മലയാളി ജീവനക്കാരന് ദുബായ് എമി​ഗ്രേഷന്റെ ആദരം

  • Posted By: Muhammed Thanveer
Subscribe to Oneindia Malayalam

ദുബായ് : ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളിയ്ക്ക് ലഭിച്ചു. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുൽ ഗഫൂർ മണമ്മലിനാണ് 2017-18 വർഷത്തെ മികച്ച ജീവനക്കാരനുള്ള വകുപ്പിന്റെ അംഗീകാരം ലഭിച്ചത്.

ദുബായ് ഗ്രാൻഡ് ഹായത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മ് അൽ മറി അബ്ദുൽ ഗഫൂറിന് വകുപ്പിന്റെ അംഗീകാര- സർട്ടിഫിക്കറ്റ് കൈമാറി. എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറിന്റെ സാന്നിദ്ധ്യത്തിലാണ് ഗഫൂർ അംഗീകാരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ പത്ത് വർഷമായി ദുബായ് എമിഗ്രേഷനിൽ ഓഫീസ്ബോയിയായി ജോലി ചെയ്ത് വരുകയാണ് ഗഫൂർ. നാടൻ കലാരൂപങ്ങളായ കോൽക്കളി ,വട്ടപ്പാട്ട്,തുടങ്ങി കലങ്ങളിൽ പ്രാഗൽഭ്യം തെളിച്ച ഗഫൂർ സംസ്‌ഥാന സ്‌കൂൾ യുവജനോത്സവ വിജയികൂടിയാണ്.

nri

പരേതനായ മണമ്മൽ ഹസൻ -ആയിശ ദമ്പതികളുടെ മകനായ ഗഫൂർ വകുപ്പിന്റെ മെയിന്റനൻസ് ആൻഡ് പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലാണ് ജോലി ചെയ്തത് വരുന്നത് . നസീബയാണ് ഭാര്യ.രണ്ട് മക്കളുണ്ട്.ഇതിന് മുമ്പും മലയാളികൾക്ക് വകുപ്പിന്റെ മികച്ച ജീവനകാർക്കുള്ള അംഗീകാരം ലഭിച്ചിരുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Malayali staff was honoured by dubai emigration,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X