കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസി അടിമുടി മാറുന്നു; വിസ ഇളവ് ആദ്യ നടപടി... ഒപ്പം ജോലി പ്രഖ്യാപനവും, റെയില്‍വെ ശൃംഖല വേറെ

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റെയില്‍വെ പാത വരുന്നതും ജിസിസി യാത്രക്കാര്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാമെന്ന ഒമാന്റെ പ്രഖ്യാപനവും മേഖലയില്‍ വഴിതിരിവാകുന്നതാണ്. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി ഒഴിവ് വന്ന ജോലിയില്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗദി അറേബ്യ.

ഭിന്നത മാറ്റിവച്ച് ഖത്തറുമായി ഐക്യപ്പെട്ട ശേഷം ഗള്‍ഫില്‍ ഒട്ടേറെ പുതിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഒരു വിസയില്‍ ജിസിസിയില്‍ മൊത്തം സഞ്ചരിക്കാവുന്ന തരത്തിലേക്ക് മാറുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ജിസിസിയിലെ താമസക്കാര്‍ക്ക് വിസയില്ലാതെ തന്നെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നാണ് ഒമാന്റെ പ്രഖ്യാപനം. ജിസിസി പൗരന്മാര്‍ക്കും മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍ക്കും സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണിത്. നേരത്തെ വിസയില്ലാതെ പ്രവേശിക്കാന്‍ ഒമാന്‍ അനുമതി നല്‍കിയിരുന്നു എങ്കിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. നിയന്ത്രണം നീക്കിയാണ് പുതിയ പ്രഖ്യാപനം.

2

ജിസിസി രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കാന്‍ വിസ ആവശ്യമില്ല എന്നായിരുന്നു നേരത്തെയുള്ള ഇളവ്. എന്നാല്‍ ജിസിസി താമസക്കാരായാല്‍ മതി, ഏത് രാജ്യത്ത് നിന്നും ഒമാനിലേക്ക് വരുന്നതിന് പ്രത്യേക വിസ ആവശ്യമില്ല എന്നാണ് പുതിയ പ്രഖ്യാപനം. എത്തിയ ശേഷം വിസ ലഭിക്കും. എന്നാല്‍ ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തെ വിസ കൈവശമുണ്ടായിരിക്കണം.

3

സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. ഈ രാജ്യങ്ങളിലെ വിസയുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക വിസയുടെ ആവശ്യമില്ല. എന്നാല്‍ മൂന്ന് മാസമോ അതിലധികമോ കാലാവധിയുള്ള ജിസിസി രാജ്യങ്ങളിലെ വിസ കൈവശമുള്ള വ്യക്തിയാകണം.

4

മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസയുണ്ട്. ദീര്‍ഘകാലത്തേക്കുള്ള ഇത്തരം വിസയുള്ളവര്‍ക്ക് ഇനി ഒമാനിലേക്ക് പോകുന്നതിന് യാതൊരു തടസവുമുണ്ടാകില്ല. ഒമാന്‍ വിസയില്ലെങ്കിലും അവര്‍ക്ക് ഒമാനിലെത്താം. ഇതോടൊപ്പം യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലേക്കുള്ള റെയില്‍പാത കൂടി യാഥാര്‍ഥ്യമായാല്‍ യാത്ര എളുപ്പമാകുകയും ചെയ്യും.

5

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍പാതയുടെ ചര്‍ച്ച ഇപ്പോള്‍ സജീവമല്ല. അതിനിടെയാണ് ഒമാനിലെ സോഹാറില്‍ നിന്ന് അബുദാബിയിലേക്കുള്ള പാത നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇത്തിഹാദ് റെയിലും ഒമാന്‍ റെയിലും ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു. 303 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ സാധാരണ 1.40 മണിക്കൂറാണ് യാത്രാ സമയം. ഇത് 47 മിനുട്ടായി കുറയും.

Qatar News: വെറും 3 ലക്ഷം പേര്‍!! ചെലവിട്ടത് 20000 കോടി ഡോളര്‍; ഖത്തര്‍ പണമെറിഞ്ഞ് നേടിയ വസന്തംQatar News: വെറും 3 ലക്ഷം പേര്‍!! ചെലവിട്ടത് 20000 കോടി ഡോളര്‍; ഖത്തര്‍ പണമെറിഞ്ഞ് നേടിയ വസന്തം

6

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമയി ചില ജോലികളില്‍ സൗദിക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. ഈ ജോലികളില്‍ ഇനി ജിസിസിയിലെ ഏത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും നിയമിക്കാമെന്നതാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇത് കണക്കാക്കും. അടുത്ത വര്‍ഷത്തോടെ കണ്‍സള്‍ടിങ് പ്രൊഫഷണലുകള്‍, ബിസിനസ് എന്നിവയുടെ 35 ശതമാനം സ്വദേശിവല്‍ക്കരിക്കാന്‍ സൗദി തീരുമാനിച്ചിരുന്നു.

7

ജിസിസിയില്‍ സഹകരണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാകുമെന്ന് ലോകബാങ്ക് പറയുന്നു. ഈ വര്‍ഷം 6.9 ശതമാനം വളര്‍ച്ച ജിസിസി രാജ്യങ്ങള്‍ നേടുമെന്നാണ് പ്രവചനം. പ്രകൃതി വിഭവങ്ങള്‍ തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വരുമാനം കൊണ്ടുവരിക. അതേസമയം, മറ്റു മേഖലകളില്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ജിസിസി രാജ്യങ്ങള്‍.

സാനിയ മിര്‍സയും ഷുഹൈബ് മാലികും ഇപ്പോള്‍ ഒരുമിച്ചല്ല; വിവാഹ മോചനത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍സാനിയ മിര്‍സയും ഷുഹൈബ് മാലികും ഇപ്പോള്‍ ഒരുമിച്ചല്ല; വിവാഹ മോചനത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

English summary
GCC Latest Changed; Oman Declared Visa Free Entry and Saudi Arabia Allowed Job For GCC Citizen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X