താൽപര്യമാണ് പ്രതിഭകളെ വാർത്തെടുക്കുന്നത് ; പ്രീതിഷേണായ്‌

  • Posted By:
Subscribe to Oneindia Malayalam

ഷാർജ അഭിരുചിയുണ്ടെകിൽ വിവിധ മേഖലകളിൽ സമയം ചിലവഴിച്ചു പ്രതിഭ തെളിയിക്കുകയെന്നത് യാതൊരു ബുദ്ധി മുട്ടുമുള്ള കാര്യമല്ലെന്ന് പ്രീതിഷേണായ്‌ അഭിപ്രായപ്പെട്ടു. എഴുത്തും, ചിത്ര രചനയും, ബാസ്കറ്റ്ബാൾ കളിയും, യോഗയും അനായാസകരമായി തനിക്കു ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നത് തന്റെ താൽപ്പര്യം കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു . തലമുറകൾ തമ്മിലുള്ള ബന്ധങ്ങളുടെ കഥപറയുന്ന 'A Hundred Little Flames ' എന്ന അവരുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനവും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് നടന്നു.

മധ്യപ്രദേശ് പോലീസ് കലണ്ടറിൽ അമിത്ഷായും യോഗിയും മോഹൻ ഭഗവതും, രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ഹാരി പോട്ടർ കഥകൾ ഏറെ ഇഷ്ടപെടുന്ന അനൂജ ചൗഹാൻ 'the best writer of the Indian commercial fiction genre'എന്നാണു അറിയപ്പെടുന്നത്. എഴുത്തു തനിക്കു ചിലപ്പോൾ ഹൃദയത്തിൽ സ്വയം തോന്നുന്ന വിചാരങ്ങളാണെന്നും, മറ്റുചിലപ്പോൾ തന്നെ വേദനിപ്പിച്ചിട്ടുള്ള അനുഭവങ്ങളിൽ നിന്നുരുത്തിരിയുന്നതുമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഭാവന, കഴിവ്, വായന, അനുഭവ സന്പത്ത് തുടങ്ങിയ ഒരുപാട് ഘടകങ്ങൾ തന്റെ എഴുത്തിനെ സ്വാധീനിക്കാറുണ്ടെന്നും അവർ പറഞ്ഞു. പതിനേഴാം വയസിൽ ഒരു പരസ്യ കന്പനിയിൽ ജോലി നേടിയതിലൂടെ തനിക്കു ലഭിച്ച അനുഭവ സന്പത്ത് തന്നിലെ എഴുത്തുകാരിയെ വളർത്താൻ നിർണായകമായി എന്നവർ കൂട്ടിച്ചേർത്തു. അവരുടെ 'rom-com' നോവലുകൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. chick lit എഴുത്തുകാരി എന്ന് തന്നെ വിളിച്ചവരോട് ''Chicks are small, brainless, powerless creatures, bred to be eaten. I'm not a chick and I don't write for chicks" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ എഴുത്തുകാരിയാണവർ.

image

The Zoya Factor എന്ന അവരുടെ ആദ്യ പുസ്തകം ചലച്ചിത്രമാക്കാനുള്ള ആദ്യ 3 വർഷത്തേക്കുള്ള അവകാശം Shah Rukh Khans Red Chillies Entertainment ആണ് കൈവശമാക്കിയത്. Battle For Bittora എന്ന ആരാധകർ ആകാംഷയോടെ കാത്തിരുന്ന അവരുടെ നോവൽ പ്രകാശനം ചെയ്തത് പ്രശസ്ത ബോളിവുഡ് നടൻ സൈഫ് അലി ഖാൻ ആണ്. ഫെമിന മാഗസിൻ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 സ്ത്രീകളുടെ പട്ടികയിൽ ശ്രീമതി അനൂജ ചൗഹാനും ഉൾപ്പെടുന്നു.Those Pricey Thakur Girls,The House That BJ Built,Baaz തുടങ്ങിയവയാണ് അവരുടെ പ്രശസ്തമായ മറ്റു കൃതികൾ.

English summary
Preethi Shenoy; Interest mould a genius

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്