കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യാവകാശ ലംഘനം; യുഎന്‍ കൗണ്‍സിലില്‍ ഇസ്രായേലിനെതിരേ രൂക്ഷ വിമര്‍ശനം

  • By Desk
Google Oneindia Malayalam News

ജെനീവ: അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ പ്രമേയങ്ങളും കാറ്റില്‍ പറത്തുന്ന ഇസ്രായേലിനെതിരേ ജെനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗരാജ്യങ്ങളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. ചിലര്‍ ഇസ്രായേലിനെ വംശവെറിയന്‍ രാജ്യമെന്നാണ് വിശേഷിപ്പിച്ചത്. ഓരോ രാജ്യത്തിന്റെയും മനുഷ്യാവകാശ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന യൂനിവേഴ്‌സല്‍ പീരിയോഡിക് റിവ്യൂവിലാണ് ഇസ്രായേലിനെതിരേ വിമര്‍ശനമുയര്‍ന്നത്.

വംശവെറിയന്‍ രാജ്യമെന്ന് ദക്ഷിണാഫ്രിക്ക

വംശവെറിയന്‍ രാജ്യമെന്ന് ദക്ഷിണാഫ്രിക്ക

ലോകത്ത് വംശവെറിയിലധിഷ്ഠിതമായ ഒരു രാജ്യമുമണ്ടെങ്കില്‍ അത് ഇസ്രായേലാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി കുറ്റപ്പെടുത്തി. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം നിഷേധിക്കുന്ന ഇസ്രായേല്‍ നടപടിയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിന്റെ അഭാവത്തില്‍ പിന്നെന്ത് മനുഷ്യാവകാശമാണ് സംരക്ഷിക്കപ്പെടുകയെന്നും പ്രതിനിധി ചോദിച്ചു.

വിഭജന മതില്‍ പൊളിക്കണം

വിഭജന മതില്‍ പൊളിക്കണം

50 വര്‍ഷമായി തുടരുന്ന ഇസ്രായേല്‍ അധിനിവേശത്തിന് അറുതി വേണമെന്ന് ഫലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് നിര്‍മിക്കുന്ന വിഭജന മതില്‍ പൊളിച്ചുമാറ്റണം. ഫലസ്തീനികള്‍ക്ക് അവരനുഭവിച്ച പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. എത്രകാലം കഴിഞ്ഞാലും തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഫലസ്തീനികളെ നിരുല്‍സാഹപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും സംഘം വ്യക്തമാക്കി.

 അധിനിവേശത്തിന് അറുതി വേണം

അധിനിവേശത്തിന് അറുതി വേണം

കൂടുതല്‍ ഫല്‌സതീന്‍ പ്രദേശങ്ങള്‍ തങ്ങളോട് കൂട്ടിച്ചേര്‍ക്കുന്ന ഇസ്രായേല്‍ നടപടി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്നും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ജോര്‍ദാന്‍, യു.എ.ഇ, ഇറാന്‍, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റണം. ഫലസ്തീനികളുടെ വീടുകള്‍ ബലമായി പൊളിച്ചുമാറ്റുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

തടവിലാക്കിയ കുട്ടികളെ വിട്ടയക്കണം

തടവിലാക്കിയ കുട്ടികളെ വിട്ടയക്കണം

ഇസ്രായേല്‍ കുട്ടികളെ അനധികൃതമായി തടഞ്ഞുവയ്ക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും ഈ രീതിയില്‍ തടവിലാക്കിയിരിക്കുന്ന മുഴുവന്‍ കുട്ടികളെയും വിട്ടയക്കണമെന്നുമായിരുന്നു ബ്രിട്ടന്‍, ഫിന്‍ലാന്റ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യം.

 ഗസ ഉപരോധം അവസാനിപ്പിക്കണം

ഗസ ഉപരോധം അവസാനിപ്പിക്കണം


ഗസയ്ക്കിതെരായി ഇസ്രായേല്‍ തുടരുന്ന ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്നായിരുന്നു ഖത്തര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉന്നയിച്ച ആവശ്യം. ഗസയ്‌ക്കെതിരേ തുടരുന്ന ഉപരോധം ഇവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

 ഇസ്രായേലിനോട് വിവേചനമെന്ന്

ഇസ്രായേലിനോട് വിവേചനമെന്ന്

അതേസമയം, യു.എന്‍ കൗണ്‍സില്‍ ഇസ്രായേലിനോട് വിവേചന പരമായാണ് പെരുമാറുന്നതെന്ന് ഇസ്രായേലി അംബാസഡര്‍ അവിവ റാസ് ഷെച്ചെര്‍ കുറ്റപ്പെടുത്തി. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ ഏകപക്ഷീയമാണെന്നും കൗണ്‍സിലിന്റെ രീതികള്‍ മാറ്റേണ്ട സമയം അതിക്രമച്ചതായും അവര്‍ പറഞ്ഞു. കഴിഞ്ഞ അവലോകന യോഗത്തെക്കാള്‍ മനുഷ്യാവകാശ പരിപാലനത്തിന്റെ കാര്യത്തില്‍ ഇസ്രായേല്‍ ഏറെ മുന്നോട്ടുപോയതായും അവര്‍ പറഞ്ഞു.

English summary
UN member states have criticised Israel during a heated Human Rights Council (HRC) session for failing to abide by human rights laws and UN resolutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X