റംസാന്‍ ദിനത്തില്‍ ചാവേറാക്രമണത്തിനു പദ്ധതിയിട്ട സ്ത്രീകളുള്‍പ്പെട്ട സംഘം പിടിയില്‍
കുവൈത്ത് സിററി: റംസാന്‍ ദിനത്തില്‍ കുവൈത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട സ്തീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഒരു പോലീസുകാരനും അറസ്റ്റിലായവരില്‍പെടുന്നു. ഇതില്‍ മൂന്നു പേര്‍ ഭീകര സംഘടനയായ ഐസിസില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
റംസാന്‍ 30 ാം നാളിലോ ഈദുല്‍ഫിത്തര്‍ ദിനമായ ജൂലായ് ആറിനോ ഹവല്ലിയിലെ ജാഫരി പള്ളിയില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. കുവൈറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും ആക്രമികള്‍ ലക്ഷ്യം വച്ചിരുന്നതായി പിന്നീട് തെളിഞ്ഞു. കുവൈത്ത് പൗരനും ഐസിസ് തീവ്രവാദിയുമായ തലാല്‍ അല്‍ നായിഫ് അല്‍ റജാഹാണ് ആദ്യം പിടിയിലായത്.
Read more:ഐസിസ് ബന്ധമുളളവര്‍ക്ക് നിയമസഹായം; ഒവൈസിയെ ആക്രമിച്ച് ബിജെപി
ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകളടക്കമുളള സംഘത്തെ പിടികൂടാനായത് . സ്വദേശത്തും വിദേശത്തുമായ നിരവധി ആക്രമണങ്ങള്‍ക്ക് റഹാജ് നേതൃത്വം നല്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അമ്മയും രണ്ടു മക്കളുമടക്കമുളള സംഘവും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരെ കുവൈത്തിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.