കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് മുന്‍ കൂട്ടി വിസയെടുക്കാതെ, യു എ ഇയിലെത്തിയ ശേഷം വിസയെടുക്കാനുള്ള സൗകര്യം അനുവദിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഈ തീരുമാനം എടുത്തത്.

നേരത്തേ യു.എസ് വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം യു.എ.ഇ അനുവദിച്ചിരുന്നു. ഇന്ത്യയുമായി യു.എ.ഇ കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനവും വാണിജ്യപരവുമായ സഹകരണവും കണക്കിലെടുത്താണ് ഈ തീരുമാനം.

visa
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ ഇനി UAEല്‍ എത്താം | Oneindia Malayalam
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിക്ക് വിസാ നടപടികളില്‍ പുതിയ നവീകരണങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് യു.എ.ഇ കരുതുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ജി.സി.സി തീരുമാനത്തെ തുടര്‍ന്ന് യു.എ.ഇയില്‍ നടപ്പാക്കിയ വാറ്റ്, എക്‌സൈസ് നികുതി എന്നിവയ്ക്ക് കാബിനറ്റ് അംഗീകാരവും നല്‍കി. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിലേര്‍പ്പെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ചെറിയ ശിക്ഷകള്‍ക്കു പകരമായി സാമൂഹ്യസേവനം നടത്തിയാല്‍ മതിയെന്ന തീരുമാനവും കാബിനറ്റ് കൈക്കൊണ്ടു. സാമൂഹിക സേവനമെന്നത് ഒരു ശിക്ഷയെന്ന നിലയ്ക്കല്ല, രാജ്യത്തെ സേവനിക്കാനും വിനയം ശീലിക്കാനുമുള്ള ഒരു അവസരമായാണ് കാണുന്നതെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.

English summary
The UAE on Wednesday approved a decision to grant visa on arrival to Indian passport holders with residence visa from UK and the European Union
Please Wait while comments are loading...