കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തൂര്‍ എന്റെ ഗ്രാമം കുടുംബ സംഗമം നാടിന്റെ ഒത്തുകൂടലായി

Google Oneindia Malayalam News

ദുബായ്: തിരൂര്‍ താലൂക്കിലെ പുറത്തൂര്‍ പ്രദേശത്തെ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'പുറത്തൂര്‍ എന്റെ ഗ്രാമം' വാട്‌സ് ആപ് കൂട്ടായ്മയുടെ കുടുംബ സംഗമം പ്രവാസ ലോകത്തെ നാട്ടുകാരുടെ ഒത്തുകൂടലായി. റാസല്‍ ഖൈമയില്‍ നടന്ന സംഗമത്തില്‍ നൂറിലധികം പുറത്തൂര്‍ നിവാസികള്‍ പങ്കെടുത്തു. പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും പൊതു ജന ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധ ചെലുത്തുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കുടുംബ സംഗമം തീരുമാനിച്ചു.

ആരോഗ്യ രംഗത്തെ പ്രാഥമിക ഘട്ടമെന്നോണം ഈ ഭാഗങ്ങളിലെ മുഴുവന്‍ വീടുകളും കേന്ദീകരിച്ച് ആരോഗ്യ സര്‍വേ നടത്തും. ഈ രംഗത്ത് മികച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളുടെ സഹകരണവും ഉറപ്പാക്കും. മാരക അസൂഖങ്ങളാല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങളെ ദത്തെടുക്കാനും തീരുമാനമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രചോദനം നല്‍കുന്ന പദ്ധതികളും പ്രദേശത്ത് വരുംവര്‍ഷങ്ങളില്‍ നടപ്പിലാക്കും. പുറത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികളും കൂട്ടായ്മ ഏറ്റെടുക്കുന്ന പദ്ധതി വേഗത്തിലാക്കും.

dubai-map

ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തുന്ന അംഗന്‍വാടി നവീകരണ പദ്ധതി വഴി വരും തലമുറയുടെ പൊതു പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായം കുറ്റമറ്റതാക്കാനാണ് സംഘാടകരുടെ ലക്ഷ്യം. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മ വിപുലപ്പെടുത്താനും തീരുമാനമായി. കമ്മിറ്റി ചെയര്‍മാനും ഗള്‍ഫ് വ്യവസായിയുമായ സി.പി കുഞ്ഞിമൂസ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ അദ്ദേഹം വാഗ്ദാനം ചെയ്തു. യു.എ ഇ ചാപ്റ്റര്‍ പ്രസിഡന്റ് എം. പി റഫീഖ് അധ്യക്ഷത വഹിച്ചു.

സലാം പുറത്തൂര്‍, സൈതുട്ടി സഖാഫി, അബ്ദുല്‍ ഹമീദ് ടി. പി, സുല്‍ത്താന്‍ എം. ച്ച്, ശബീര്‍ ചേന്നര തുടങ്ങിയവര്‍ സംസാരിച്ചു. സി. പി കുഞ്ഞിമൂസയെ രക്ഷാധികാരി എം.ച്ച് നൂഹ് പൊന്നാട അണിയിച്ച് ആദരിച്ചു. ബൈജു പുഞ്ചത്ത് ഉപഹാരം നല്‍കി. പ്രഥമ സംഗമം ക്രോഡീകരിച്ച പുഞ്ചത്ത് വിനോദ് , ബൈജു എന്നിവര്‍ക്കുള്ള ഉപഹാരം മഷ്ഹൂദ് കെ. പി, നൂഹ് എന്നിവര്‍ നല്‍കി. മെഗാ റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായ റാഷിദ് സി. പി, റഷീദ് സി. പി എന്നിവര്‍ക്ക് ഹസീന മൂസ സമ്മാനദാനം നടത്തി. പി. വിനോദ് സ്വാഗതവും സലാം വി.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കോമഡി ഷോ, ഗാനമേള എന്നിവ അരങ്ങേറി.

കൂടുതല്‍ വാര്‍ത്തകള്‍

ദുബായ്: അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു, വിമാനത്താവളം അടച്ചിട്ടു

ദുബായില്‍ കാര്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

യുഎഇ: മിഠായിയില്‍ മയക്കുമരുന്ന് കലര്‍ന്നിട്ടുണ്ടെന്ന വാദം തള്ളി പൊലീസ്

English summary
'Purathur Ente Gramam' family meet held at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X