കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്ത്രീകള്‍ കൂടുതല്‍ കരുത്തരാവുന്നു; പുറത്തിറങ്ങാന്‍ രക്ഷിതാവിന്റെ സമ്മതം വേണ്ട

Google Oneindia Malayalam News

ജിദ്ദ: സ്തീകള്‍ക്ക് സ്വാതന്ത്യം അനുവദിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. യൂനിവേഴ്‌സിറ്റി കാംപസില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് പുറത്തുകടക്കാന്‍ ഇനി മേല്‍ രക്ഷിതാവിന്റെ അനുമതി വേണ്ടതില്ലെന്ന് തായിഫ് സര്‍വകലാശാല തീരുമാനിച്ചു. നേരത്തേ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ അനുമതിയില്ലാതെ വിദ്യാര്‍ഥിനികളെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. തങ്ങളുടെ ട്വിറ്റര്‍ എക്കൗണ്ടിലാണ് യൂനിവേഴ്‌സിറ്റി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 33323 നമ്പര്‍ രാജകീയ വിളംബരം വഴിയാണ് വിദ്യാര്‍ഥിനികള്‍ക്ക് യഥേഷ്ടം പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്. അതേസമയം അനുമതി വാങ്ങേണ്ട സാഹചര്യം അനിവാര്യമായ ഘട്ടത്തില്‍ മാത്രം അത് ആകാവുന്നതാണെന്നും തീരുമാനത്തില്‍ പറയുന്നു.

saudi

മറ്റേത് പൊതു സ്ഥാപനങ്ങളെയും പോലെ പൗരന്‍മാര്‍ക്ക് സേവനം നല്‍കുന്ന ഒന്നാണ് സര്‍വകലാശാലയെന്നും യൂനിവേഴ്‌സിറ്റിയിലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും യൂനിവേഴ്‌സിറ്റി അധികൃതര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. സ്ത്രീ-പുരുഷ ഭേദമന്യേ നിയമങ്ങള്‍ നടപ്പാക്കാനാണ് യൂനിവേഴ്‌സിറ്റി ആഗ്രഹിക്കുന്നതെന്നും റെക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥിനികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ സന്ദര്‍ഭമാണിതെന്നും അദ്ദേഹം വിലയിരുത്തി.
സര്‍വകലാശാലാ അധികൃതരുടെ ധീരമായ തീരുമാനത്തെ സ്ത്രീകളുള്‍പ്പെടെ സൗദി പൗരസമൂഹം സ്വാഗതം ചെയ്തു. സ്ത്രീകളില്‍ ആത്മവിശ്വാസവും തന്റേടവും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും. സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് കരുത്തുപരകുന്നതാണ് തീരുമാനമെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ഥിനികള്‍ ജാഗ്രത പാലിക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടി.

English summary
Female students do not need parental consent when exiting campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X