റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ ചാരിറ്റിയും

  • Posted By:
Subscribe to Oneindia Malayalam

ദോഹ: മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധമതാനുയായികളുടെയും അതിക്രമങ്ങള്‍ക്കിരയായി അഭയാര്‍ഥികളാക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റിയും. റഖിനെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി അഞ്ചു ലക്ഷം ഡോളറിന്റെ പദ്ധതികള്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കും.

ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തര്‍ ചാരിറ്റിയും അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണറുമായി കരാറില്‍ ഒപ്പുവച്ചു. ഖത്തര്‍ ചാരിറ്റി ഡയരക്ടര്‍ യൂസുഫ് അഹ്മദ് അല്‍കുവാരി, യു.എന്‍ ജി.സി.സി പ്രതിനിധി ഖാലിദ് ഖലീഫ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. അടുത്ത ആറുമാസത്തിനുള്ളില്‍ 2100 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിലായി 420 താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

rohingya

ഇതിനു പുറമെ, ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ് അടിച്ചുവീശാറുള്ള സാഹചര്യത്തില്‍ ആ സീസണ്‍ വരുന്നതിനു മുമ്പായി വിശാലമായതും ചുഴലിയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ഷെല്‍ട്ടറുകള്‍ ഖത്തര്‍ ചാരിറ്റി സ്ഥാപിക്കും. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും അഭയാര്‍ഥികള്‍ക്കായി കാറ്ററിംഗ് സെന്ററുകള്‍ തുറക്കുകയും ചെയ്യും. ആരോഗ്യ സേവനങ്ങള്‍, താമസസൗകര്യങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഖത്തര്‍ ചാരിറ്റി അഭയാര്‍ഥികള്‍ക്കായി ഒരുക്കുക. ഒരു ലക്ഷം ഡോളര്‍ ഇതിനായി ഖത്തര്‍ ചാരിറ്റി ചെലവഴിക്കും.

മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും ജലസംഭരണികള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യാനും മറ്റുമായി ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി ഒരു സംഘത്തെ നേരത്തേ ബംഗ്ലാദേശിലെ ക്യാംപുകളിലേക്ക് പറഞ്ഞയച്ചിരുന്നു.

മുസ്ലിംകള്‍ക്കെതിരേ വ്യാപക കലാപം നടക്കുന്ന മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 2.7 ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്ലിംകള്‍ അഭയാര്‍ഥികളായി ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതായി യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് അറിയിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Qatar Charity and United Nations High Commissioner for Refugees (UNHCR) have signed an agreement to provide emergency relief to the displaced Rohingyas in Myanmar. The $500,000 agreement is expected to benefit 2,100 displaced people for six months

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്