കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ആണവകരാര്‍,ഐസിസ് തീവ്രവാദം,ജിസിസി യോഗതീരുമാനങ്ങള്‍ നിര്‍ണായകമാകും

  • By Sruthi K M
Google Oneindia Malayalam News

ദോഹ: അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി ദോഹയില്‍ കൂടിക്കാഴ്ച്ച നടത്തും. ജിസിസി കമ്മിറ്റിയുടെ 22ാം ചര്‍ച്ചയാണ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ക്യാംപ് ഡേവിഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അറബ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ദോഹയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍, ഇറാന്‍ ആണവകരാര്‍ സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള ആശങ്ക ഇല്ലാതാക്കുകയാണ് ജോണ്‍ കെറിയുടെ കൂടിക്കാഴ്ചയുടെ മുഖ്യലക്ഷ്യം എന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ, സിറിയന്‍ പ്രശ്‌നവും ഐസിസ് തീവ്രവാദവും നിര്‍ണായക ചര്‍ച്ചയാവും. ജോണ്‍ കെറിയുമായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ, ഒമാന്‍, സൗദി വിദേശകാര്യമന്ത്രിമാര്‍ എന്നിവര്‍ ദോഹയില്‍ എത്തി.

john-kerry

ആണവകരാറിനെ തുടര്‍ന്ന് യു.എന്‍ ഉപരോധം നീങ്ങുന്നതോടെ എണ്ണ വിപണിയിലും ഗള്‍ഫ് രാഷ്ട്രീയ രംഗത്തും ഇറാന്‍ ചെലുത്തുന്ന സ്വാധീനവും മറ്റും ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഇറാന്റെ ഇടപെടലുകള്‍ ജി.സി.സി രാജ്യങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

ഉച്ചകോടിക്ക് മുമ്പായുള്ള പ്രാരംഭ യോഗങ്ങള്‍ ഞായറാഴ്ച ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഇറാനുമായി രാഷ്ട്രീയമായും നയതന്ത്രപരമായും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

ഇത്തരം കാര്യങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരം വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ദോഹയില്‍ യോഗം വിളിച്ചുചേര്‍ത്തത്.

English summary
John Kerry is meeting Monday in Qatar with his counterparts from the six-nation Gulf Cooperation Council (GCC) as he seeks to ease concerns about last month's international agreement on Iran's nuclear program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X