2018ൽ പ്രവാസികളുടെ 'നടുവൊടിയും'! യുഎഇയിലും സൗദിയിലും ജീവിതച്ചെലവ് ഗണ്യമായി വർദ്ധിക്കും...

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നു? | Oneindia Malayalam

  ദുബായ്: മൂല്യവർദ്ധിത നികുതി(വാറ്റ്) നടപ്പാക്കുന്നതോടെ സൗദി അറേബ്യയിലെയും യുഎഇയിലെയും ജീവിതച്ചെലവ് ഗണ്യമായി വർദ്ധിക്കും. മിക്ക സാധന സാമഗ്രഹികൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം വാറ്റ് നടപ്പാക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനമെടുത്തിരിക്കുന്നത്. 2018 ജനുവരി മുതൽ യുഎഇയിലും സൗദിയിലും പുതിയ നികുതി പരിഷ്ക്കാരം നിലവിൽ വരും.

  261 പേരെ കാണാതായെന്ന് കേന്ദ്രം! 143 പേർ മാത്രമെന്ന് കേരളവും! 'ഓഖി'യിൽ വീണ്ടും വിവാദം...

  മുസ്ലീം വിദ്യാർത്ഥികൾ തീവ്രവാദികളാകുമെന്ന് എംടി വാസുദേവൻ നായർ! അനുഭവം പങ്കുവെച്ച് വിദ്യാർത്ഥി...

  എണ്ണവിലയിലെ ഇടിവ് കാരണം വരുമാനം കുറഞ്ഞതോടെയാണ് സൗദിയും യുഎഇയും വാറ്റ് നടപ്പാക്കാൻ തീരുമാനിച്ചത്. നിലവിൽ യുഎഇയിലെ മിക്ക സേവനങ്ങൾക്കും പൗരന്മാരിൽ നിന്നും നികുതി ഈടാക്കിയിരുന്നില്ല. എന്നാൽ ഇനി മുതൽ വൈദ്യുതി,വെള്ളം, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്കും, ഭക്ഷണം, വസ്ത്രം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,ഹോട്ടൽ താമസം തുടങ്ങിയവയ്ക്കും നികുതി ഈടാക്കും.

  ഉന്നതവിദ്യാഭ്യാസവും...

  ഉന്നതവിദ്യാഭ്യാസവും...

  പുതുവർഷത്തെ നികുതി പരിഷ്കാരത്തിൽ വിദ്യാഭ്യാസ മേഖലയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ യുഎഇയിലെയും സൗദിയിലെയും വിദ്യാഭ്യാസ ചെലവുകൾ ഇനി കുത്തനെ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. സ്കൂൾ ഫീസിന് വാറ്റ് നൽകേണ്ടെങ്കിലും, സ്കൂൾ യൂണിഫോം, പുസ്തകങ്ങൾ, ബസ് ഫീസ് തുടങ്ങിയവയ്ക്ക് നികുതി നൽകേണ്ടി വരും.

  ദുബായ്...

  ദുബായ്...

  എല്ലാത്തിനും ചെലവേറിയ ദുബായിൽ വാറ്റ് നടപ്പാക്കുന്നത് ജീവിതച്ചെലവ് വർദ്ധിപ്പിക്കുമെന്നാണ് മിക്കവരുടെയും അഭിപ്രായം. അതേസമയം, യൂറോപ്യൻ രാജ്യങ്ങളെക്കാൾ ദുബായിൽ ചെലവ് കുറവാണെന്ന് വാദിക്കുന്നവരുമുണ്ട്. വാറ്റ് നടപ്പാക്കുന്നതോടെ മിക്ക കടകളും നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ്.

  എങ്ങനെ വർദ്ധിക്കും...

  എങ്ങനെ വർദ്ധിക്കും...

  വാറ്റ് നടപ്പാക്കുമ്പോഴും തൊഴിലാളികളുടെ ശമ്പളം വർദ്ധിക്കുന്നില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ജീവിതച്ചെലവിൽ അടുത്തവർഷം 2.5 ശതമാനം വർദ്ധനയുണ്ടാകുമെന്നാണ് യുഎഇയിലെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  saudi arabia and uae will impose vat in 2018.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്