്‍ഷം 26000ത്തിലേറെ മതപ്രഭാഷണ സദസ്സുകള്‍ രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നതുണ്ടെന്ന് ഡോ അല്‍ കഅബി അറിയിച്ചു. ഇതിനു പുറമെ, ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മതപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് ചോദ്യങ്ങളും അഭിപ്രായങ്ങളും വിവിധ ഭാഷകളില്‍ ഓരോ ദിവസവും ഔഖാഫില്‍ ലഭിക്കാറുണ്ട്. അറബി ഭാഷയ്ക്ക് പുറമെ, ഇംഗ്ലീഷ്. ഉര്‍ദു, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളില്‍ നിരവധി പ്രസിദ്ധീകരണങ്ങള്‍ തങ്ങള്‍ ഇറക്കുന്നുണ്ടെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Friday sermons should reach non-Arabic speakers to help spread culture of coexistence and tolerance

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്