കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷകള്‍ക്ക് പുത്തനുണര്‍വ്വു നല്‍കാന്‍ മജീഷ്യന്‍ മുതുകാടിന്റെ എംക്യൂബ് വരുന്നു

Google Oneindia Malayalam News

ദുബായ്: പ്രതീക്ഷകളാണ് നാം ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ചെറിയ വീഴ്ചകളെ പോലും ഏറെ സങ്കടത്തോടെയും പ്രയാസത്തോടെയും സ്വീകരിക്കുന്നവര്‍ തന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്ന് സ്വയം വിലയിരുത്തി സമൂഹത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നു. എന്നാല്‍ അപൂര്‍വ്വമായ കഴിവുകളാല്‍ ജനിക്കുന്ന നമ്മള്‍ ആരാണെന്നോ നമ്മള്‍ എന്താണെന്നോ തിരിച്ചറിയാന്‍ നമ്മളില്‍ പലരും ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത്തരക്കാര്‍ക്ക് മുന്നില്‍ പുത്തനുണര്‍വ്വിന്റെ സന്ദേശവുമായാണ് മുതുകാടിന്റെ എംക്യൂബ് എത്തുന്നത്.

ആത്മസംഘര്‍ഷങ്ങളും ആത്മവിശ്വാസക്കുറവും കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ഇന്ദ്രജാലം കൊണ്ടു കീഴ്‌പ്പെടുത്തുകയാണ് എംക്യൂബ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, അസോസിയേഷനുകള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവര്‍ക്കും അവര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള ആശയ ആവിഷ്‌കാരത്തിലൂടെ പുതിയ ഊര്‍ജവും പ്രചോദനവും പകര്‍ന്നു നല്‍കുന്ന രീതിയിലാണ് എംക്യൂബ് അവതരിപ്പിക്കുന്നത്.

magician-gopinath-muthukad3

ജോലിയില്‍ താല്‍പര്യക്കുറവു കാണിക്കുന്ന തൊഴിലാളികള്‍, പഠനത്തില്‍ ശ്രദ്ദ കേന്ദ്രീകരിക്കാന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍, ലഹരിക്ക് അടിമപ്പെട്ടവര്‍ തുടങ്ങി ഒരിക്കലും ജീവിതത്തില്‍ പഴയ രീതിയിലേക്ക് എത്തിപ്പെടാന്‍ സാധിക്കില്ലെന്ന് സ്വയം വിധി എഴുതുന്നവര്‍ക്ക് പരാജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നടന്നു കയറിയ മഹാന്മാരുടെ ജീവിത കഥയിലൂടെ അവരെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് പുതിയ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മുതുകാട് വ്യക്തമാക്കി.

പരിപാടിയുടെ ദേശീയ ഉദ്ഘാടനം ശിശുദിനമായ നവംബര്‍ 14 ന് ഡല്‍ഹിയില്‍ കുട്ടികളാല്‍ നിറഞ്ഞു കവിഞ്ഞ സദസ്സില്‍ നടത്തപ്പെടുമെന്നും അന്തര്‍ ദേശീയ ഉദ്ഘാടനം ദുബായിലെ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മുതുകാട് വ്യക്തമാക്കി. കെആര്‍സി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യമായിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക. മഴയില്‍ നടക്കുവാനാണ് എനിക്കിഷ്ടം കാരണം മഴയില്‍ എന്റെ കണ്ണുനീര്‍ മറ്റുള്ളവര്‍ കാണില്ലല്ലോ എന്നു പറഞ്ഞ ചിരിയുടെ രാജകുമാരന്‍ ചാര്‍ളി ചാപല്‍ന്‍ മുതല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടും കണ്ടുപിഠിത്തങ്ങള്‍ കൊണ്ട് ലോകം കീഴടക്കിയ എഡിസണ്‍ തുടങ്ങി സാധാരണക്കാരനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച എപിജെ അബ്ദുല്‍ കലാം വരെയുള്ളവരുടെ ജീവചരിത്രം മാജിക്കിലൂടെ പറഞ്ഞു പോകുന്നതാണ് എംക്യൂബിന്റെ പ്രതേകത.

എംക്യൂബുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ പരിപാടി നടത്താന്‍ ആഗ്രഹിക്കുന്ന സദസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതോടെ സദസ്സിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ പ്രോഗ്രാം തയ്യാറാക്കി അവതരിപ്പിക്കാനാണ് മുതുകാടും സംഘവും പദ്ധതിയിട്ടിരിക്കുന്നത്.

English summary
Magician Gopinath Muthukad's new magical item 'MCube'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X